2022-2023 അധ്യയനവർഷത്തിലെ പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും വൃക്ഷ തൈ നടുകയും പ്രസംഗ മത്സരം,കവിതാലാപനം ,നൃത്താവിഷ്കാരം എന്നിവ നടത്തുകയും ചെയ്തു .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ,https://youtu.be/tcssqH6yPAc
ലഹരി ഉപയോഗം -ബോധവൽക്കരണ ക്ലാസ്|14-06-22
ലഹരി ഉപയോഗം സമൂഹത്തിനും വ്യക്തിക്കും ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി എക്സൈസ് വിഭാഗത്തിലെ വിമുക്തി ജില്ലാ കോഡിനേറ്റർ ശ്രീ വിഷ്ണുരാജ് ക്ലാസ് നയിക്കുന്നു.
വായന വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തുകയുണ്ടായി.കൂടുതൽ ചിത്രങ്ങളും വിഡിയോകളും കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.https://youtu.be/HjuJ8moR0WY
പി ടി എ:ആദ്യ ജനറൽ പി ടി ഐ നടന്നു.പി ടി ഐ എക്സിക്യൂട്ടീവ് പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.
ലോക ലഹരി വിരുദ്ധ ദിനാചരണം
ദിനാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസ്സെംബ്ലയിൽ വീവധ പരിപാടികൾ നടത്തുകയുണ്ടായി.ലഹരി ഉപയോഗത്തിനെതിരായി തയാറാക്കിയ ഫ്ളാഷ്മൊബ് സ്കൂൾ അങ്കണത്തിലും ആറുമുറിക്കട ജംഗ്ഷനിലും കുട്ടികൾ അവതരിപ്പിച്ചു .
ബഷീർ ദിനാചരണം, ജൂലൈ 5
ബഷീർ ദിനചാരണത്തിന്റെ ഭാഗമായി എൽ പി വിഭാഗം കുട്ടികൾ പാത്തുമ്മയുടെ ആട് എന്ന നോവൽ കഥാപാത്രങ്ങൾ ആയി പ്രവേശിച്ചു. യു പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം നടത്തി.
അനുമോദനവും വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും
എസ് എസ് എൽ സി ഉന്നത വിജയം കരസ്ഥാമാക്കിയ വിദ്യാർത്ഥികളെ അനുമോദികുകയും വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും, അതിന്റെ ഭാഗമായി ശ്രീ ജയചന്ദ്രൻ കടമ്പനാടിന്റെ നാടൻ പാട്ട് അവതരണവും നടന്നു
ചാന്ദ്രദിനം ,ജൂലൈ 21
ചാന്ദ്രദിനത്തിന്റെ ഭാഗമായി ചാന്ദ്രദിന പാട്ട്,ഡാൻസ് ,സ്കിറ്റ് ,ക്വിസ് ,റോക്കറ്റ് നിർമാണം ,പോസ്റ്റർ മത്സരം,ബഹിരാകാശ യാത്രികനെ പരിചയപ്പെടുത്തൽ തുടങ്ങിയ കലാപരിപാടികൾ നടത്തുകയുണ്ടായി .
ലോക പ്രകൃതി സംരക്ഷണ ദിനാചരണം
ഹിരോഷിമ നാഗസാക്കി ദിനാചരണം
ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടന്നു .