ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/സ്‍കൂൾ പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balikamatomhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‍കൂൾ തല പ്രവേശനോത്സവം 2021-22 : പ്രവേശനോത്സവത്തോടെ ബാലികാമഠം സ്കൂളിൽ പുതിയ അധ്യായനവർഷത്തിനുതുടക്കമായി. കഴിഞ്ഞ ഒന്നര വർഷമായി ലോകജനതയെ നാലുചുവരുകൾക്കുള്ളിൽ ബന്ധിച്ച കോവിഡ് മഹാമാരി ഇനിയും മനുഷ്യന്റെ കൈപിടിയിൽ ഒതുങ്ങാത്ത സാഹചര്യത്തിൽ പ്രവേശനോത്സവത്തോടെ ബാലികാമഠം സ്കൂൾ പുതിയ അധ്യായന വർഷം തുടക്കം കുറിച്ചു. സ്കൂൾ മാനേജർ ശ്രീ.ജോർജ്ജ് വറുഗീസിന്റെ അധ്യക്ഷതയിൽ നടന്ന ഓൺലൈൻ മീറ്റിംഗിന്റെ ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പു മന്ത്രീ സജി ചെറിയൻ അവറുകൾ ആയിരുന്നു. ജീല്ലാ വിദ്യാഭ്യാസ ഓഫീസർ പ്രസീന മാഡം, പ്രധാന അധ്യാപിക സൂജ ആനി മാത്യു, വാർഡ് മെമ്പർ ശ്രീ. ജോസ് പഴയിടം, പി.റ്റി.എ പ്രസിഡന്റ് റവ. ഫാ. ചെറിയാൻ ജേക്കബ് എന്നിവർ ആശംസ അർപ്പിച്ചു.