സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി വിമുക്ത സ്കൂൾ
പ്രതീകാത്മകമായ ലഹരികത്തിക്കൽ
പരാതിപ്പെട്ടി
കുട്ടികളുടെ ചങ്ങല

നവംബർ 1 ന് രാവിലെ 10 മണിക്ക് സ്കൂളിൽ തല ലഹരി വിരുദ്ധ ദിനം ആചരിച്ചു.തിരുപ്പുറം എക്സൈസ് ഓഫീസർ ശ്രീ അനിൽ സാർ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ പിടിഎ പ്രസിഡന്റ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.ആ പരിപാടിയിൽ ലഹരിക്കെതിരെ ഒരു പരാതിപ്പെട്ടി അനിൽ സാർ സ്കൂൾതലത്തിൽ ഉദ്ഘാടനം ചെയ്തു.കുമാരി അഞ്ജന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്കൂൾ ലീഡർ അക്ഷയ സന്ദേശം നൽകി. ഈ മീറ്റിങ്ങിൽ ലഹരിക്കെതിരെയുള്ള ഒരു സമൂഹ ഗാനവും, ഫ്ലാഷ് മോബും കുട്ടികൾ നടത്തി. അതിനെ തുടർന്ന് കുട്ടികളെ ഭാസ്കർ നഗർ മുതൽ നെല്ലിമൂട് ജംഗ്ഷൻ വരെ കുട്ടികളുടെ ശൃംഖലയായി നിർത്തി അതായത് മനുഷച്ചങ്ങല. കുട്ടികൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ലഘുരേഖ നെല്ലിമൂട് ജംഗ്ഷനിലെ ആൾക്കാർക്കും കടകളിലും ഡ്രൈവേഴ്സിനും വിതരണം ചെയ്തുകൊണ്ട് കുട്ടികൾ ഈ സന്ദേശം കൈമാറി അതോടൊപ്പം കുട്ടികളുടെ സൈക്കിൾ റാലി, കൂട്ടയോട്ടം ഇവയും നടത്തി.അതിനുശേഷം കുട്ടികൾ എഴുതി കൊണ്ടുവന്ന ലഹരി എന്ന പ്ലക്കാർഡ് ഹെഡ്മിസ്ട്രസ് ലഹരി എന്ന് എഴുതിയ ചാർട്ട് കത്തിച്ചപ്പോൾ ലഹരിയെ നശിപ്പിക്കുന്നതിന്റെ പ്രതീകമായി തീയിലിട്ട് കത്തിച്ചു.എക്സൈസ് ഓഫീസർമാർ , പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ,അധ്യാപകർ എന്നിവർ കുട്ടികളോടൊപ്പം എല്ലാ കാര്യത്തിലും സജീവമായി പ്രവർത്തിച്ചു.