കൂട്ടുകാരെ കൂട്ടുകാരെ
നിങ്ങൾക്കെല്ലാം അറിയാമല്ലോ
കോറോണയെന്ന മഹാമാരി
നമ്മുടെയെല്ലാം ജീവിതത്തെ
വിഷമസ്ഥിതിയിലാക്കിയ കഥ
ഇരിക്കുക വീട്ടിൽ എല്ലാപേരും
റോഡിൽ ഇറങ്ങിനടക്കരുതേ
റോഡിലിറങ്ങി പോകുന്നവരോ
മാസ്ക് ധരിക്കണം നിർബന്ധം
റോഡിലിറങ്ങി പോകുന്നവരെ
കൂട്ടം കൂടി നിൽക്കരുതേ
കൂടെക്കൂടെ സോപ്പുകൾ വച്ച്
കൈകൾ നന്നായി കഴുകീടേണം