അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ
സംസ്കൃത ക്ലബ്
2021 2022 അധ്യയനവർഷത്തെ സംസ്കൃത ക്ലബ് രൂപീകരണം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സംസ്കൃത ക്ലബ്ബിൽ സംസ്കൃതം പഠിക്കുന്ന കുട്ടികളെ ചേർക്കുകയും സംകൃത ക്ലബ്ബിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്തു. അതുകൂടാതെ ഒരു വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നിർദ്ദേശം കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും ഓൺലൈനായാണ് നടത്തപ്പെട്ടത്. സംസ്കൃത ദിനാഘോഷം വളരെ ഭംഗിയായി ഓൺലൈനിലൂടെ നടത്താൻ കഴിഞ്ഞു. സംസ്കൃത പ്രേമിയും റിസർച്ച് സ്കോളറുമായ അനു ശങ്കർ ടീച്ചർ സംസ്കൃതദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. തുടർന്ന് ചേർന്ന യോഗത്തിൽ സംസ്കൃത അക്ഷരമറിയാത്ത കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തുകയും ഇത്തരം കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിഗണന കൊടുക്കാനും തീരുമാനിച്ചു.
GK CLUB
GK CLUB ഉദ്ഘാടനം
പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്ത്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം ഈ കളിയിൽ.ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ല