കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/വിക്കി23013

12:03, 29 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23013 (സംവാദം | സംഭാവനകൾ) ('==സ്കൂൾ വിക്കി ശബരീഷ് സ്‌മാരക പുരസ്കാര മത്സരത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ വിക്കി ശബരീഷ് സ്‌മാരക പുരസ്കാര മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം

2021-22വർഷത്തെ സ്കൂൾ വിക്കി ശബരീഷ് സ്‌മാരക പുരസ്കാര മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം മാതാ എച്ച് എസ് മണ്ണംപേട്ടയും മൂന്നാം സ്ഥാനം എസ് എസ് ജി എച്ച് എസ് പുറണാട്ടുകരയും നേടി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് 2009-ൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശമാണ് 'സ്കൂൾവിക്കി'. പതിനയ്യായിരത്തിലധികം സ്കൂളുകൾ ഇതിൽ അംഗങ്ങളാണ്. സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ കോ-ഓർഡിനേറ്റർ ആയിരുന്ന കെ. ശബരീഷിന്റെ സ്‌മരണാർത്ഥമാണ് അവാർഡ് ആരംഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്കാണ് ഈ അവാർഡ് നൽകുന്നത്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമായി ക്യാഷ് അവാർഡും പ്രശസ്തി പത്രവുമാണ് വിദ്യാലയങ്ങൾക്ക് ലഭിക്കുന്നത്. ജൂലൈ 1 ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുരസ്കാര വിതരണം നടത്തും. സ്കൂൾ ഐടി കോ ഓർഡിനേറ്റർ അരുൺ പീറ്ററിന്റെയും സഹപ്രവർത്തകരുടേയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. മത്സരഫലങ്ങൾ https://schoolwiki.in/sw/b2rc എന്ന പോർട്ടലിൽ ലഭ്യമാണ്.

 
സ്കൂൾ വിക്കി ശബരീഷ് സ്‌മാരക പുരസ്കാര മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം