കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/എന്റെ ഗ്രാമം

21:05, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42339 (സംവാദം | സംഭാവനകൾ) ('കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ.തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ് ആറ്റിങ്ങൽ സ്ഥിതി ചെയ്യുന്നത്.

ആറ്റിങ്ങൽ വിപ്ലവം

അഞ്ചുതെങ്ങ് 1697-ൽ ബ്രിട്ടീഷുകാർക്ക് ദാനമായിക്കൊടുത്തത് ഒരു വലിയവിഭാഗം തദ്ദേശവാസികളുടെ അപ്രീതിക്കു കാരണമായി. ഇംഗ്ലീഷ് ഫാക്ടറിയിൽ തദ്ദേശവാസികൾ അസഭലമായ ഒരു ആക്രമണം നടത്തി. തദ്ദേശവാസികളെ തങ്ങളുടെ സ്വഭാവം കൊണ്ടു വെറുപ്പിച്ച ബ്രിട്ടീഷ് കമ്പനി ഉടമകൾ 1721-ൽ ആറ്റിങ്ങൽ റാണിയെ കണ്ട് സംസാരിക്കുവാൻ തീരുമാനിച്ചു. റാണിയെ പ്രീതിപ്പെടുത്തുവാനായി അവർ റാണിക്ക് സമ്മാനങ്ങൾ അയക്കുവാൻ തീരുമാനിച്ചു. തദ്ദേശവാസികളായ പിള്ളമാർ ഈ സമ്മാനങ്ങൾ തങ്ങൾ വഴിയേ റാണിക്കു കൈമാറാവൂ എന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെട്ടപ്പോൾ റാണിയെ കാണാൻ പോകുന്ന വഴിക്ക് 140 ബ്രിട്ടീഷുകാർ കൂട്ടക്കൊലചെയ്യപ്പെട്ടു. ബ്രിട്ടീഷ് കോട്ട ആറുമാസത്തോളം പിള്ളമാർ വളഞ്ഞുവെച്ചു. തലശ്ശേരിയിൽ നിന്ന് കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തിയപ്പോൾ മാത്രമേ ഈ കോട്ട മോചിതമായുള്ളൂ.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യയിലെ ആദ്യ സായുധകലാപമായിരുന്നു ആറ്റിങ്ങലിൽ അരങ്ങേറിയ കലാപം.

ഇതുപോലെ തന്നെ തലശ്ശേരി ബ്രിട്ടീഷുകാർക്ക് കൈമാറിയത് അവിടം ഭരിച്ചിരുന്ന കുറങ്ങോത്തു നായരുടെ അപ്രീതിക്കു കാരണമായി. ഒരു വിമത കോലത്തിരി രാജാവിന്റെ സുഹൃത്തായ അദ്ദേഹം 1704-05-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പണ്ടകശാല ആക്രമിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തി.