ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ
ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-12-2016 | 18139 |
1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂര്‍ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂര്‍ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . കേരളത്തിലെ ആദ്യത്തെ ഗവണ്‍മെന്റ് 1958 ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.
വളരെ കാലത്തിനു ശേഷം 2008 ല്‍ ഗവണ്‍മെന്റ് സ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി.അതേ കാലത്തുതന്നെ 2011 ല്‍ വിദ്യാലയം ഹയര്‍സെക്കന്ററിയുമായി ഉയര്‍ത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.
ചരിത്രം
1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂര്‍ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂര്‍ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . തലയൂര്‍ വലിയ ഇല്ലത്തിന്റെ ഊട്ടുപുരയിലാണ് ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. അന്ന് അവരുടെ കുടുംബത്തില്‍ പെട്ടവര്‍ക്കായിരുന്നു പ്രവേശനം എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ വിദ്യാലയം പുറത്തേക്ക് മാറ്റുകയും ആശ്രിതരുടെ മക്കള്‍ക്കും പ്രവേശനം അനുവദിക്കുകയും ചെയതു. കാലക്രമേണ മറ്റു ജാതിയില്‍ പെട്ടവര്‍ക്കും പ്രവേശനം അനുവദിക്കുകയും വിദ്യാലയം കൂടുതല്‍ സൗകര്യത്തോടെ ഇല്ലത്തിന് പുറത്തേക്ക് സ്ഥാപിക്കുകയും ചെയ്തു. ഡിസ്ട്രിക്റ്റ് ബോര്‍ഡുകള്‍ വിദ്യാലയങ്ങള്‍ ഏറ്റെടുക്കുന്ന കാലമായിരുന്നു അന്ന്. പി.ടി. ഭാസ്ക്കര പണിക്കര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ചെയര്‍മാനായ സമയത്താണ് വിദ്യാലയം ഏറ്റെടുത്തത് . 1940 ല്‍ നടന്ന ഈ ഏറ്റെടുക്കല്‍ വളരെ ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നു. ഒരുവലിയ പ്രദേശത്തിന് വിദ്യാജ്യോതി പകര്‍ന്നു നല്‍കുന്ന വിദ്യാലയമായി സ്കൂള്‍ മാറി. വിദ്യാലയം നല്ല ക്ലാസ് മുറികളോടുകൂടി തങ്കടത്ത് തെക്കേ പറമ്പിലേക്ക് മാറ്റിസ്ഥാപിച്ചു. മുതുവല്ലൂര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് എല്‍. പി . സ്ക്കൂള്‍ ഏകാധ്യാപിക വിദ്യാലയമായാണ് തുടക്കം കുറിച്ചത്. ശ്രീ. ചക്രപാണി യായിരുന്നു ആദ്യകാല അധ്യാപകരില്‍ ശ്രദ്ധേയന്‍ . കേരളത്തിലെ ആദ്യത്തെ ഗവണ്‍മെന്റ് 1958 ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി. സ്ക്കൂളിന്റെ വളര്‍ച്ചക്ക് ആണിക്കല്ലായ തീരുമാനമായിരുന്നു ഇത് . സ്ക്കൂള്‍ ഷിഫ്റ്റായായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് മുതുവല്ലൂര്‍ ചരല്‍പറമ്പില്‍ സ്ക്കൂളിന് 1.43 ഏക്കര്‍ സ്ഥലം ശ്രീ. പങ്ങിണിക്കോട്ട് ഗോപാലന്‍ നായര്‍ സൗജന്യമായി നല്‍കി . മുവതവല്ലൂര്‍ പ്രദേശം ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഗവണ്‍മെന്റ് 10 ക്ലാസ്മുറികളടങ്ങുന്ന ബില്‍ഡിങ്ങ് അനുവദിക്കുകയും അന്ന് നല്ല ഭൗതികസാഹചര്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് മുതുവല്ലൂര്‍, എക്കാപറമ്പ് , നീറാട് , ഒഴുകൂര്‍, മുണ്ടക്കുളം , മുതുപറമ്പ്, വലിയപറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ഏക ആശ്രയമായി സ്ക്കൂള്‍ മാറി. വടക്കേ മലബാര്‍ അധ്യാപക യൂണിയന്‍ നേതാവ് ശ്രീ . പാമ്പോടന്‍ അഹമ്മദ് കുട്ടി മൗലവി ഈ വിദ്യാലയത്തില്‍ ജോലി ചെയ്തിട്ടുണ്ട്. വളരെ കാലത്തിനു ശേഷം 2008 ല്‍ ഗവണ്‍മെന്റ് സ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി. ഒരുവലിയ പ്രദേശം നടത്തിയ നിരന്തര പ്രവര്‍ത്തന ഫലമായാണ് ഈ ലക്ഷ്യം നേടാനായത്. ഈ ഉദ്യമത്തില്‍ പങ്കാളികളായവരെ നന്ദിയോടെ സ്മരിക്കുന്നു. അതേ കാലത്തുതന്നെ 2011 ല്‍ വിദ്യാലയം ഹയര്‍സെക്കന്ററിയുമായി ഉയര്‍ത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.അങ്ങനെ വിദ്യാലയം അതിന്റെ വളര്‍ച്ച പൂര്‍ത്തിയാക്കി -2 മുതല്‍ +2 വരെയുള്ള വിദ്യാലയമായി മാറി.
ഭൗതിക സാഹചര്യങ്ങൾ
കോഴ്‌സുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ജെ.ആർ .സി
വിദ്യാരംഗം
ഇംഗ്ലീഷ് ക്ലബ്
മാത്‍സ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
സയൻസ് ക്ലബ്
ഐ .ടി. ക്ലബ്
ഗാന്ധി ദർശൻ
പരിസ്ഥിതി ക്ലബ്
സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
ലഹരി വിരുദ്ധ ക്ലബ്
സൗഹൃദ ക്ലബ്
ഫിലിം ക്ലബ്
ഫോക് ലോർ ക്ലബ്
പഠന യാത്ര