ഫെബ്രുവരി 13

 
വനിത അധ്യാപകരുടെ കൂട്ടായ്മ

നിരവധി പ്രത്യേകതകൾ ഉള്ള ദിവസം. ദേശീയ വനിതാ ദിനം, സരോജിനി നായിഡുവി്ന്റെ ജന്മദിനം, അന്താരാഷ്ട്ര റേഡിയോ ദിനം എല്ലാം ഫെബ്രുവരി 13 നാണ് ആചരിക്കുന്നത് .
ദേശിയ വനിതാദിനം എന്ന പരിഗണയിൽ എസ് പി സി വനിതാ കേഡറ്റുകളാണ് സ്കൂളിലെ അച്ചടക്കം നിയന്ത്രിച്ചത്. ജെ ആർ സി വനിതാ വോളൻ്റിയേഴ്സിന്റെ നേതൃത്വത്തിലും, ലിറ്റിൽ കൈറ്റ്സ് വനിതാ അംഗങ്ങളുടെ നേതൃത്വത്തിലും അവരവരുടെ തനത് പ്രവർത്തനങ്ങൾ നടത്തി. വനിത അധ്യാപകരുടെ കൂട്ടായ്മയും, ഒരുമിച്ചുള്ള പ്രതിജ്ഞയെടുക്കലും ഉണ്ടായിരുന്നു.
ഇന്ത്യയുടെ വാനമ്പാടി, സ്വാതന്ത്രസമര സേനാനി , ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ ആദ്യ ഇന്ത്യാക്കാരിയായ പ്രസിഡന്റെ് എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങൾ ഉള്ള സരോജിനി നായിഡുവിന്റെ ജന്മദിനം കലാപരിപാടികൾ, കവിത, കഥ, ചിത്രരചന, പ്രസംഗം എന്നിങ്ങനെ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
അന്താരാഷ്ട്ര റേഡിയോ ദിനം എന്ന നിലക്ക് കുട്ടി റേഡിയോ ജോക്കി അമേയയുടെ നേതൃത്വത്തിൽ നടത്തിയ റേഡിയോ സംപ്രേഷണം ശ്രദ്ദേയമായി. റേഡിയോ ദിനം,വനിതാ ദിനം, സരോജിനി നായിഡു ദിനം, എന്നിവയെ കുറിച്ചുള്ള പ്രസംഗങ്ങളും സംപ്രേഷണം ചെയ്യപ്പെട്ടു.