പ്രവർത്തനങ്ങൾ 2022-2023

വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം വായനാവാരത്തിന്റെ രണ്ടാം ദിവസമായ ജൂൺ 20ന് സ്ക്കൂൾ അസംബ്ലിയിൽ വച്ച് നടന്നു . 8Cയിലെ പ്രണവ് AB യുടെ ചെറുകഥ "ആട് " പ്രകാശനം ചെയ്തു കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി.ഷീബ ഈപ്പൻ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാ വാരത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു .9 A യിലെ സോഫിയ മുഹബത്ത് വായനാദിന പ്രതിജ്ഞ ചൊല്ലി .വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളുടെ വായനാ ഗീതവും ഉണ്ടായിരുന്നു .9B യിലെ അഹിഷാ ജെറുസൽ ടോട്ടോചാൻ വായനാക്കുറിപ്പ് വായിച്ചു.വിവിധ ഭാഷാ വായനയും ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി ,അറബിക് ) ഉണ്ടായിരുന്നു .ക്ലാസ്സ് ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമാഹരണത്തിന്റെ ഭാഗമായി 8B ക്ലാസ്സിലെ ദേവാശിഷ്, അൽഫിയ സുൽഫി എന്നിവർ കൊണ്ടുവന്ന പുസ്തകങ്ങൾ ഹെഡ്മിസ്ട്രസും സ്കൂൾ ലൈബ്രറിയും ചേർന്ന് ഏറ്റുവാങ്ങി .

വായനാവാരത്തോടനുബന്ധിച്ച് വ്യത്യസ്ഥങ്ങളായ പ്രവർത്തനങ്ങൾ സ്ക്കൂളിൽസംഘടിപ്പിച്ചു.ജൂൺ 21 ചൊവ്വാഴ്ച ചെറുകഥ ,കവിതാ രചന മത്സരങ്ങൾ നടന്നു .ജൂൺ 22ന് ചിത്രരചന ,ഉപന്യാസ രചന മൽസരങ്ങൾ നടന്നു.ജൂൺ 23 ന് വായനാ ക്വിസ് നടത്തി .ജൂൺ 24ന് ഡിജിറ്റൽ വായനാ മത്സരം നടത്തി. വിജയികൾക്കെല്ലാം സമ്മാനം നൽകാൻ തീരുമാനിച്ചു .കുട്ടികളുടെ സൃഷ്ടികൾ എല്ലാം വച്ച് ഒരു പതിപ്പ് നിർമിക്കുവാനും വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തീരുമാനിച്ചു.തുടർന്ന് പ്രശസ്ത നാടകകൃത്തായ ഷെഫീക് പാങ്ങോടുമായി ഒരു സാഹിത്യ സംവാദം സംഘടിപ്പിച്ചു .വിദ്യാരംഗം ക്ലബ്ബിലെ കുട്ടികൾക്ക് വളരെ രസകരവും അറിവ് പകരുന്നതുമായ ക്ലാസായിരുന്നു .കുട്ടികൾ ഉൽസാഹത്തോടെ ചോദ്യങ്ങൾ ചോദിക്കുകയും നാടകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചോദിച്ച് അറിഞ്ഞ് പഠിക്കുകയും ചെയ്തു.വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടി ലൈബ്രേറിയൻ മാർക്ക് ശ്രീ .കാഞ്ഞിരംപാറ മോഹനൻ ക്ലാസെടുക്കുകയുണ്ടായി. ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിന് കുട്ടി ലൈബ്രേറിയൻമാർക്ക് ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു .കുട്ടികളുടെ ചിത്രങ്ങൾ ചേർത്ത് മഴവില്ല് എന്നൊരു ചിത്രരചനാ പതിപ്പും രചനകൾ ചേർത്ത് മയിൽപ്പീലി എന്ന പേരിൽ ഒരു രചനാപതിപ്പും സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു

 
42086_vaya1