പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2022-23

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 3 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ 2022-23/പ്രവർത്തനങ്ങൾ എന്ന താൾ പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2022-23 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിലെ എല്ലാ മാറ്റങ്ങളും പ്രസ്തുത വിദ്യാലയത്തിന്റെ വിവരങ്ങളായതിനാൽ തിരിച്ചുവിടുന്നു)

2022-23 അധ്യയന വർഷത്തെ ആദ്യ അസംബ്ലി

ജൂൺ 5 ലോക പരിസ്ഥിതി ദിനം .

".ഒരേയൊരു ഭൂമി" എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിക്കുകയും കുട്ടികൾ വ്യക്ഷതൈക്കൽ നട്ടുപിടിപ്പിച്ചും പരിസ്ഥിതിയെ സംരെക്ഷിക്കുന്ന ചിത്രങ്ങൾ വരച്ചും പരിസ്ഥിതി ദിനം ആചരിച്ചു

ജൂൺ 15 ലോക വയോജന ചൂഷണ വിരുദ്ധ ദിനം ...

അന്നേദിവസം വയോജന സംരക്ഷണ സന്ദേശ പ്രതിജ്ഞ എല്ലാ വിദ്യാർഥികളും ചൊല്ലി...

ജൂൺ 19 വായനാദിനം.

ഗ്രന്ഥശാലാസംഘത്തിന് തുടക്കമിട്ട പി .എൻ .പണിക്കരുടെ ഓർമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 1996 മുതലാണ് സംസ്ഥാനസർക്കാർ വായനാദിനം ആചരിക്കാൻ തുടങ്ങിയത്. ജൂൺ 19 മുതൽ 25 വരെ വായനാവാരമായും ആചരിക്കുന്നു.

വായന ഒരു വാതിലാണ്. വിശാലമായ ലോകത്തേക്ക് തുറന്നുവച്ച വാതിൽ. വായന മരിക്കുന്നു എന്ന ആവലാതികൾക്കിടയിൽ വിവരസാങ്കേതികവിദ്യയുടെ സഹായത്താൽ നഷ്ടപ്പെട്ട വായനാശീലം തിരിച്ചുപിടിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. വായിച്ച് വളർന്നാൽ വിളയും ,വായിക്കാതെ വളർന്നാൽ വളയും വായനയെക്കുറിച്ച് കുഞ്ഞുണ്ണിമാഷിന്റെ വരികൾ. മലയാളിയെ വായനയുടെ ലോകത്തേയ്ക്ക് കൂടുതൽ അടുപ്പ പൊതുവായിൽ നാരായണ പണിക്കർ എന്ന പിഎൻ പണിക്കർക്കുള്ള ആദരം കൂടിയാണ് ഈ ദിനം.

വായന ദിനവുമായി ബന്ധപെട്ടു കുട്ടികൾക്കു ക്വിസ് മത്സരം ഉപന്യാസ മത്സരം എന്നിവ സങ്കടിപ്പിച്ചു ...

ജൂൺ 21 അന്താരാഷ്ര യോഗ ദിനം

മാനസികവും സാമൂഹികവുമായ ക്ഷേമം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പുരാതന ഇന്ത്യയുടെ സംഭാവനയാണ് യോഗ. ആരോഗ്യത്തിനും ക്ഷേമത്തിനും യോഗയുടെ ഗുണങ്ങളെ കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി 2022 ജൂൺ 21 ന് ലോകമെമ്പാടും യോഗ ദിനം ആഘോഷിക്കും. 'മനുഷ്യത്വത്തിന് വേണ്ടി യോഗ' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് 2022ലെ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിക്കുന്നത്.2022 യോഗ ദിനത്തിന്റെ പ്രധാന പ്രമേയം എന്നത് 'മനുഷ്യത്വത്തിന് വേണ്ടി യോഗ'എന്നതാണ് ..

നമ്മുടെ സ്കൂളിൽ എൻ.സി.സി യുടെ ആഭിമുഖീയത്തിൽ യോഗ ദിനം ആചരിച്ചു ..