ഒ.വി. വിജയൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:44, 3 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{Prettyurl|O. V. Vijayan}} {{Infobox Writer | name = ഒ.വി. വിജയൻ | image = O. V. Vijayan.jpg...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫലകം:Infobox Writer മലയാളസാഹിത്യത്തിലെ എഴുത്തുകാരനും കാർ‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു ഒ.വി. വിജയൻ. ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്നായിരുന്നു മുഴുവൻ പേര്.[1]

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001)[2] എന്നീ ബഹുമതികൾ നേടിയിട്ടുണഅട്. 2003-ൽ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.[3]

ജീവിത രേഖ

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിൽ ജനിച്ചു.[4] അച്ഛൻ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ. ഏകമകൻ മധുവിജയൻ. പ്രശസ്ത കവയിത്രിയും ഗാ‍നരചയിതാവുമായ ഒ.വി. ഉഷ, ഒ.വി വിജയന്റെ ഇളയ സഹോദരിയാണ്. 2005 മാർച്ച് 30ന് ഹൈദരാബാദിൽ വെച്ച് അന്തരിച്ചു.[5]

വിദ്യാഭ്യാസം

പ്രമാണം:Vijayan.jpg
ഒ.വി. വിജയൻ

കുറച്ചുകാലം അരീക്കോട് ഹയർ എലിമെന്ററി സ്കൂളിൽ പഠിച്ചു. രണ്ടാം തരം കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിലായിരുന്നു. മൂന്നാം തരം കൊടുവായൂർ ബോർഡ് ഹൈസ്കൂളിൽ പഠനം. നാലാം തരം മുതൽ ആറാം തരത്തിന്റെ മദ്ധ്യംവരെ പാലക്കാട് മോട്ടിലാൽ മുനിസിപ്പൽ ഹൈസ്കൂളിൽ ( പാലക്കാട് .എം.ജി.എച്ച്.എസ്.എസ്). ആറാം തരത്തിന്റെ അവസാന ഭാഗം മദിരാശിയിലെ താംബരം കോർളി ഹൈസ്കൂളിൽ. ഇൻറ്‍റർമീഡിയറ്റും ബി.എയും പാലക്കാട് ഗവൺമെൻറ്‍റ് വിക്ടോറിയ കോളേജിൽ. മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദം നേടി.

ഇതിനുശേഷം കോളേജ് അദ്ധ്യാപകനായി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ആയിരുന്നു അദ്ധ്യാപകനായിരുന്നത്. എഴുത്തിലും കാർട്ടുൺ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയൻ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതൽ സ്വതന്ത്ര പത്രപ്രവർത്തകനായി.

ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം എന്ന കാർട്ടൂൺ പരമ്പര കലാകൗമുദിയിലും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പര മലയാളനാട് വാരികയിലും പ്രസിദ്ധീകരിച്ചു.


അവലംബം

"https://schoolwiki.in/index.php?title=ഒ.വി._വിജയൻ&oldid=1844383" എന്ന താളിൽനിന്ന് ശേഖരിച്ചത്