ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/പ്രവർത്തനങ്ങൾ
ഫലകം:ദിനാചരണപ്രവർത്തനങ്ങൾ
2022-23 അധ്യയന വർഷം
ഇന്റർനാഷണൽ യോഗാ ദിനാചരണം
ജൂൺ 21: ഇന്റർനാഷണൽ യോഗാ ദിനാചരണം ജൂൺ ഇരുപതിന് ഇന്റർനാഷണൽ യോഗാ ദിനത്തെക്കുറിച്ചു ഒരു ബാനർ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഇന്ന് (ജൂൺ 21) രാവിലെ 11 മണിക്ക് ഇന്റർനാഷണൽ യോഗാ ദിനാചരണം പരിപാടി ബഹു: ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലാ ബീഗം. എൻ ഉദ്‌ഘാടനം നിർവഹിച്ചു. യോഗാ അധ്യാപകനും നാഷണൽ റെഫറിയും അലയൻസ് ഇന്റർനാഷണൽ യോഗ ടീച്ചറും ആയി പ്രവർത്തിക്കുന്ന ശ്രീ സഹീർ സർ പരിപാടികൾക്ക് വേണ്ട നേതൃത്വം നൽകി. യോഗയുടെ ആവശ്യകതയും ഇന്നത്തെ കാലത്തു ഇതിന്റെ പ്രാധാന്യത്തെയും കുറിച്ച് സർ വ്യക്തമായി ക്‌ളാസ് എടുക്കുകയും കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന ബ്രീത്തിങ് എക്സർസൈസും മറ്റു ലഖുവായ യോഗാ പരിശീലനങ്ങളും കുട്ടികളെയും അധ്യാപകരെയും കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു.
ടാലന്റ് ലാബ്
<gallery mode="packed-hover">
വിവിധ ക്ലബുകൾ
സയ൯സ്
സോഷ്യൽസയ൯സ്
ഗണിതം
ഓൺലൈൻ വിദ്യാഭ്യാസ ഉപകരണ വിതരണം
കലോത്സവം
ലിറ്റിൽകൈറ്റ്സ്
എ൯ എസ് എസ്
എസ് പി സി
വിദ്യാരംഗം
കുട്ടി പ്രവർത്തനങ്ങൾ==
കോവിഡ്
കൈകൾ കഴുകാം, കരുതിയിരിക്കാം
കോറോണ ഭീതി പരത്തി തുടങ്ങി
ലോകം മുഴുവൻ പതറി പതുങ്ങി
ലോക്ക് ഡൗണിൽ ദിനങ്ങളൊതുങ്ങി തുടങ്ങി
മഹാമാരിയായി മഹാവ്യാധിയെത്തി
മരണത്തിൻ കാലൊച്ച അരികത്തെത്തി
അകലാം ചെറുക്കാം അകറ്റിമാറ്റാം
അയലുകൾ കൈപ്പാടകലത്തുനിർത്താം
മുന്നറിയിപ്പൊക്കെയും മുഖദാവിലെടുക്കാം
മുന്നൊരുക്കം നടത്തി മുന്നേ ഗമിക്കാം
മഹാവ്യാധി ചെറുക്കാൻ അകന്നു നിൽക്കാം
മഹത്തായ ത്യാഗം ബന്ധങ്ങൾ മറക്കാം
ഈ മഹാമാരിയും പെയ്തു മണ്ണടിയും
ഈ വ്യാധിയും നമ്മൾ പൊരുതി ജയിക്കും
ഒറ്റയായ് നിന്നു ഒരുമിച്ചെതിർക്കാം
ഒറ്റയ്ക്കൊറ്റയ്ക്ക് പൊരുതി മുന്നേറാം
കവിത -- അമ്മ
| പേര്= ദീപപദ്മകുമാർ
അരികത്തൊരമ്മ നിൽക്കുന്നു
അലിവുറ്റൊരമ്മ നിൽക്കുന്നു
ഒടുവിലെന്നഭയമാണമ്മ
ഒടുങ്ങാത്ത സാന്ത്വനമമ്മ
അഴൽ നീന്തിക്കയറിയ ചിറകിൻ -
ചോട്ടിലരുമയായ് ചേർത്തുപിടിച്ചു.
കനലാട്ടമാടിയ പാദം പൊള്ളി -
ക്കുമളിച്ചതെന്തേ മറച്ചു?
കുഞ്ഞുസങ്കടം ഒപ്പിയെടുത്തു
തന്റെ കണ്ണീർക്കടൽ വേലികെട്ടി
വാനോളമുയരത്തിലെത്താൻ,
എന്നെ വാർതിങ്കൾത്തോണിയിലേറ്റാൻ
കാണാത്ത തീരത്തിരുന്നും അമ്മ
തീർക്കുന്നു വാത്സല്യത്തുഴയൊന്ന്.
അരികത്തൊരമ്മ നിൽക്കുന്നു
അലിവുറ്റൊരമ്മ നിൽക്കുന്നു
ഒടുവിലെന്നഭയമാണമ്മ
ഒടുങ്ങാത്ത സാന്ത്വനമമ്മ
അഴൽ നീന്തിക്കയറിയ ചിറകിൻ -
ചോട്ടിലരുമയായ് ചേർത്തുപിടിച്ചു.
കനലാട്ടമാടിയ പാദം പൊള്ളി -
ക്കുമളിച്ചതെന്തേ മറച്ചു?
കുഞ്ഞുസങ്കടം ഒപ്പിയെടുത്തു
തന്റെ കണ്ണീർക്കടൽ വേലികെട്ടി
വാനോളമുയരത്തിലെത്താൻ,
എന്നെ വാർതിങ്കൾത്തോണിയിലേറ്റാൻ
കാണാത്ത തീരത്തിരുന്നും അമ്മ
തീർക്കുന്നു വാത്സല്യത്തുഴയൊന്ന്.
ദീപപദ്മകുമാർ
മുന്നോട്ട്....
പടി മുൻപേ ചവിട്ടിപ്പോം
കുഞ്ഞു പൈതൽ നിന്നെയെന്നും
പിന്തുടരുന്നുണ്ടെന്റെ പഴങ്കണ്ണുകൾ.
ഇടയ്ക്കിടെ ചിണുങ്ങിയും
മുഖം തെല്ലുതുടുപ്പിച്ചും
കുറുമ്പുമായ് നീയെന്നും
വഴി നടക്കുന്നു.
പിന്നിലേത് പ്രാപ്പിടിയൻ
ഇളംമാംസവ്യാപാരി
എന്റെ നോക്കിൻ കവചം
ഭേദിച്ചടുക്കുന്നില്ല.
കൂർത്ത കല്ലാൽ, മുൾമുനയാൽ
കുഞ്ഞുപാദം മുറിയാതെ
കാത്തിടുന്നീ കരളിന്റെ
പാദുകക്കൂട്ട്..
താരണിഞ്ഞ ചിന്തകളിൽ
വെയിൽ പൊള്ളാലേൽക്കാതെ
ഒന്നിരിക്കാം നിനക്കെന്റെ
സ്നേഹത്തണലിൽ.
കറയേൽക്കാവാക്കുകൾക്ക്
കാതോർത്തു നീ നടക്കൂ
തളരാത്ത മനസ്സുമായി
വളർന്നുകൊള്ളൂ.
കെട്ടുപോകാതെന്നുമെന്നും
നീ തെളിഞ്ഞു ജ്വലിക്കുക
ഏതുകാറ്റും തടുക്കുവാ -
നെൻ വിരൽ പോരും
എൻ വിരൽ പോരും.
ദീപപദ്മകുമാർ
ഇന്ത്യ ക്വിസ്
1, ഇന്ത്യയുടെ തലസ്ഥാനം ഏത് ?
_ ന്യൂഡൽഹി
2, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?
_ രാജസ്ഥാൻ
3, ഇന്ത്യയിൽ ഏറ്റവും ചെറിയ സംസ്ഥാനം ഏത്?
_ ഗോവ
4, ഇന്ത്യയിൽ എത്ര പ്രധാനമന്ത്രിമാർ വന്നിട്ടുണ്ട്?
_18 പ്രധാനമന്ത്രിമാർ
5, ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ആര്?
_ ജവഹർലാൽ നെഹ്റു
6, ഇന്ത്യയിൽ താജ്മഹൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
_ ആഗ്ര
7, ഇന്ത്യയുടെ രാഷ്ട്രപിതാവ് ആര് ?
_ മോഹൻദാസ് കരംചന്ദ് ഗാന്ധി
8, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എപ്പോൾ?
_ 1947ഓഗസ്റ്റ് 15
9, ഇന്ത്യയുടെ ഇപ്പോഴത്തെ പ്രൈം മിനിസ്റ്റർ ആര്?
_ നരേന്ദ്ര മോദി
10, ഇന്ത്യയുടെ വനിത പ്രധാനമന്ത്രി ആര്?
_ ഇന്ദിരാഗാന്ധി
11, ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആരായിരുന്നു?
_ ഡോക്ടർ .എസ്. രാധാകൃഷ്ണൻ
12, ആരാണ് ഇന്ത്യയുടെ പ്രഥമ പൗരൻ ആര്?
_ പ്രസിഡൻറ്റ്
13, ആരാണ് ഇന്ത്യയുടെ മൂന്നാമത്തെ പൗരൻ ആര്?
_ പ്രധാനമന്ത്രി
14, ഇന്ത്യയുടെ ദേശീയ ഗെയിം ഏത്?
_ഹോക്കി
15, ഇന്ത്യയുടെ രണ്ടാമത്തെ പൗരൻ ആര്?
_വൈസ് പ്രസിഡൻറ്
16, ഇന്ത്യയുടെ പഴക്കുട എന്നറിയപ്പെടുന്ന സംസ്ഥാനം?
_ ഹിമാചൽ പ്രദേശ്
17, ഏതു വർഷമാണ് ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായത്?
_1911
18, ആരാണ് ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻറ് ?
_ ഡോക്ടർ .എസ്. രാധാകൃഷ്ണൻ
19, ഇന്ത്യയുമായി സിന്ധു നദി പങ്കിടുന്ന രാജ്യം?
_പാകിസ്ഥാൻ
20, ഏതു തരം ഫുട്ബോളാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്? _സോക്കർ
By Nasif N.S
9c
പ്രകൃതിയുടെ രണ്ട് മാറ്റങ്ങൾ
പണ്ട് ഭൂമി എത്ര വിശാലമാണ് അതിൽ ഉളള ജീവജാലങ്ങളും സസ്യങ്ങളും ഭൂമിയെ വാരിപൊതിഞ്ഞിരുന്നു. ഇപ്പോൾ ഭൂമി വിശാലമായാണുളളത്, പക്ഷെ ഒരു മാറ്റം ഉണ്ട്. മരങ്ങൾക്കും സസ്യങ്ങൾക്കും പകരം വലിയ വലിയ ഫ്ലാറ്റുകളും കെട്ടിടങ്ങളും ഭൂമിയെ വാരിപൊതിഞ്ഞിരിക്കുന്നു. പണ്ട് മനുഷ്യൻ തോട്ടിലും കുളത്തിലും ആറ്റിലും ഒക്കെ കുളിക്കുകയും പിന്നെ വീട്ടിൽ ടിവി ഇല്ലെങ്കിൽ അടുത്തുള്ള വീട്ടിൽ പോയി ടി വി കാണുകയും ഒന്നിച്ച് അടുത്തുള്ള പള്ളിയിലും ഉത്സവപ്പറമ്പിലും ഒക്കെ പോയി കളിക്കുകയും നാടകങ്ങൾ കാണുകയും ചെയ്തിരുന്നു. ഇപ്പോൾ മനുഷ്യൻ ഷവറിലും ബാത്ത് ടബ്ബിലും സിമ്മിങ് പൂളിലും ഒക്കെ കുളിക്കുന്നു. പിന്നെ വീട്ടിൽ ഇപ്പോൾ എൽ. ഇ. ഡി ടി.വിയിൽ മണിക്കൂറുകളോളം കുട്ടികൾ ടിവി കാണുന്നു. അതുകഴിഞ്ഞ് കുട്ടികൾ മൊബൈൽ ഫോൺ എടുക്കുകയും വാട്സാപ്പും ഫേസ്ബുക്കും യൂട്യൂബ് ഒക്കെയാണ്. കണ്ടു കണ്ടു കുട്ടികളുടെ കണ്ണിൻെറ കാഴ്ച കുറഞ്ഞു. പിന്നെ കോവിഡ് വന്നതും കുട്ടികൾക്ക് ടിവിയും മൊബൈലും മാത്രം മതി. ഇപ്പോൾ പഠനം വരെ ഫോണിൻെറ കയ്യിലായി. ഫോൺ എടുക്കരുത് എന്ന് പറഞ്ഞ രക്ഷാകർത്താക്കളും ടീച്ചറും ഇപ്പോൾ ഫോൺ വാങ്ങി കൊടുക്കുന്നു. പണ്ടുള്ള കുട്ടികൾ മഴയത്തും തോട്ടിലും കുളിച്ചും കളിച്ചും അതിൽ മുഴുകി. ഇപ്പോൾ കുട്ടികൾ ഫോണിൽ ഗെയിം കളിച്ചു മുഴുകി. പ്രകൃതിയും മനുഷ്യനും ഇത്രയും മാറി. ഇനിയും മാറിക്കൊണ്ടിരിക്കും. ഈ കോവിഡ്-19 എന്ന മഹാമാരി ഇവിടം വിട്ടുപോകാൻ നമുക്ക് പ്രാർത്ഥിക്കാം. നല്ല ഒരു പ്രകൃതിയെ കിട്ടട്ടെ... ഈ പ്രതിസന്ധികൾ എല്ലാം മാറട്ടെ... എല്ലാം നന്നാവട്ടെ...
[9:29 PM, 1/19/2022] Naasif: By Nasif N.S 9c
ചിത്രങ്ങൾ
ഗാന്ധി ദർശ൯
കാർഷിക ക്ലബ്
നേച്ചർ ക്ലബ്