സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnathura (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെപ്റ്റംബർ 2021 ദേശീയ പോഷൻ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി പൊതുസമൂഹത്തിന്റെ പിന്തുണയോടെ കോവിഡ്-19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ഇതുവരെ നടന്ന എല്ലാ പ്രവർത്തനങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.

നമ്മുടെ രാജ്യത്തിന്റെ ഭക്ഷണ വൈവിധ്യം, വിവിധ പ്രദേശങ്ങളിൽ കൃഷി ചെയ്യപ്പെടുന്ന സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ ഭാഗത്തുനിന്ന് മികച്ച പങ്കാളിത്തം ലഭിക്കുകയുണ്ടായി. കുട്ടികൾ വീടുകളിൽ പച്ചക്കറിത്തോട്ടം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിച്ചിരുന്നു. അതിന്റെപരിപാലനത്തെ കുറിച്ചും,വീട്ടുവളപ്പിൽ ലഭ്യമായ ഇലക്കറികൾ, സമീകൃതാഹാരം, എന്നിവയെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർ പ്രത്യേകം നൽകി. കുട്ടികൾ അവരവരുടെ വീടുകളിൽ നിർമ്മിച്ച പച്ചക്കറി കൃഷിയുടെ വീഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ടു.