കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിവിമുക്ത കേരളം   സ്കൂൾതല   പരിപാടികൾ

ഒക്ടോബർ 2 മുതൽ നവംബർ 1 വരെ കേരളത്തിൽ  ലഹരി വിമുക്തമിഷൻപ്രവർത്തനങ്ങൾ  വിപുലമായി ജനപങ്കാളിത്തത്തോടെ നടത്താൻ  കേരള  സർക്കാർ  തീരുമാനിച്ചതിൻറെ ഭാഗമായി    മലപ്പുറം   വണ്ടൂർ വിദ്യാഭ്യാസഉപ ജില്ലയിൽപ്പെട്ട   കെ .എം.എം.എ.യു.പി ,സ്കൂൾ ലഹരി വിരുദ്ധ ദ്ധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .

ലഹരി വിമുക്തകേരളം വിദ്യാലയതല ജാഗ്രത സമിതി രൂപീകരണം

27/ 09 / 2022 ന് ചേർന്ന സ്റ്റാഫ് മീറ്റിങ്ങ് 07/ 09 / 2022 ന് പ്രത്യേക   സി.പി.ടി.എ   വിളിക്കാനും സ്റ്റാഫ് മീറ്റിങ്ങിൽ ആസൂത്രണം ചെയ്ത പദ്ധതി രേഖ പി.ടി.എ. എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു അംഗീകാരം നേടാനും തീരുമാനിച്ചു.തുടർന്ന് 29/ 09 /2022  ന്  ചേർന്ന ലഹരിക്കെതിരെ വിദ്യാലയ ജാഗ്രത സമിതി യോഗത്തിൽ ചെയർമാനായി പി.ടി.എ.പ്രസിഡൻറ്  ഹാരിസ് ഉൽ പില യെയും കൺവീനറായി പ്രധാനാധ്യാപകൻ എം.മുജീബ് റഹ്മാനെയും തെരഞ്ഞെടുത്തു കൊണ്ട് വിപുലമായ സമിതിരൂപീകരിച്ചു.ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സ്കൂളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.ഇതിന്റെ ഭാഗമായി തീരുമാനിച്ച പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.

പ്രത്യേക   ക്ലാസ് പി.ടി.എ

07/10/22 ന് ലഹരി വിരുദ്ധ  പ്രവർത്തനങ്ങൾ ര ക്ഷിതാ ക്കളിലും മറ്റു കു ടുംബങ്ങളിലും എത്തിക്കുന്നതിൻറെ  ഭാ ഗമാ യി പ്രത്യേക ക്ലാസ് പി.ടി.എ  വിളിച്ചു ചേർത്തു ലഹരിയുടെ വിപത്തുകളെക്കുറിച്ചും അത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ക്ലാസ് അദ്ധ്യാപകർ രക്ഷിതാക്കളോട് സംസാരിച്ചു.സ്കൂളിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുവൻ ര ക്ഷിതാ ക്കളുടെ  യും  പങ്കാ ളിത്തം

ഉറപ്പുവരുത്താൻ  ഇത് വഴി സാധിച്ചു.സ്കൂളിൽ നടത്തേണ്ട  ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചു  പല പ്രധാന പ്പെട്ട നിർദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. അതിൽ പ്രധനമായും സ്കൂൾ പരിസരങ്ങളിലെ ലഹരി  വസ്തുക്കളുടെ  വിതരണം ഇല്ലാതാക്കുന്നതിനുവേണ്ടി ജനകീയ പ്രതിരോധം സൃഷ്ടിക്കുക എന്നതായിരുന്നു.

അധ്യാപകർക്കായി ബോധവത്കരണ ക്ലാസ്

30/ 09/ 2022 ന്  ലഹരിവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ എം എം എ യു പി സ്കൂളിലെ അധ്യാപകർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സംസ്ഥാന തലത്തിൽ നിന്നും കിട്ടിയ മൊഡ്യൂൾ പ്രകാരം വിഡിയോ പ്രസേൻറ്റേഷൻ ഉപയോഗിച്ചു  കൊണ്ടായിരുന്നു ക്ലാസ്സ്.വൈശാഖ്,കെ പി പ്രസാദ് എന്നിവർ ക്ലാസിനു നേതൃത്വം നൽകി.

ലഹരി വിരുദ്ധ പ്രതിജ്ഞ

ഒക്ടോബര് 2  ഗാന്ധിജയന്തി ദിനത്തിൽ ഭാരത് സ്കൗട്ട്  സ്കൂൾ യൂണിറ്റ്  ചെറുകോട് വായനശാല പരിസരത്തു  സർവമത പ്രാർത്ഥനയും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ് മാസ്റ്റർ കെ.വി.സിന്ധു നേതൃത്വം നൽകി.

ലഹരി വിമുക്ത കേരളം സംസ്ഥാനതല ഉദ്‌ഘാടനം

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഒക്ടോബര് 6 ന് വ്യാഴം രാവിലെ 10 മണിക്ക് കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിച്ചു.നമ്മുടെ സ്കൂളിലെ എല്ലാകുട്ടികൾക്കും മൂന്ന് വേദികളിലായി മുഖ്യമന്ത്രിയുടെ സന്ദേശം എത്തിക്കാൻ നമുക്ക് സാധിച്ചു.പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്‌ഘാടന പരിപാടി പ്രദർശിപ്പിച്ചു.നമ്മുടെ സ്കൂളിലും മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികളിലും എത്തിക്കാൻ കഴിഞ്ഞു.

ലഹരി വിരുദ്ധ ക്വിസ് മത്സരം

10/ 10/ 2022 ന്  സ്കൂൾ തലത്തിൽ ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തി.കുട്ടികളുടെ നല്ലരീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽ 7F  ലെ ജെസ്സ ഫാത്തിമ .എം എന്നകുട്ടി ഒന്നാം സ്ഥാനത്തിന് അർഹയായി.പ്രവർത്തനങ്ങൾക്ക് ടി.പ്രസാദ്,