നെച്ചുള്ളി സർക്കാർ ഹൈസ്കൂളിലെ ലഹരിക്കെതിരെ  നടന്ന

പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.

വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും തീർത്ത ജനകീയ മനുഷ്യച്ചങ്ങലയ്ക്ക് ആവേശകരമായ സ്വീകരണമായിരുന്നു ലഭിച്ചത്. സ്കൂൾ മുതൽ ആവണക്കുന്ന് സെന്റർ വരെ തീർത്ത മനുഷ്യച്ചങ്ങളലയിൽ പൊതു ജനങ്ങളും  പങ്കാളികളായി.മനുഷ്യച്ചങ്ങല ഹെഡ്‌മിസ്ട്രെസ് ജ്യോതി ടീച്ചർ ഉദ്ഘാടനം ചെയ്തു.

സ്റ്റാഫ് സെക്രട്ടറി രാജലത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി നൽകി.

ലഹരിയ്ക്കെതിരെ ജെ. ആർ. സി,ലിറ്റിൽ കൈറ്റ്സ്, വിമുക്തി ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ, പള്ളിക്കുന്ന് സെന്റർ, മുണ്ടക്കാട് സെന്റർ, ആവണക്കുന്ന് ജങ്ഷൻ എന്നിവടങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  തയ്യാറാക്കിയ ലഹരി വിരുദ്ധ

ലഘു ലേഖ സുപ്രധാന ജംങ്ഷനുകളിലെ കടകളിലും വീടുകളിലും വിതരണം ചെയ്തു.

ലഹരിക്കെതിരെ സ്കൂൾ വിദ്യാർഥികൾ നേതൃത്വം നൽകിയ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി പി. ടി.എ പ്രസിഡന്റ് കെ. പി.മുഹമ്മദ് മുസ്തഫ ഫ്ലാഗ് ഓഫ് ചെയ്തു.

ലഹരി വസ്തുക്കളെ ക്ലബ്ബ് അംഗങ്ങൾ പ്രതീകാത്മകമായി നശിപ്പിച്ചു.[1]