വി വി എച്ച് എസ് എസ് താമരക്കുളം/കായികരംഗം
കായികാദ്ധ്യാപകൻ ശ്രീ സി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും,റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഫുട്മ്പോൾ,ഹാൻഡ്ബോൾ,ചെസ്സ്,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്മിന്റൻ എന്നീ ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.
സ്പോർട്സ് ദിനം
2022-23 അധ്യയന വർഷത്തെ സ്പോർട്സ് ദിനം വളരെ വർണ്ണാഭമായി തന്നെ നടത്തപ്പെട്ടു.പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് സാർ സ്പോർട്സ് ഡേ ഉദ്ഘാടനം നിർവ്വഹിച്ചു.