ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2021-22

13:26, 6 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('== പാഠ്യപ്രവർത്തനങ്ങൾ == പ്രമാണം:44354-21.jpeg|ലഘുചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാഠ്യപ്രവർത്തനങ്ങൾ

 
സുരീലി ഹിന്ദി

സുരീലി ഹിന്ദി

സുരീലി ഹിന്ദി യുടെ പഞ്ചായത്ത് തല ഉദ്ഘാടനം 2021 ഡിസംബർ മാസം 21 ന് സ്കൂളിൽ വച്ച് നടന്നു.പി ടി എ പ്രസിഡൻറ് യോഗത്തിന് അധ്യക്ഷത വഹിച്ചു.ഹിന്ദി അദ്ധ്യാപകൻ ശ്രീ ജോസ് എൻ.വിഷയാവതരണം നടത്തി.മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ രജിത്ത് മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആൻറ്റോ വർഗീസ്, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ലക്ഷ്മി, ഗവൺമെൻറ് എൽപി സ്കൂൾ ഊരൂട്ടമ്പലം ഹെഡ്മാസ്റ്റർ ശ്രീ വിജയകുമാർ , സീനിയർ അസിസ്റ്റൻറ് ശ്രീമതി സരിത ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കലാപരിപാടികൾ അവതരിപ്പിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി രമ്യ നന്ദി അറിയിച്ചു .

ഹലോ ഇംഗ്ലീഷ്

 
ഹലോ ഇംഗ്ലീഷ്

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് സഹായകമായ ഒരു പാഠ്യപ്രവർത്തനമാണ് ഹലോ ഇംഗ്ലീഷ് . പാട്ട്, ഡാൻസ്, വിവിധതരം കളികൾ തുടങ്ങിയവയിലൂടെ ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് കുട്ടികൾ ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയിലൂടെ നേടിയെടുക്കുന്നു. കുട്ടികൾക്ക് സ്റ്റോറി,കുക്കറി ഷോ, പെറ്റ് ഷോ തുടങ്ങിയ വീഡിയോകൾ വാട്സ് ആപ്പ് വഴി കാണാൻ അവസരം നൽകുന്നു. അധ്യാപകരുടെ നിർദേശങ്ങൾക്ക് അനുസരിച്ചു കുട്ടികൾ വീഡിയോ തയ്യാറാക്കി അയച്ചുതരുന്നു.ഭാഷപരമായ നൈപുണികൾ നേടുന്നു

  • ഹലോ ഇംഗ്ലീഷ് ഹലോ വേൾഡിന്റെ മാറനല്ലൂർ പഞ്ചായത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി നമ്മുടെ സ്കൂളിൽ വച്ച് നടന്നു.
  • സ്കൂളിലെ ഹെഡ്മാസ്റ്റർ ആയ ശ്രീ സ്റ്റുവർട്ട് ഹാരിസ് വിശിഷ്ടവ്യക്തികളെ സ്വാഗതം ചെയ്തു.
  • ശ്രീമതി സരിത (ഇംഗ്ലീഷ് ടീച്ചർ ) വിഷയാവതരണം നടത്തി.
  • പിടിഎ പ്രസിഡണ്ട് ആയ ശ്രീ തങ്കരാജ് യോഗത്തിൽ അധ്യക്ഷതവഹിച്ചു.
  • നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എസ്. കെ. പ്രീജ യോഗം ഉദ്ഘാടനം ചെയ്തു.
  • ശ്രീ ആന്റോ വർഗീസ് (ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ ചെയർമാൻ ), ശ്രീ രജത്ത് ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), ശ്രീമതി ജയ (സി ആർ സി കോഡിനേറ്റർ), ശ്രീ ജോസ് (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ചു.
  • സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുമാരി ലക്ഷ്മി തുഷാർ എല്ലാവർക്കും നന്ദി അറിയിച്ചു.

ഓൺലൈൻ ക്ലാസുകൾ

ഗൂഗിൾ മീറ്റ് /വാട്സ്ആപ്പ് വഴിയുള്ള ഓൺലൈൻ ക്ലാസുകൾ വളരെ ഭംഗിയായി നടന്നു വരുന്നു. കൈറ്റ് വിക്ടേഴ്സിലെ ക്ലാസ്സിന് അനുസൃതമായി അധ്യാപകർ ഗൂഗിൾ മീറ്റ് / വാട്സാപ്പ് വഴി അതാത് ദിവസങ്ങളിൽ ക്ലാസെടുക്കുന്നു. സ്കൂളിൽ ഒഫ്‌ലൈൻ ക്ലാസ്സുകൾ ഉണ്ടായിരുന്നപ്പോഴും അധ്യാപകർ ഓൺലൈനായി ക്ലാസ്സെടുത്തിരുന്നു.

പൊതുവിജ്ഞാന പഠനം

കുട്ടികളിലെ പൊതു വിജ്ഞാനം വർധിപ്പിക്കുന്നതിനായി എല്ലാ ദിവസവും വാട്സാപ്പ് വഴിയുള്ള ക്ലാസ്സ്ഗ്രൂപ്പുകളിൽ പൊതു വിജ്ഞാനത്തിന്റെ ചോദ്യോത്തരങ്ങൾ നൽകിവരുന്നു.കുട്ടികൾ ഇത് ശ്രദ്ധയോടെ എഴുതി എടുക്കുകയും വായിച്ചു പഠിക്കുകയും ചെയ്യുന്നു.

യു എസ് എസ് പരിശീലനക്ലാസ്സുകൾ

ഫസ്റ്റ് ബാച്ചിന് തിങ്കൾ, ബുധൻ ദിവസങ്ങളിലും സെക്കന്റ്‌ ബാച്ചിന് വ്യാഴം, ശനി ദിവസങ്ങളിലും പരിശീലനം നൽകിവരുന്നു. മൊത്തം 13 കുട്ടികളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.

ക്ലാസുകൾ ഓൺലൈൻ ആക്കിയ ശേഷം എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ ഓരോ വിഷയം വീതം ഓൺലൈൻ ആയി അദ്ധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

സ്കൂളുകൾ പൂർണമായി തുറന്ന ശേഷം വൈകുന്നേരം മൂന്നര മുതൽ നാലര വരെ യു.എസ് .എസ്. ക്ലാസ്സ് നടത്തിവരുന്നു.

പരിഹാര ബോധന ക്ലാസ്സുകൾ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ആഴ്ചയിൽ രണ്ട് ദിവസം പരിഹാരബോധന ക്ലാസ് നടത്തിവരുന്നു. കുട്ടികളിൽ അക്ഷരങ്ങൾ, ചിഹ്നങ്ങൾ, വാക്കുകൾ, ചിഹ്നങ്ങൾ ചേർത്ത് വാക്കുകൾ നിർമ്മിക്കൽ , വായന എന്നിവ വികസിപ്പിച്ചെടുക്കുക എന്നതാണ് ഈ ക്ലാസ്സിന്റ പ്രധാന ലക്ഷ്യം.

വായന കാർഡ്, ചിത്രവായന , സംഭാഷണങ്ങൾ, പോസ്റ്ററുകൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നൽകി കുട്ടികളുടെ വായനാശീലം മികച്ചതാക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. ഈ പരിഹാരബോധന ക്ലാസ്സിൽ ഓരോ ദിവസവും രണ്ട് അധ്യാപകർ വീതം ക്ലാസുകൾ നടത്തി വരുന്നു. ഒരു ദിവസം ഒരു വിഷയമാണ് പഠിപ്പിക്കുന്നത്. കുട്ടികളുടെ എഴുത്ത്, വായന എന്നിവ പരിപോഷിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും നൽകി വരുന്നു.

പഠന പിന്നോക്കത്തിൽ നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി ഇടയ്ക്കിടെ മീറ്റിംഗ് നടത്താറുണ്ട്. അവരും ഈ പരിഹാര ബോധന ക്ലാസിന് നല്ല പിന്തുണയാണ് നൽകുന്നത്.സ്കൂൾ പ്രഥമാധ്യാപകന്റെയും യും മറ്റ് അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പിന്തുണയോടെ ഈ ക്ലാസ് നല്ല രീതിയിൽ നടന്നു വരുന്നു .ഇപ്പോൾ ഓൺലൈനായാണ് ക്ലാസ് നടക്കുന്നത്.

വിജ്ഞാനോത്സവം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിൽ മുപ്പത് പ്രവർത്തനങ്ങളാണ് ഉള്ളത്. ഓരോ കുട്ടിയും ആറ് പ്രവർത്തനങ്ങൾ വീതം പൂർത്തിയാക്കേണ്ടതാണ്. 10 കുട്ടികളാണ് വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്.

അക്ഷരമുറ്റം

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ-10 സ്കൂളിൽ നടത്തുകയും ഏഴാംക്ലാസിലെ എൽന വിജയിക്കുകയും ചെയ്തു.

 
ആക്ഷൻ റിസർച്ച്

ആക്ഷൻ റിസർച്ച്

ആവാസ വ്യവസ്ഥകൾ ഒരു പഠനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികളിൽ ഒരു ആക്ഷൻ റിസർച്ച് സ്കൂളിൽ നടത്തുകയുണ്ടായി. കുട്ടികൾക്ക് ആവാസവ്യവസ്ഥകൾ ഏതൊക്കെയാണ് അവ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് അവ എങ്ങനെയൊക്കെ നമുക്ക് പരിഹരിക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ഒരു പ്രശ്നമാണ് നൽകിയത്. സ്കൂളിൽ നിന്നും അഞ്ചു കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ പരിപാടി നടത്തിയത്. ബി.ആർ.സി കോർഡിനേറ്റർമാരായ ശ്രീമതി ജയ ടീച്ചർ ശ്രീമതി ജയശ്രീ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ ആക്ഷൻ റിസർച്ചിൽ പങ്കെടുത്ത അഞ്ച് കുട്ടികളും നല്ല രീതിയിൽ പ്രതികരിച്ചു. കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു.

 
പത്രവായന

പത്രവായന, പത്ര - ക്വിസ്

ദിവസവും രാവിലെ 9.30 മുതൽ ക്ലാസ്സിൽ കുട്ടികൾ പത്രവായന നടത്തുന്നു. ഒരു കുട്ടി പത്രം വായിക്കുകയും മറ്റു കുട്ടികൾ അത് ശ്രദ്ധിച്ചിരിക്കുകയും ചെയ്യുന്നു. തുടർന്ന് അന്നേ ദിവസത്തെ പത്രത്തിൽ നിന്ന് അഞ്ചു ചോദ്യങ്ങൾ നൽകുന്നു. വിജയികളെ കണ്ടെത്തി അടുത്തദിവസം സമ്മാനം നൽകുന്നു. എല്ലാ കുട്ടികളും സജീവമായി ഇതിൽ പങ്കെടുക്കുന്നു.

വാർത്തകൾക്കപ്പുറം

 
  • 'പത്രം ഒരു പഠനോപകരണം' ആക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനമാണ് വാർത്തക്കപ്പുറം .
  • കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച് അവർക്ക് പത്രത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ നൽകുന്നു.
  • രാവിലെ 9 മുതൽ 9.30 വരെയും ഉച്ചയ്ക്ക് 12.45 മുതൽ 1.45 വരെയുമുള്ള സമയം ഇതിനായി പ്രയോജനപ്പെടുത്തുന്നു.
  • പ്രവർത്തനങ്ങൾ ഏകീകരിച്ച് ഒരു പതിപ്പായി മാറ്റുക എന്നതാണ് ലക്ഷ്യം.
  • ഈ പതിപ്പ് പഠനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സഹായകമാണ്.
  • ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളും ഇതിൽ പങ്കുകാരാകുന്നു

മഴവില്ല്

 

ഓൺലൈൻ കാലത്തെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സ്കൂൾ ഭാഗികമായി തുറന്നപ്പോൾ 'മഴവില്ല്' എന്ന പേരിൽ വർക്ക് ഷീറ്റുകൾ ഉപയോഗിച്ചുകൊണ്ട് എല്ലാ വിഷയത്തിനും വിലയിരുത്തലുകൾ നടത്തി.

എല്ലാ അധ്യാപകരും കൃത്യമായി കുട്ടികളുടെ ഗ്രേഡുകൾ രേഖപ്പെടുത്തുകയും ക്ലാസ് പി ടി എ യിൽ രക്ഷകർത്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.

ഒന്നര വർഷക്കാലം സ്കൂളിൽ എത്തിച്ചേരാൻ കഴിയാതിരുന്ന കുട്ടികൾക്ക് മഴവില്ല് എന്ന ഈ വർക്ക്ഷീറ്റുകൾ വളരെ പ്രയോജനപ്രദമായിത്തീർന്നു. അവരുടെ പഠന പുരോഗതിക്ക് ഇത് കാരണമായി.

സാഗര നീലിമ

 
 
പ്രവർത്തനം - നട്ടുച്ച സമയം കണ്ടെത്തുന്നു

ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 സാഗര നീലിമ എന്ന പേരിൽ വളരെ മികച്ച രീതിയിൽ സ്കൂളിൽ ആചരിച്ചു.

  • പ്രഭാഷണം
  • പ്രവർത്തനം
  • പ്രദർശനം
  • ക്വിസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.


ശാസ്ത്രോത്സവം

  • കോവിഡ് മഹാമാരി മൂലം വിദ്യാലയങ്ങൾ ഏറെക്കുറെ അടഞ്ഞുകിടന്ന ഈ അധ്യയന വർഷവും ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രോത്സവം നടത്തി.
  • അഡ്വ. ഐ .ബി. സതീഷ് എം.എൽ.എ. 07.03.2022 ന് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.
  • കാട്ടാക്കട വിദ്യാഭ്യാസ ഉപ ജില്ലയിൽ ഈ വർഷം ശാസ്ത്രോത്സവം നടത്തുന്ന ഏക സ്കൂൾ എന്ന് ബി പി സി ശ്രീ ശ്രീകുമാർ സാർ അഭിപ്രായപ്പെട്ടു.
  • ഗണിതം, സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, പ്രവർത്തിപരിചയം എന്നീ വിഷയങ്ങളിൽ മത്സരങ്ങൾ നടത്തി.
  • വിജയികളെ തെരഞ്ഞെടുത്തു.