സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 4 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47070 (സംവാദം | സംഭാവനകൾ) (ചിത്രം)

കൂടത്തായി :ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സെന്റ മേരീസ് സ്റ്റുഡന്റെ പോലീസ് കേഡറ്റകൾക്കായി പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. മനുഷ്യൻ ഇന്ന് പ്രകൃതിയോട് യുദ്ധം ചെയ്തു ജീവിക്കുകയാണെന്നും പ്രകൃതി കീഴടക്കാനുളളതല്ല അറിയാനും അനുഭവിക്കാനും വരും തലമുറയ്ക്കാനുള്ള കരുതലോടെ ഉപയോഗിക്കാനുള ആണെന്നുമുളള സന്ദേശം ക്ലാസിൽ പരിസ്ഥിതി പ്രവർത്തകനായ തോമസ് പുരയിടം ഉദ്ബോധിപ്പിക്കുകയുണ്ടായി.

ചടങ്ങിൽ എസ്പി സി പ്രസിഡന്റെ കെ പി അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച് എം ശ്രീ. ഇ.ഡി ഷൈലജ ടീച്ചർ സ്വാഗതം ആശംസിച്ചു. മുൻ മാനേജർ ഫാ.ജോസ് ഇടപ്പാടി ചടങ്ങിൽ സന്നിഹിതനായിരുന്നു.

ജില്ലയിലെ മികച്ച കുട്ടി കർഷക ഐശ്വര്യയ്ക്ക മാവിൻ തൈ നൽകി ഉദ്ഘാടനം നടത്തി. എ സി.പി. ഒ രാജശ്രീ  സി.പി.ഒ. മാരായ കാസിം ജീജ എന്നിവർ ആശംസ അർപ്പിച്ചു. ചടങ്ങിന് സി.പി. ഒ റെജി.ജെ. കരോട്ട് നന്ദി പറഞ്ഞു