ജി.വി.എൽ.പി.എസ് ചിറ്റൂർ/തനത് പ്രവർത്തനങ്ങൾ/അമ്മയോടൊപ്പം

17:14, 18 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അമ്മയോടൊപ്പം

 ||   ||   ||  

ചിറ്റൂർ ജിവിഎൽപി സ്കൂളിന്റെ 2022 - 23 അധ്യയന വർഷത്തെ തനതു പരിപാടികളിൽ ഒന്നാണ് അമ്മയോടൊപ്പം എന്ന മത്സര പരിപാടി. കുട്ടി തന്റെ അമ്മയോടൊപ്പം വ്യത്യസ്തങ്ങളായ നാല് പരിപാടികൾ അവതരിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അമ്മയും കുട്ടിയും ചേർന്ന് മലയാളം പദ്യപാരായണം, കഥാകഥനം , പുസ്തകാസ്വാദനം, പത്രവാർത്ത വായന തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തു. അമ്മയും കുട്ടിയുമടങ്ങുന്ന ഒരു ടീമിന് ഏതെങ്കിലും രണ്ടിനങ്ങളിൽ പങ്കെടുക്കാം. അമ്മമാരുടെ സജീവമായ പങ്കാളിത്തം കുട്ടികളെയും ഉല്ലാസഭരിതരാക്കി. മികച്ച രീതിയിൽ ഉള്ള പ്രകടനമാണ് ഇവർ കാഴ്ചവെച്ചത്. മത്സരം വിലയിരുത്തി ആദ്യ മൂന്നു സ്ഥാനക്കാരെ കണ്ടെത്തുന്നതിനായി ഹൈസ്കൂൾ അധ്യാപകരെ വിധികർത്താക്കളായി ക്ഷണിച്ചിരുന്നു. അവരുടെ വിലയിരുത്തൽ അനുസരിച്ച് ആസ്വാദ്യകരമായ ഒരു പ്രവർത്തനമാണ് ഇതെന്ന് അഭിപ്രായപ്പെട്ടു. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവർക്ക് ട്രോഫി നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിഞ്ഞ ഒരു തനതു പ്രവർത്തനം തന്നെയായിരുന്നു അമ്മയോടൊപ്പം.