ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/22 - 23 പ്രവർത്തനങ്ങൾ
ജൂനിയർ ലിറ്റിൽ കൈറ്റ്സ്
പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന 'ലിറ്റിൽ കൈറ്റ്സ് ' ന്റെ ചുവട് പിടിച്ച് യു.പി തലത്തിൽ 'ജൂനിയർ ലിറ്റിൽ കൈറ്റ്സ്' രൂപീകരിച്ച് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്തിന് മാതൃകയാകുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള കംപ്യൂട്ടർ പ്രതിഭകളെ കണ്ടെത്താൻ സംസ്ഥാന തലത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു യൂണിറ്റിന് രൂപം നല്കിയിരിക്കുന്നത്. ജൂനിയർ ലിറ്റിൽ കൈറ്റ്സ് രൂപീകരണത്തിന്റെ ഭാഗമായി ത്രിദിന ഐടി ശില്പശാലക്കും തുടക്കമായി. ഭാഷാ കംപ്യൂട്ടിങ് , ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ മാഗസീൻ നിർമാണം, ഡിജിറ്റൽ പത്രം, കംപ്യൂട്ടർ പ്രസന്റേഷൻ, ന്യൂസ് മേക്കിംഗ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കും. തിരഞ്ഞെടുക്കപ്പെട്ട നാല്പത് കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നല്കുന്നത്. ഇവർ അടുത്ത ഘട്ട പരിശീലനത്തിൽ മറ്റു കുട്ടികൾക്ക് പരിശീലനം നല്കും. സ്കൂളിലെ മുപ്പതിലധികം ലാപ്ടോപ്പുകളും ഐടി ലാബും ഇതിനായി ഉപയോഗിക്കും. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എസ് .ഷാജികുമാറാണ് പരിശീലനത്തിന് നേതൃത്യം നല്കുന്നത്.