Schoolwiki സംരംഭത്തിൽ നിന്ന്
ചരിത്രം അനാഥകളും അഗതികളും ആയ കുട്ടികളുടെ സംരക്ഷണത്തിനായി 1965 മുതൽ വണ്ടൂര് ഒരു യത്തീംഖാന സ്ഥാപിച്ചു പ്രവർത്തനമാരംഭിച്ചു. ബാപ്പുഹാജി, കുഞ്ഞാലിക്കുട്ടി മാസ്റ്റർ, മദാരി അബ്ദുള്ള തുടങ്ങിയ ക്രാന്തദർശി കളുടെ മേൽനോട്ടത്തിലും നേതൃത്വത്തിലും യത്തീംഖാന സ്വന്തം കെട്ടിടത്തിലേക്ക് കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകി സൗകര്യങ്ങളൊരുക്കി മുന്നോട്ടു ഗമിക്കവേ കുട്ടികളുടെ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ ഒരു സ്കൂൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തയിലേക്കും തുടർന്ന് അതിനുവേണ്ട നടപടികളിലേക്കു മായി കടന്നു.
സർക്കാരിൽ നിന്ന് അനുമതി വാങ്ങി യത്തീംഖാന യുടെ കീഴിൽ ഒരു എൽ പി സ്കൂൾ 1976ൽ സ്ഥാപിതമായി. വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സി എച്ച് മുഹമ്മദ് കോയ സാഹിബും നേരിട്ടെത്തി ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ച ആണ് നമ്മുടെ സ്കൂൾ ആരംഭിച്ചത്. 46 വയസ്സിൽ എത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് എത്തി പിടിച്ച നേട്ടങ്ങൾ അനവധിയാണ് വണ്ടൂരിൽ വിദ്യാഭ്യാസ ചരിത്രത്തിൽ തനതു വ്യക്തിത്വം പുലർത്തിപ്പോരുന്ന നമ്മുടെ സ്ഥാപനം എൽകെജി മുതൽ പത്താം ക്ലാസ്സ് വരെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു വലിയ കലാലയം ആയി മാറിയിരിക്കുന്നു. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ താണ്ടാൻ കൊതിക്കുന്ന ഈ കലാലയം അക്ഷരലോകം ഉള്ളിടത്തോളം കാലം വണ്ടൂരിൽ നിറച്ചാർത്താവട്ടെ എന്ന പ്രാർത്ഥനയോടെ
-
-
-
കുഞ്ഞാലിക്കുട്ടി മാസ്റ്റർ