(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആമുഖം
യു പി വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 439 ആൺകുട്ടികളും 110 പെൺകുട്ടികളും ഉൾപ്പടെ 549 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് 15 അദ്ധ്യാപകർ യു പി വിഭാഗത്തിൽ ഉണ്ട്. 5 അനധ്യാപക ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .
ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സി മാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പ്രൊഫസ്സർ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
ശ്രീമതി.അനു ആനന്ദ്കെ ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.
കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
പഠനത്തിൽ പിന്നോക്കം നില്ക്കുന്ന യു പി വിദ്യാർത്ഥികൾക്ക് പരിഹാര ക്ലാസുകൾ , മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
വിവിധ വിഷയങ്ങളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കുന്ന സ്കിറ്റ് പോലുള്ള പരിപാടികൾ പഠനോത്സവം എന്ന പേരിൽ സ്റ്റേജിൽ അരങ്ങേറുന്നു
ശരാശരിക്ക് മുകളിലുള്ള വിദ്യാർത്ഥികൾക്കായി യു എസ് എസ് പരിശീലന ക്ലാസുകൾ വിദ്യാലയ സമയത്തിനു ശേഷം നടത്തുന്നു.
ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു .
കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
വിദ്യാരംഗം കലാസാഹിത്യവേദി , ഇംഗ്ലീഷ് ക്ലബ് , ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , ഗണിത ക്ലബ് , സയൻസ് ക്ലബ് , സീഡ് ക്ലബ് , എക്കോ ക്ലബ് , ഹെൽത്ത് ക്ലബ് , എനർജി ക്ലബ് , ആനിമൽ ക്ലബ് ,ഫിലിം ക്ലബ് , ടൂറിസം ക്ലബ് ,ആർട്സ് ക്ലബ് , സ്പോർട്സ് ക്ലബ് എന്നീ ക്ലബ്ബുകൾ വിദ്യാലയത്തിൽ യു പി വിദ്യാർത്ഥിക്കായി പ്രവർത്തനം നടത്തി വരുകയും വിദ്യാർത്ഥികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തുപോരുന്നു.