കെ . എം . എം . എ .യു . പി . എസ് ചെ റുകോട്  

വണ്ടൂർ ഉപജില്ല

ലഹരിവിമുക്ത കേരളം   സ്കൂൾതല   പരിപാടികൾ

ഒക്ടോബർ 2 മുതൽ നവംബർ 1 വരെ കേരളത്തിൽ  ലഹരി വിമുക്തമിഷൻപ്രവർത്തനങ്ങൾ  വിപുലമായി ജനപങ്കാളിത്തത്തോടെ നടത്താൻ  കേരള  സർക്കാർ  തീരുമാനിച്ചതിൻറെ ഭാഗമായി    മലപ്പുറം   വണ്ടൂർ വിദ്യാഭ്യാസഉപ ജില്ലയിൽപ്പെട്ട   കെ .എം.എം.എ.യു.പി ,സ്കൂൾ ലഹരി വിരുദ്ധ ദ്ധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .

ലഹരി വിമുക്തകേരളം വിദ്യാലയതല ജാഗ്രത സമിതി രൂപീകരണം

27/ 09 / 2022 ന് ചേർന്ന സ്റ്റാഫ് മീറ്റിങ്ങ് 07/ 09 / 2022 ന് പ്രത്യേക   സി.പി.ടി.എ   വിളിക്കാനും സ്റ്റാഫ് മീറ്റിങ്ങിൽ ആസൂത്രണം ചെയ്ത പദ്ധതി രേഖ പി.ടി.എ. എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു അംഗീകാരം നേടാനും തീരുമാനിച്ചു.തുടർന്ന് 29/ 09 /2022  ന്  ചേർന്ന ലഹരിക്കെതിരെ വിദ്യാലയ ജാഗ്രത സമിതി യോഗത്തിൽ ചെയർമാനായി പി.ടി.എ.പ്രസിഡൻറ്  ഹാരിസ് ഉൽ പില യെയും കൺവീനറായി പ്രധാനാധ്യാപകൻ എം.മുജീബ് റഹ്മാനെയും തെരഞ്ഞെടുത്തു കൊണ്ട് വിപുലമായ സമിതിരൂപീകരിച്ചു.ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സ്കൂളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.ഇതിന്റെ ഭാഗമായി തീരുമാനിച്ച പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു. പ്രത്യേക   ക്ലാസ് പി.ടി.എ

07/10/22 ന് ലഹരി വിരുദ്ധ  പ്രവർത്തനങ്ങൾ ര ക്ഷിതാ ക്കളിലും മറ്റു കു ടുംബങ്ങളിലും എത്തിക്കുന്നതിൻറെ  ഭാ ഗമാ യി പ്രത്യേക ക്ലാസ് പി.ടി.എ  വിളിച്ചു ചേർത്തു ലഹരിയുടെ വിപത്തുകളെക്കുറിച്ചും അത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ക്ലാസ് അദ്ധ്യാപകർ രക്ഷിതാക്കളോട് സംസാരിച്ചു.