ഉള്ളടക്കത്തിലേക്ക് പോവുക

വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം 1 ജൂൺ 2022

1-6-2022 ബുധനാഴ്ച രാവിലെ 9.30 ന് സംസ്ഥാനതല പ്രവേശനോത്സവം ബഹു. പിണറായി വിജയൻ മുഖ്യമന്ത്രി കൈറ്റ് വിക്ടേഴ്സ് വഴി ഓൺലൈൺ ലൈവ് ഷോ നടത്തി . ഇതിന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നേതൃത്വം നൽകി . സ്കൂൾ തല ഉദ്ഘാടനം ശ്രീ. ജി. സുധാർജുനൻ(കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്റ്) നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. റ്റി സന്തോഷ് രാജ് അധ്യക്ഷ പ്രസംഗം നടത്തി.കുരുന്നുകളെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളി ഡബ്ല്യൂ. സ്വാഗതം ചെയ്തു. അധ്യാപകർ നവാഗതരെ മധുരം നൽകി സ്വീകരിച്ചു.നേരനുഭവം പുതിയ കൂട്ടുകാർക്കായി ജോവിയ പങ്കുവച്ചു.

പരിസ്ഥിതി ദിനം 5 ജൂൺ 2022

സയൻസ് ക്ലബിന്റെയും എക്കോ ക്ലബിന്റെയും നേതൃത്വത്തിൽ സ്കൾ തലത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. വൃക്ഷതൈ വിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ. റ്റി സന്തോഷ് രാജ് നിർവഹിച്ചു. പരിസ്ഥിതി ഗാനം, കവിത, പ്രസംഗം, പോസ്റ്റർ, പ്ലക്കാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പി.ടി.എ പ്രസിഡന്റ് ശ്രീ. റ്റി സന്തോഷ് രാജും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളിയും വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. കരുതലോടെ, സൂക്ഷ്മതയോടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം