ചാക്കീരി അഹമ്മദ് കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (added Category:സ്വതന്ത്രതാളുകൾ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രി, നിയമ സഭാ സ്പീക്ക എന്നീ നിലകളിൽ പ്രശസ്തനാണ് ചാക്കീരി അഹമ്മദ് കുട്ടി. (ജനനം:1915, മരണം:4.1.1993)

ജീവിത രേഖ

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് ചേറൂർ സ്വദേശി. കവിയും പണ്ഡിതനും ചിന്തകനുമായിരുന്ന ചാക്കീരി മൊയ്തീൻകുട്ടി സാഹിബിന്റെ ഏക മകനായിരുന്നു ചാക്കീരി അഹമ്മദ് കുട്ടി.[1]

രാഷ്ട്രീയജീവിതം

1964 -1969 ലെ വേങ്ങര പഞ്ചായത്ത് ഭരണ സമിതിയുടെ പ്രഥമ പ്രസിഡന്റും കോട്ടക്കൽ പി.സി.സി പ്രസിഡന്റുമായിരുന്നു.1952 ൽ മദ്രാസ് അസംബ്ലിയിലേക്ക് കോട്ടക്കൽ ഫർക്കയിൽ നിന്നും കുഞ്ഞുണ്ണി നെടുങ്ങാടിയെ പരാജയപ്പെടുത്തി വിജയം വരിച്ചു.

1957 ൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്ന് ചാക്കീരി ഒന്നാം കേരളനിയമസഭയിലെത്തി. 1970 ൽ കുറ്റിപ്പുറത്ത് നിന്ന് വീണ്ടും നിയമസഭയിലെത്തി. സി. അച്യുതമേനോൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്കോയ പാർലമെന്റ് അംഗമായതിനെ തുടർന്ന് ചാക്കീരി കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് കൊണ്ട് സോഷ്യൽ വെൽഫെയർ എന്ന പുതിയ വകുപ്പ് രൂപീകരിച്ചത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. നാല് മന്ത്രിസഭകളിൽ ചാക്കീരി സ്പീക്കറായിരുന്നു.[2]

അവലംബം

"https://schoolwiki.in/index.php?title=ചാക്കീരി_അഹമ്മദ്_കുട്ടി&oldid=1836725" എന്ന താളിൽനിന്ന് ശേഖരിച്ചത്