സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അംഗീകാരങ്ങൾ

16:53, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) (ഫോട്ടോ ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് തോമസ് എ യു പി സ്കൂളിനും അഭിമാന നേട്ടം

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം വിദ്യാഭ്യസ മന്ത്രി സി.രവീന്ദ്രനാഥിൽ നിന്നും ഹെഡ്മാസ്റ്റർ, ബിജു മാത്യു, സി.ലിൻസി, സോണിയ ടീച്ചർ എന്നിവർ ചേർന്ന് ഏറ്റു വാങ്ങുന്നു.സെന്റ് തോമസ് AUP സ്കൂൾ മുള്ളൻകൊല്ലി പുരസ്കാര വേദിയിൽ::
LSS, USS വിജയികൾ

2020-2021 വർഷത്തെ LSS പരീക്ഷയിൽ സ്കൂളിൽ നിന്നും നാലു വിദ്യാർത്ഥികൾ- ലിസ് മരിയ ജോസ്, സാവരിയ സുരേഷ്, ഐവിൻ  അബി പീറ്റർ, ബെൽവിൻ ജെയ്സൺ പരീക്ഷയിൽ എമിൽ മരിയ ഷാജു അർഹരായി. മികച്ച വിജയമ നേടിയ കുട്ടികളെ സ്കൂൾ അസ്സംബ്ലിയിൽ അഭിനന്ദിച്ചു.


അധ്യാപക ദിനാശംസ കാർഡ് നിർമ്മാണ മത്സരം

മലയാള മനോരമ സംസ്ഥാന തലത്തിൽ നടത്തിയ അധ്യാപക ദിനാശംസ കാർഡ് നിർമാണത്തിൽ വിജയിയായി വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെന്റ് തോമസ് എ യു പി സ്കൂളിന്റെ അഭിമാന താരം ഏഴാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റ മരിയ ഫെലിക്സ്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ക്രിസ്റ്റ മരിയ പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥിനിയാണ്.

ഭിന്നശേഷി വാരാചരണം

ഭിന്നശേഷി വാരാചരണത്തിൽ ബത്തേരി ബി ആർ സി സംഘടിപ്പിച്ച കഥ പറയൽ മത്സരത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മുള്ളൻകൊല്ലി സെന്റ് തോമസ് എ യു പി സ്കൂൾ വിദ്യാർത്ഥിനി അലീന ഷിജു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അലീന ഷിജു പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥിനിയാണ്.


ചെസ് ടൂർണമെൻറ്

ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ & ജൂനിയർ ഓപ്പൺ പ്രൈസ് മണി ചെസ്സ് ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറാം ക്ലാസ് വിദ്യാർത്ഥി അലൻ തോമസ് ചാക്കോ.


ശിശുദിനം

വയനാട് ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിനാഘോഷം 2021 ൻറെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ നിന്നും കുട്ടികളുടെ പ്രസിഡണ്ടായി സെൻറ് തോമസ് യു പി സ്കൂൾ മുള്ളൻകൊല്ലിലെ നിയ ബെന്നിയെ തിരഞ്ഞെടുത്തു.സെൻറ് തോമസ് എ യു പി സ്കൂളിലെ നിരവധി മത്സരങ്ങളിൽ വിജയം നേടുന്ന ഒരു കലാപ്രതിഭയാണ് നിയ.തുടർന്ന് നടന്ന ശിശുദിനാഘോഷ പരിപാടിക്ക് നിയ ബെന്നി നേതൃത്വം നൽകി.


C - SMlLES

C - SMlLES യു പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ മോണോആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റ മരിയ ഫെലിക്സ്. മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ചിരിത്തുമ്പികൾ കഥ പറയുമ്പോൾ

ചിരിത്തുമ്പികൾ കഥ പറയുമ്പോൾ' മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച അലീന ഷിജു. സെന്റ്.തോമസ് എ. യു. പി. എസ് മുള്ളൻകൊല്ലി വിദ്യാർത്ഥിനിയാണ്.


മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു പി സ്കൂളിന് അഭിമാന നേട്ടം

 


കേരളത്തിൽ 2021 നവംബർ ഒന്നിന് നടന്ന പ്രവേശനോത്സവ ദിന ചിത്രങ്ങൾ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിൽ നിന്നും ശേഖരിക്കുകയും ഇവയിൽ നിന്ന് ജില്ലാതലത്തിൽ സെന്റ് തോമസ് എയുപി സ്കൂൾ  മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 2000 രൂപയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് സമ്മാനം.

     നവംബർ ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തിന് സ്കൂൾ ഹെഡ് മാസ്റ്റർ ജോൺസൺ കെ.ജി ക്ലാസ്ടീച്ചർമാരായ സി. മിനി ജോസഫ് , ബിനീഷ റോബിൻ, നീതു എം. സി എന്നിവർ നേതൃത്വം നൽകുകയും സ്കൂൾ IT കോർഡിനേറ്റർ ധന്യ സഖറിയാസ് ചിത്രം പകർത്തി അപ്‌ലോഡ് ചെയ്യുകയും ചെയ്തു.


ജൂഡോ ചാമ്പ്യൻഷിപ്പ്

 

കൽപ്പറ്റയിൽ വെച്ച് നടന്ന വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗം സബ് ജൂനിയർ 40 കിലോയിൽ വെള്ളി മെഡൽ കരസ്ഥമാക്കി അനുഷേക് കൃഷ്ണ കെ.ബി VII C സെൻ്റ് തോമസ് യു.പി സ്കൂൾ മുള്ളൻകൊല്ലി. സ്കൂൾ തലത്തിൽ കായിക മേഖലയിലും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകി വരുന്നു.


USS സ്കോളർഷിപ്

 


2019-2020 USS സ്കോളർഷിപ് നേടിയ സ്കൂൾ വിദ്യാർത്ഥിനി അനഘ ഷിനോജ്. സ്കൂളിന്റെ അഭിമാന താരമായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി അനഘ ഷിനോജിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സർട്ടിഫിക്കറ്റ് സിസ്റ്റർ മിനി ജോസഫ് സ്കൂളിൽ നടന്ന പൊതുപരിപാടിയിൽ വച്ച് വിതരണം ചെയ്തു.

പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ

 


C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു. മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങൾക്കായി C-smiles എന്ന പേരിൽ വിവിധ മൽസരങ്ങൾ നടത്തി വരുന്നു. സ്കൂൾ മാനേജർ ഫാ.ജോസ് തേക്കിനാടി, ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജി എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

 

Inspire award State selection

സ്കൂളിന് അഭിമാനമായി Inspire award State selection നേടിയ ഏഴാം ക്ലാസ് വിദ്യാർത്ഥി ആൽബിൻ ബിൽജിക്ക് അനുമോദനങ്ങൾ. വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 5 വിദ്യാർത്ഥികളിൽ ഒരാളാണ് ആൽബിൻ.