സി.എം.എം.യു.പി.എസ്. എരമംഗലം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ഉദ്ഘാടനം സംഘടിപ്പിച്ചു .അതുമായി ബന്ധപ്പെടുത്തി കഥാപാത്ര അവതരണം ബഷീർ നോവലിലെ ഏതെങ്കിലും കഥാപാത്രങ്ങളും സന്ദർഭങ്ങളും നിങ്ങൾക്ക് പുതുമയോടെ പുതുമയുടെയും തനിമയോടെ ചിത്രീകരിക്കാനുള്ള അവസരം നൽകി ചിത്രീകരണത്തിന് രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തവും ഉണ്ടായിരുന്നു

ഹിന്ദി ക്ലബ്

ഹിന്ദി അധ്യാപക്‌ മഞ്ച് സംസ്ഥാന തലത്തിൽ നടത്തിയ  വിജ്ഞാൻ സാഗർ ഗോപി പരീക്ഷയിൽ സ്കൂളിലെ  കുട്ടികൾ മികവ് തെളിയിച്ചു

അറബിക് ക്ലബ്

ഡിസംബർ 18 ദേശീയ അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ അറബിക് ക്വിസ്, പദ്യം ചൊല്ലൽ അറബിക് ഭാഷാ പ്രാധാന്യം ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവിധ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് ഓമന ടീച്ചർ സ്കൂൾ റേഡിയോ യിലൂടെ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ഗണിത ക്ലബ്

ജൂലൈ 11 ലോക ജനസംഖ്യാദിനം അതോടനുബന്ധിച്ച് ഗണിത ക്ലബ് ഉദ്ഘാടനം സംഘടിപ്പിച്ചു .ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു..

ശാസ്ത്ര ക്ലബ്

ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ബോധവൽകരണ റാലി, ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു.

സോഷ്യൽ സയൻസ് ക്ലബ്

ജൂലൈ 11 ലോക ജനസംഖ്യാദിനം അതോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം നടന്നു ജനസംഖ്യ ദിനത്തിൻറെ ഓർമ്മപ്പെടുത്തൽ തുടർന്ന് കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളും ഓൺലൈനായി സംഘടിപ്പിച്ചു

ഇന്ത്യൻ സായുധ സേനയുടെ ധീരതയും ധൈര്യവും അനുസ്മരിക്കുന്നതിൻ്റെ ഭാഗമായുള്ള "ഡിസംബർ 16 വിജയ് ദിവസ് " ആഘോഷ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ദിവസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്ന എക്സിബിഷനും ബോധവത്കരണവും നടന്നു..

'വിജയ് ദിവസ് ' അനുസ്മരണ പ്രഭാഷണവും അനുമോദനവും.

പി.ടി.എ പ്രസിഡന്റ് ശ്രീ: ശ്രീജിത്ത് അധ്യക്ഷനായ ചടങ്ങിൽ

മുഖ്യാതിഥി റിട്ട: സുബേദാർ ശ്രീ: മോഹൻദാസ് അവർകൾ

ഇന്ത്യക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെയും യുദ്ധങ്ങളുടെയും സ്മരണകൾ നമ്മുടെ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ദേശീയമായ കാഴ്ചപ്പാടുകൾ വിദ്യാർത്ഥികളിലേക്കെത്തിക്കാൻ ക്ലാസ് വളരെയധികം സഹായകരമായി.

ഹെഡ്മിസ്ട്രസ് ശ്രീമതി ഓമന ടീച്ചർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ :ഷീജ ടീച്ചർ. സ്റ്റാഫ് സെക്രട്ടറി ശ്രീ: ലിജോ ടി ജോബ് , എസ് എസ് ക്ലബ് കൺവീനർ ശ്രീ: സ്മിത ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു.

ഡിസംബർ 10

ലോക മനുഷ്യാവകാശ ദിനത്തിൽ വിദ്യാർത്ഥികൾ പോസ്റ്ററുകളും സന്ദേശങ്ങളും തയ്യാറാക്കി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം