ജി യു പി എസ് നങ്ങ്യാർകുളങ്ങര/പ്രവർത്തനങ്ങൾ
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്രവാർത്ത ശാസ്ത്രപാർക്ക്ഉദ്ഘാടനം നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യുപി സ്കൂളിൽ സമഗ്ര ശിക്ഷ കേരള അനുവദിച്ച ശാസ്ത്ര പാർക്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ. എം. രാജു നിർവഹിച്ചു. എസ്. എം.സി ചെയർമാൻ സുഭാഷ്.ജി അധ്യക്ഷത വഹിച്ചു.
പ്രഥമ അധ്യാപകൻ സിറിൽ ചാക്കോ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ഗീത, ബി. പി. സി. ജൂലി, എസ്. ബിനു,ബി ആർ സി കോർഡിനേറ്റർ ജ്യോതിലക്ഷ്മി, എം. പി. ടി. എ.പ്രസിഡന്റ് ശരണ്യ, സീനിയർ അസിസ്റ്റന്റ് ഷാഹിദ, എസ്.ആർ. ജി. കൺവീനർ ഷൈലജ.പി, ശാസ്ത്രരംഗം കൺവീനർ ചിത്രാ .ജെ.എസ്., സ്റ്റാഫ് സെക്രട്ടറി കെ.കെ. ശൈലജ തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്രരംഗം സയൻസ് പ്രോജക്റ്റിൽ ഹരിപ്പാട് ഉപജില്ലയിൽ ഒന്നാംസ്ഥാനം നേടിയ വിദ്യയ്ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉപഹാരം നൽകി. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മികച്ച സ്കോർ നേടിയ അഭിഷേക്, വിദ്യ എന്നീ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ലോക ഹിന്ദി ദിനം

2019 ലെ എൽ എസ് എസ് വിജയി ആസിഫ് മുഹമ്മദിന് ഹരിപ്പാട് മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. എസ്. കൃഷ്‌ണ കുമാർ ഉപഹാരം നൽകുന്നു .

2021 -2022 ഹരിപ്പാട് സബ്‌ജില്ലയിൽ നിന്നും ശാസ്‌ത്രരംഗം സയൻസ് പ്രോജെക്ടിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യ.വി ക്ക് ശ്രീമതി .കെ .ഗീത (എ .ഇ .ഒ ഹരിപ്പാട് )ഉപഹാരം നൽകുന്നു .

ഗാന്ധിദർശൻ സ്കൂൾതലത്തിൽ

ആസാദി കി രംഗോലി

ചരിത്ര ചിത്രരചന

ദേശീയ ബാലികാദിനം

റിപ്പബ്ലിക് ദിനം
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നങ്ങ്യാർ കുളങ്ങര ഗവ.യു.പി.സ്കൂളിൽ ബഹു.സീനിയർ അധ്യാ പിക ശ്രീമതി. കെ.കെ.ഷൈല പതാക ഉയർത്തി. ചടങ്ങിന് എസ്.എം.സി.അം ഗ ങ്ങളും സാക്ഷ്യം വഹിച്ചു. പരിപാടി യുടെ ഔദ്യോഗിക മായ ഉദ്ഘാടനകർമ്മം ഗൂഗിൾ മീറ്റിലൂടെ ബഹുമാനപ്പെട്ട ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. കെ.ഗീത അവർകൾ നിർവ്വഹിച്ചു. ബഹു.എസ്.എം.സി.ചെയർമാൻ ശ്രീ.സുഭാഷ്.ജി.അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.പ്രഥമാ ധ്യാപകൻ ശ്രീ.സിറിൽ ചാക്കോ സ്വാഗതം ആശംസിച്ചു. അധ്യാ പകരായ ശ്രീമതി. ഷാഹിദ. എ, ഷൈലജ. പി, ധന്യ. ടി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. കെ.കെ.ഷൈല നന്ദി രേഖപ്പെടുത്തി. യോഗത്തിനു ശേഷം കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.


ഫെബ്രുവരി 4 - ലോക ക്യാൻസർദിനം
ലോക ക്യാൻസർ ദിനത്തോട നുബന്ധിച്ചു ചെങ്ങന്നൂരിലെ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. ഫിറോസ് നൽകുന്ന സന്ദേശം.


ദേശീയ ശാസ്ത്രദിനാഘോഷം

2021 -2022 സ്‌കൂൾ വാർഷികാഘോഷവും വിദ്യാർത്ഥികളെ അനുമോദിക്കലും

പ്രവേശനോത്സവം 2022 -23


ജൂൺ 5 ലോകപരിസ്ഥിദിനം