എ .യു .പി.എസ് പയ്യനെടം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരേക്കർ തരിശുനിലത്തിൽ കുട്ടികൾവിളയിച്ചത് 1155 കിലോ ജൈവ നെല്ല്
ജൈവ നെല്ല്
സ്കൂളിനു സമീപത്തെ ഒരേക്കർ തരിശുനിലത്തിൽ 1155 കിലോ ജൈവ നെല്ല് വിളയിച്ചു. പ്രദേശത്തെ രണ്ടു മുതിർന്ന കർഷകരുടെ നിർദേശപ്രകാരം കുട്ടികൾ കൃഷിപ്പണികൾ ചെയ്തു. ട്രാക്ടർ വിളിച്ച് നിലം ഒരുക്കിയത് ഒഴിച്ചാൽ മറ്റെല്ലാ പ്രവർത്തനങ്ങളും സ്വന്തമായി ചെയ്തു. വിളയിച്ച നെല്ലിൽ കുറച്ച് ഉപയോഗിച്ച് aups payyanadam ബ്രാൻഡ് അവിൽ വിപണിയിലിറക്കി. ബാക്കി നെല്ല് വിറ്റുകിട്ടിയ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചു. വിദ്യാർഥികളുടെ വീട്ടിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ കുട്ടിക്കർഷകർക്ക് അവാർഡ്, ഉദ്യാനപാലകൻ അവാർഡ്, സ്കൂളിൽ ജൈവ പച്ചക്കറി കൃഷി, നാട്ടിലെ ആവശ്യക്കാർക്ക് വിത്ത് എത്തിച്ചു നൽകുന്ന വിത്ത് വണ്ടി, എള്ള്, ചാമ കൃഷി മുതലയായവയും നടപ്പാക്കി.
ഡിജിറ്റൽ ജൈവ വൈവിധ്യ പാർക്ക്
ഡിജിറ്റൽ ജൈവ വൈവിധ്യ പാർക്ക് ശലഭോദ്യാനം, നക്ഷത്രവനം, രാശി വനം, ഔഷധോദ്യാനം, ദശപുഷ്പങ്ങൾ, താമരക്കുളം, റോസ് ഗാർഡൻ, പായൽ പന്തുകൾ , സെൻ പൂന്തോട്ടം എന്നിവ ഉൾപ്പെടുന്ന ജൈവ വൈവിധ്യ പാർക്ക് സ്കൂൾ വളപ്പിൽ ഒരുക്കി. എല്ലാ ചെടികളിലും ക്യുആർ കോഡ് സഹിതം നെയിം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മൊബൈലിൽ സ്കാൻ ചെയ്ത് ആ ചെടിയുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാം. ഈ പാർക്കിനോടനുബന്ധിച്ച് 5 സെന്റ് സ്ഥലം പ്രകൃതിദത്ത കാടായി സംരക്ഷിക്കുന്നു. തെരുവുനായ്ക്കൾ അടക്കമുള്ള മറ്റു ജീവജാലങ്ങൾ ഇവിടെ എത്തുന്നു. വിദ്യാർഥികൾ അവയ്ക്കു സംരക്ഷണം നൽകുന്നു.
പ്രകൃതി സംരക്ഷണം:
ക്യാംപ് മുതൽ കാവ് വരെ സ്കൂളിൽ രണ്ടു ദിവസം നീണ്ട പഠന ക്യാംപ് ഒരുക്കി. ഇതിന്റെ തുടർച്ചയായി പുഴയിൽ മണ്ണിടിച്ചിൽ തടയുന്നതിന് മുള നട്ടു. നാട്ടിലെ കാവ് സംരക്ഷണ ചുമതല ഏറ്റെടുത്തു. എന്റെ വീട്ടിൽ എന്റെ മരം എന്ന പേരിൽ 3500 വൃക്ഷത്തൈകൾ വിതരണം ചെയ്തു. കൂടാതെ ഒരു വാഹനത്തിന് ഒരു മരം എന്ന പേരിൽ വാഹനം സ്വന്തമായി ഉള്ളവർക്കെല്ലാം ഒരോ വൃക്ഷത്തൈ നൽകി, ഇതു വീട്ടുവളപ്പിൽ നട്ടുവളർത്താൻ അഭ്യർഥിച്ചു.
കാർബൺ ന്യൂട്രൽ വിദ്യാലയം–
ക്യാംപെയ്ൻ വിവര ശേഖരണത്തിന് സർവേ നടത്തി. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിദ്യാലയത്തിലും വീട്ടിലും എനർജി മാനേജർമാരെ നിയമിച്ചു. എൽഇഡി ബൾബ് നിർമാണം പഠിച്ചു, അമ്മമാർക്ക് പരിശീലനം നൽകി. സ്കൂളിൽ എല്ലാ ദിവസവും ഒരു മണിക്കൂർ പൂർണമായും വൈദ്യുതി ഓഫാക്കി സീറോ അവർ ആചരിച്ചു. വീട്ടിൽ എല്ലാ വിദ്യാർഥികളും ഒരു മണിക്കൂർ വൈദ്യുതി ഓഫാക്കി ലവ് അവർ ആചരിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നവർക്ക് ആദരവുമായി എനർജി കിങ് ആൻഡ് ക്യൂൻ മത്സരം. പൊതുഗതാഗതം, സൈക്കിൾ ഉപയോഗം മുതലായവ പ്രോത്സാഹിപ്പിക്കുന്നു. ഓക്സിജൻ പ്ലാന്റുകൾ വീട്ടിലും സ്കൂളിലും നട്ടുപിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്നു.
അമ്മയ്ക്കൊരുമ്മ
അമ്മയ്ക്കൊരുമ്മ മാതാപിതാക്കളുമായി കൂടുതൽ അടുപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. എല്ലാ ദിവസവും രാവിലെ അമ്മയ്ക്ക് മുത്തം നൽകുന്നതാണു പദ്ധതി. മുത്തച്ഛനും മുത്തശ്ശിയും ഉള്ളവർ അവർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ശ്രദ്ധിക്കുന്നു. ഇതിന്റെ തുടർച്ചയായി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
ജലസംരക്ഷണ പ്രവർത്തനം
ജലസംരക്ഷണ പ്രവർത്തനം കിണർ റീചാർജിങ് നടത്തി. സ്കൂളിൽ വിദ്യാർഥികൾ കൈ കഴുകാൻ ഉപയോഗിക്കുന്ന വെള്ളം ശുചീകരിച്ച് കിണറിലേക്ക് തിരികെ എത്തിക്കാൻ സംവിധാനമൊരുക്കി. അഞ്ഞൂറോളം മഴക്കുഴി നിർമിച്ചു. പ്രദേശത്ത് പുഴയിൽ തടയണ നിർമിക്കാൻ നാട്ടുകാരെ സഹായിച്ചു. തണ്ണീർത്തട സംരക്ഷണ ബോധവൽക്കരണ റാലി നടത്തി.
ചിരട്ടഗ്ലാസ് മുതൽ ചെട്ട പേപ്പർ വരെ സ്വന്തമായി നിർമിക്കുന്നു–
ലക്ഷ്യം സീറോ പ്ലാസ്റ്റിക് വാഴയുടെ തണ്ട് മിക്സിയിൽ അരച്ചെടുത്ത് ചട്ട പേപ്പർ നിർമിച്ചു. കൊതുകിനെ തുരത്താൻ തുളസി ഉപയോഗിച്ചുള്ള ചന്ദനത്തിരി, ചിരട്ട ഗ്ലാസ്, മുളകൊണ്ട് ബാസ്കറ്റ്, സോപ്പ്, തുണി പൗച്ച്, തുണി സഞ്ചി മുതലയാവ വിദ്യാർഥികൾ സ്വന്തമായി നിർമിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം സ്കൂളിൽ പൂർണമായി ഒഴിവാക്കി. വിത്ത് പേന സ്വന്തമായി നിർമിച്ച് ഉപയോഗിക്കുന്നു. നാട്ടിലും പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം നടത്തുന്നു. ചെടി നടാൻ ഗ്രോബാഗിനു പകരം മുളംതണ്ട് ഉപയോഗിക്കുന്നു.
മാലിന്യം വീതിച്ചെടുത്ത് വീട്ടിലേക്ക് സ്കൂളിൽ മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു
മാലിന്യം വീതിച്ചെടുത്ത് വീട്ടിലേക്ക് സ്കൂളിൽ മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. ക്ലാസ് റൂമിലെ മാലിന്യം വീതിച്ചെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഏറ്റവും കുറവ് മാലിന്യം മാത്രം ഉള്ള ക്ലാസിന് പ്രത്യേക സമ്മാനം നൽകുന്നു.
എക്കോ ഗൺ, മുറികൂട്ടി
എക്കോ ഗൺ, മുറികൂട്ടി ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വന്യജീവി ശല്യത്തിനു പരിഹാരം കാണാൻ എക്കോ ഗൺ നിർമിച്ചു. കാത്സ്യം കാർബൈഡാണ് ശബ്ദമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. മുറിവിന് പ്രകൃതി ദത്ത ഔഷധവും ഇങ്ങനെ കണ്ടെത്തി. മുറികൂട്ടി എന്ന ചെടിയാണ് ഇതിന്റെ പ്രധാന കൂട്ട്.
ലഹരി വേണ്ട
ലഹരി വേണ്ട, നന്മ വേണം ലഹരിക്കെതിരെ ഒപ്പനയിലൂടെ ബോധവൽക്കരണം നടത്തി. നന്മപ്രവർത്തനങ്ങളോടാണ് ലഹരി വേണ്ടത് എന്ന സന്ദേശവുമായി ജീവകാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കി. ഒരു വീട്ടുകാരുടെ സംരക്ഷണം വിദ്യാർഥികൾ ഏറ്റെടുത്തിട്ടുണ്ട്. വയോജന മന്ദിരത്തിൽ ഭക്ഷണം വിതരണം, സ്നേഹനാഴി തുടങ്ങിയ പ്രവർത്തനങ്ങളും നടപ്പാക്കുന്നു.
ഡിജിറ്റൽ പഠനം
രസകരമാക്കാം ഡിജിറ്റൽ പഠനം, തനതു പ്രവർത്തനങ്ങൾ 1)പ്രൊജക്ട് : "കോ വിഡ് കാല പഠനം വീടുകളിൽ " കോവിഡ് കാലത്തെ ഓൺലൈൻ പഠനം കുട്ടികളിൽ സൃഷ്ടിച്ച വ്യതിയാനങ്ങളെ കുറിച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര രംഗവുമായി സഹകരിച്ച് കോവിഡ് കാല പഠനം വീടുകളിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രൊജക്ട് തയ്യാറാക്കി 2) ഓൺലൈൻ ചങ്ങാതിക്കൂട്ടം കൊവിഡ് കാലത്ത് കുട്ടികൾ വീടുകളിൽ തന്നെ ഒതുങ്ങി കൂടുവാൻ ഇട വന്നിരുന്ന സാഹചര്യത്തിൽ അവരുടെ സാമൂഹിക ബന്ധങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാകാൻ സാധിക്കാതെ വന്ന ഘട്ടത്തിൽ അതിനൊരു പരിഹാരം എന്ന നിലയിൽ ഞങ്ങളുടെ വിദ്യാലയത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വേറിട്ടൊരു പ്രവർത്തനമാണ് ഓൺലൈൻ ചങ്ങാതിക്കൂട്ടം 3) മക്കൾക്കൊപ്പം ( ശാസ്ത്ര സാഹിത്യ പരിഷത്ത് ) കോവിഡ് കാലത്തെ ഒറ്റപ്പെടലുകൾക്കും ആശങ്കകൾക്കുമിടയിൽ കുട്ടികൾക്ക് പരിഹാര നിർദ്ദേശങ്ങളുമായി രക്ഷിതാക്കൾക്കായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ച പ്രവർത്തനമാണ് മക്കൾക്കൊപ്പം. പരിഷത്തിന്റെ റിസോഴ്സ് അംഗമായ ശ്രീമതി. ലക്ഷ്മിക്കുട്ടി.എസ് ആണ് ക്ലാസ് നയിച്ചിരുന്നത്. 4) രക്ഷാകർതൃ ശാക്തീകരണം കൊവിഡ് കാലത്ത് വീട്ടിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടി വന്ന കുട്ടികൾക്ക് സ്നേഹവും മാനസിക പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനുള്ള ഒരു ബോധവൽക്കരണ ക്ലാസ് ആണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ചത്. ഈ ക്ലാസ് നയിച്ചിരുന്നത് പാലക്കാട് കൗൺസിലിംഗ് ആൻഡ് ലേർണിംഗ് ഡിസബിലിറ്റി സെന്ററിലെ സൈക്കോളജിസ്റ്റ് ശ്രീമതി. വിജിത പ്രേം സുന്ദർ ആണ്. 5) സൈബർ സെക്യൂരിറ്റി അവയർനെസ്സ് പ്രോഗ്രാം ഓൺലൈൻ പഠന കാലത്ത് അധ്യാപകരും രക്ഷിതാക്കളും അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധിയാണ് സ്വതന്ത്രമായി ഡിജിറ്റൽ ഉപകരണം ലഭിച്ചപ്പോൾ കുട്ടികളിൽ ഉണ്ടായ ദുരുപയോഗം. ഇതിനൊരു പരിഹാരം എന്ന നിലയിൽ ഞങ്ങളുടെ വിദ്യാലയത്തിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. ബിജുമോൻ. ഇ.എസ് സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 6) കോവിഡിനെതിരെ ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ മാറ്റം വരുത്തി ഞങ്ങളുടെ വിദ്യാലയത്തിൽ കോവിഡിനെതിരെ കുട്ടികളുടെ ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുവാൻ ഉതകുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. കൃത്യസമയത്ത് ഭക്ഷണം ഉറക്കം ശാരീരികാരോഗ്യത്തിന് ആവശ്യമായ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. 7) മാസ്ക്കുകൾ നിർമ്മിച്ചു നൽകൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ മാസ്ക്കുകൾ നിർമിച്ച് വിതരണം ചെയ്തു. 8) സാനിറ്റൈസർ നിർമ്മിച്ചു നൽകൽ കൊവിഡ് കാലത്ത് കുട്ടികളെ ശുചിത്വബോധം ദൃഢമാക്കുവാൻ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സാനിറ്റൈസർ നിർമ്മിച്ചു നൽകുകയും ചെയ്തു. 9) പരിസര ശുചീകരണ ത്തിന്റെ പ്രാധാന്യം പരിസര ശുചീകരണ ത്തിന്റെ പ്രാധാന്യം കുട്ടികളിൽ സൃഷ്ടിക്കുന്നതിനായി ക്ലീൻ ഗ്രീൻ പദ്ധതി നടപ്പിലാക്കി. 10) എല്ലാ പകർച്ചവ്യാധികളുടെയും ബോധവൽക്കരണം ആധുനികകാലത്ത് അഭിമുഖീകരിക്കുന്ന പകർച്ചവ്യാധികളെ കുറിച്ച് കുട്ടികൾക്കും സമൂഹത്തിനും ബോധവൽക്കരണം സൃഷ്ടിക്കുവാൻ ഉതകുന്ന വിവിധ പോസ്റ്ററുകൾ, ലഘുലേകകൾ എന്നിവ വിതരണം ചെയ്തു.
വീട്ടിലെ കൃഷിയിടം
വലിയ പാഠശാല യാക്കാം വീട്ടിലെ കൃഷിയിടം ( തനതു പ്രവർത്തനങ്ങൾ ) * നൂറുമേനി കൊയ്തെടുത്ത് പയ്യനെ ടം * ജൈവകൃഷി ഞങ്ങളുടെ വിദ്യാലയത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഡോൺ കാലത്തും ജൈവകൃഷി സജീവമായിരുന്നു. ചീര, വഴുതിന, വെണ്ട,തക്കാളി, പച്ചമുളക് തുടങ്ങിയവ ഗ്രോബാഗുകളിൽ കൃഷി ചെയ്തുവരുന്നു. * അന്യംനിന്നുപോകുന്ന കൃഷിരീതികളെ പരിചയപ്പെടുത്തി ക്ലബ് ഞങ്ങളുടെ വിദ്യാലയത്തിൽ കൊയ്ത്തുത്സവത്തി നുശേഷം പാഠം പൂട്ടി അന്യംനിന്നുപോകുന്ന വിളകളായ എള്ള്,ചാമ എന്നിവ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കൃഷി ചെയ്തുവരുന്നു. ഇത്തരത്തിലുള്ള പാരമ്പര്യ കാർഷികവിളകളെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിലൂടെ കൈവരിച്ചത് * എന്റെ വീട്ടിൽ എന്റെ കൃഷി. * കുട്ടി കർഷകൻ അവാർഡ്. * ഉദ്യാനപാലകൻ അവാർഡ്. * നിങ്ങളുടെ വീട്ടിലോ സമീപപ്രദേശത്തോ ഉള്ള ഒരു മുതിർന്ന കർഷകനുമായി അഭിമുഖം. * എന്റെ വീട്ടിൽ എന്റെ കൃഷി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക്കഡൗൺ കാലത്ത് കുട്ടികൾക്ക് വീട്ടിൽ തന്നെ ഒതുങ്ങി കൂടേണ്ടി വന്ന സാഹചര്യത്തിൽ കുട്ടികളെ മണ്ണിനെ സ്നേഹിച്ച്, മണ്ണിന്റെ ഗന്ധമറിഞ്ഞ് തികഞ്ഞ പ്രകൃതിസ്നേഹികളായി കീടനാശിനികൾ ഉപയോഗിക്കാതെ പച്ചക്കറികൾ സ്വന്തം വീട്ടിൽതന്നെ കൃഷിചെയ്ത് വിളവെടുത്ത് ഭക്ഷ്യയോഗ്യമാക്കി തീർക്കുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനമാണ് എന്റെ വീട്ടിൽ എന്റെ കൃഷി. * കാർഷിക വേഷത്തിൽ കൃഷിപ്പാട്ട് പരമ്പരാഗതവും നൂതനവുമായ കൃഷിരീതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക മാത്രമല്ല കാർഷിക വേഷത്തെക്കുറിച്ചും, കാർഷിക വേളകളിൽ തൊഴിലാളികളുടെ അധ്വാന മഹത്വത്തെക്കുറിച്ചും, തദ വസരങ്ങളിൽ അവരുടെ ഉത്സാഹത്തെ വർദ്ധിപ്പിക്കുവാനും ഉതകുന്ന കൃഷിപ്പാട്ടുകൾ കൂടി കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ പ്രവർത്തനത്തിലൂടെ ഞങ്ങൾ സാക്ഷാത്കരിച്ചത്. * നല്ല മണ്ണ് നല്ല കൃഷി നല്ല ആരോഗ്യം ഞങ്ങളുടെ വിദ്യാലയത്തിൽ കുട്ടികളിൽ കാർഷിക ബോധം വളർത്തുവാൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളാണ് ഈ അധ്യായന വർഷം ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ കോഡിനേറ്റർ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ജൈവകൃഷിരീതി യെക്കുറിച്ച് മനസ്സിലാക്കുവാനായി ഫലഭൂയിഷ്ഠമായ മണ്ണ് പരിചയപ്പെടുക,അതിലൂടെ നല്ല രീതിയിൽ കൃഷി ചെയ്തു ആരോഗ്യമുള്ള നല്ല ശരീരം വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു വെബിനാർ സംഘടിപ്പിച്ചിരുന്നു. തിരുവേഗപ്പുറ കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീമതി. സൂര്യ. എം.എസ് ആണ് കുട്ടികൾക്കായി ക്ലാസ്സ് നയിച്ചത്
വൃത്തിയുള്ള വീട്
ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് * പരിസ്ഥിതിസൗഹൃദ മാലിന്യ സംസ്കരണ പ്രോജക്ട് * കളിമുറ്റം ഒരുക്കാം * പ്ലാസ്റ്റിക് ബാഗ് ക്യാമ്പയിൻ * ജൈവ അജൈവ മാലിന്യം തരംതിരിക്കൽ ,* ബയോ കമ്പോസ്റ്റ് പ്ലാന്റ് വീട്ടിലും വിദ്യാലയത്തിലും * ജൈവ കീടനാശിനി
ഊർജ്ജ സംരക്ഷണം
ഊർജ്ജ സംരക്ഷണം ജീവസംരക്ഷണം കരുതി വെക്കാം ഇത്തിരിവെട്ടം കൊറോണയും വൈദ്യുതിയും ഒരു പഠനം മീറ്റർ ഡയറി വീട്ടിലെ എനർജി മാനേജർ എനർജി കിംഗ് ആൻഡ് ക്യൂൻ അതിഥി വർഷം 2021--22 അധ്യായന വർഷത്തിൽ അധ്യായന വർഷത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തിത്വങ്ങളെ ഞങ്ങളുടെ വിദ്യാലയത്തിൽ അതിഥികളായി കൊണ്ടുവരാനും, അവരുമായി സംവദിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. K. P. S പയ്യനെടം സാഹിത്യ മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച ഞങ്ങളുടെ പ്രിയ നാട്ടുകാരനായ കെപിഎസ് പയ്യനടം സാർ ജൂൺ അഞ്ചിന് ബഷീർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ എഴുത്ത് വഴികളെക്കുറിച്ചും പ്രിയപ്പെട്ട എഴുത്തുകാരെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കൂടാതെ ബഷീർ കൃതികളെ കുറിച്ച് വളരെ സരസമായി നിരൂപണവും നടത്തി. ജിപ്സു . പി. എൽദോ ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഞങ്ങളുടെ അതിഥിയായി എത്തിയത് ISRO യിലെ ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ ശ്രീ.ജിപ്സു. പി. എൽദോ സർ ആണ്. കുട്ടികളിലേക്ക് ഇറങ്ങി ചെന്ന് വളരെ ഹൃദ്യമായ ക്ലാസ് അദ്ദേഹം അവതരിപ്പിച്ചു. ബഹിരാകാശം, space സെന്ററുകൾ, ചാന്ദ്ര ഉപരിതലം തുടങ്ങിയ ഒരുപാട് കാര്യങ്ങൾ വീഡിയോ പ്രെസന്റ്റേഷനിലൂടെ അദ്ദേഹം കുട്ടികളിലേക്ക് എത്തിച്ചു. സൂര്യ.എം.എസ് തിരുവേഗപ്പുറം കൃഷി ഓഫീസർ ശ്രീമതി. സൂര്യ എം എസ് ജൈവകൃഷിരീതി , നൂതന കൃഷി രീതി എന്നിവയെ കുറിച്ച് ക്ലാസെടുക്കാനും കുട്ടികളുടെ സംശയ നിവാരണത്തിനും ആയി ഞങ്ങളുടെ അതിഥിയായെത്തി.. കുട്ടികളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യo ഈ ക്ലാസ്സുകൾക്ക് ഉണ്ടായിരുന്നു. ഷൈല ബായി ചാന്ദ്ര ദിന ആഘോഷം ചാന്ദ്ര വാരം ആയിട്ടാണ് ഞങ്ങൾ കൊണ്ടാടിയത്. ഈ വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് victers channel first bell fame ഷൈലബായി ടീച്ചറായിരുന്നു. മനോജ് കോട്ടക്കൽ ദേശീയ അദ്ധ്യാപക ജേതാവും ശാസ്ത്ര കുതുകിയുമായ ശ്രീ. മനോജ് സർ ചാന്ദ്രദിന സന്ദേശം കുട്ടികൾക്ക് നൽ കാൻ ഞങ്ങളുടെ അതിഥിയായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ എത്തിച്ചേർന്നു. കനക ലക്ഷ്മി ടീച്ചർ ഈ കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ് റൂമുകളിൽ ഒതുങ്ങിക്കൂടേണ്ടി വന്ന ഞങ്ങളുടെ വിദ്യാലയത്തിലെഎല്ലാ അധ്യാപകർക്കുമായി അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. റിട്ടയേഡ് അധ്യാപികയും qമോട്ടിവേഷണൽ സ്പീക്കറുമായ കനക ലക്ഷ്മി ടീച്ചറു മായുള്ള ഇൻ ട്രാക്ഷൻ ക്ലാസ്സ് അധ്യാപകർക്ക് പുത്തനുണർവേകി. രാജി . K. P കോവിഡ് കാലത്ത് വീടകങ്ങളിൽ ഒതുങ്ങി കൂടേണ്ടി വന്ന ഞങ്ങളുടെ മക്കൾക്കും, അവരുടെ രക്ഷിതാക്കൾക്കുമായി നല്ല ആഹാര ശീലം വളർത്തുക, ആരോഗ്യം നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി താലൂക്ക് ആശുപത്രിയിലെ ന്യൂട്രീഷ്യൻ ശ്രീമതി.രാജി ബോധവൽക്കരണ ക്ലാസ് നടത്തി. അനൂപ് രാജ് വിക്രം സാരാഭായി സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞനായ ശ്രീ. അനൂപ് രാജ് "ബഹിരാകാശത്തിലെ വിസ്മയലോകം " എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി ക്ലാസ് നയിച്ചു. വിജിത പ്രേം സുന്ദർ പാലക്കാട് കൗൺസിലിംഗ് ആൻഡ് ലേണിങ് ഡിസെബിലിറ്റി സെന്റെറിലെ സൈക്കോളജിസ്റ്റ് ശ്രീമതി. വിജിത പ്രേം സുന്ദർ അതിഥിയായി എത്തുകയും, കുട്ടികൾക്ക് സ്നേഹവും മാനസിക പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളെ പ്രാപ്തരാക്കാൻ ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു മാത്യു പി.എ ഇന്ത്യൻ കരസേനയിലെ ലഫ്റ്റനന്റ് കേണലായിരുന്ന ശ്രീ.മാത്യു പി.എ സ്വാതന്ത്ര്യ ദിനത്തിൽ ഞങ്ങളുടെ കുട്ടികൾക്കായി സ്വാതന്ത്ര്യദിന സന്ദേശം സന്ദേശം നൽകി. ബിജുമോൻ.ഇ.എസ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. ബിജുമോൻ സർ സൈബർ സെക്യൂരിറ്റി അവയർനെസ് ക്ലാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാനായി ഞങ്ങളുടെ അതിഥിയായി എത്തി. പ്രണവ് ബാലസുബ്രഹ്മണ്യം ഭിന്നശേഷി ദിനത്തിൽ ഞങ്ങൾക്ക് ലഭിച്ച വിലപ്പെട്ട ഒരു അതിഥി ആയിരുന്നു പാലക്കാട് ജില്ലയിലെ ഭിന്നശേഷി പ്രതിഭയായിട്ടുള്ള പ്രണവ് ബാലസുബ്രഹ്മണ്യം. തന്റെ വൈകല്യങ്ങളെ അതിജീവിച്ച കഥ കുട്ടികളുമായി പങ്കുവെച്ച് അവർക്ക് മോട്ടിവേഷൻ നൽകി. ബിൻസി എസ്.ആർ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് നയിക്കുന്നതിനായി സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ആയിട്ടുള്ള സ്കൂൾ ശ്രീമതി. ബിൻസി മാഡത്തെ ഞങ്ങൾക്ക് പ്രയോജനപ്പെടുത്തിയത്.
ക്രിസ്തുമസ് ആഘോഷം അമ്മമാരോടൊപ്പം
ക്രിസ്തുമസ് ആഘോഷം അമ്മമാരോടൊപ്പം നല്ലപാഠം പുരസ്കാരം ലഭിച്ച സന്തോഷം പങ്കിടു വാനും അതോടൊപ്പം അശരണരായ അമ്മമാരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചുo ഞങ്ങളുടെ വിദ്യാലയത്തിലെ യൂണിറ്റ് അംഗങ്ങൾ അഭയകേന്ദ്രം സന്ദർശിച്ചു. കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആടിയും പാടിയും ആഘോഷമാക്കി. ഡോക്ടറെ ആചരിച്ചു യൂണിറ്റ് അംഗങ്ങൾ കോവിഡ് കാലത്തെ മുന്നണിപ്പോരാളികളാ ആരോഗ്യപ്രവർത്തകരെ ആദരിച്ച യൂണിറ്റ് അംഗങ്ങൾ. കുമരംപുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർക്ക് ചെടികൾ നൽകി അവരെ ആദരിച്ചു. കോവിഡ് കാലത്ത് പ്രദാനം ചെയ്ത സേവനങ്ങളെ മുൻനിർത്തിയാണ് ആദരിച്ചത് . Break the boring -- Make the differences കോവിഡ് പ്രതിസന്ധിയിൽ വിദ്യാലയങ്ങൾ അടക്കപ്പെട്ടപ്പോൾ കുട്ടികളുടെ വിരസത മാറ്റുന്നതിനും അതോടൊപ്പം വൈജ്ഞാനിക അറിവ് നേടുന്നതിനും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാവർത്തികമാക്കിയ പദ്ധതിയാണിത്. ഓരോ ദിവസവും മൂന്ന് വ്യത്യസ്ത പ്രവർത്തനങ്ങൾ അധ്യാപകർ കുട്ടികൾക്ക് നൽകും. അവയുടെ നിരന്തര വിലയിരുത്തലുകളും, പ്രോത്സാഹനങ്ങളും, സമ്മാനങ്ങളും നൽകുമായിരുന്നു. Paper cover distribution നിത്യ രോഗികളായിട്ടുള്ള ആളുകൾക്ക് വേണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്നും നൽകുന്ന മരുന്നുകൾ കോവിഡ് കാലമായതിനാൽ വീടുകളിൽ എത്തിക്കാനായി ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾ പേപ്പർ ബാഗുകൾ ഉണ്ടാക്കി ഗവൺമെന്റ് ഹോസ്പിറ്റൽ സൂപ്രണ്ടിനു കൈമാറി. കോവിഡ് കാല ബോധവൽക്കരണം ഈ ഒരു കാലത്തെ അതിജീവിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി വിവിധ വിഷയങ്ങളെ( ആരോഗ്യം, ജാഗ്രത, കൃഷി, കുട്ടികൾക്കായുള്ള പിന്തുണ ) ആസ്പദമാക്കി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടി സൈക്കോളജിസ്റ്റ്, പോലീസ് തുടങ്ങിയ മേഖലയിലെ ആളുകളെ ഉൾക്കൊള്ളിച്ച് വെബിനാർസംഘടിപ്പിച്ചു . തണ്ണീർത്തട സർവ്വേ തണ്ണീർത്തടസംരക്ഷണ വുമായി ബന്ധപ്പെട്ട് ചുറ്റുപാടുമുള്ള തണ്ണീർത്തടങ്ങളെ കണ്ടെത്താനും അവയെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാനും അവയുടെ ഫോട്ടോകൾ അയച്ചു തരുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകി. കിളിനോട്ടം പക്ഷിനിരീക്ഷണം പക്ഷിനിരീക്ഷണ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വീടുകളിൽ എത്തിച്ചേരുന്ന പക്ഷികളുടെ ഫോട്ടോ എടുത്ത് ആൽബം തയ്യാറാക്കാൻ പറഞ്ഞു. കൂടാതെ കിളിനോട്ടം ഫോട്ടോഗ്രഫി കോൺടെസ്റ്റും സംഘടിപ്പിച്ചു. വിവിധതരം പക്ഷികളുടെയും പൂമ്പാറ്റകളുടെയും ചിത്രപ്രദർശനവും നടത്തി. സ്പെഷ്യൽ കെയർ സെന്റർ Physicaly and mentaly challenge ആയിട്ടുള്ള കുട്ടികളുടെ ഉന്നമനത്തിനായി പഞ്ചായത്തിന്റെയും BRC യുടെയും നേതൃത്വത്തിൽ അത്തരം കുട്ടികൾക്കായി ഞങ്ങളുടെ വിദ്യാലയത്തിൽ സ്പെഷ്യൽ കെയർ സെന്റർ പദ്ധതി ഉദ്ഘാടനം ചെയ്തു. മായം ചേർക്കൽ പ്രോജക്ട് തണൽ വായന ഞങ്ങളുടെ വിദ്യാലയത്തിൽ കൺവീനറുടെ നേതൃത്വത്തിൽ യൂണിറ്റ് അംഗങ്ങൾ തണൽ വായന പരിപാടി സംഘടിപ്പിച്ചു. ഇതിലൂടെ വൃക്ഷത്തണലിൽ വായന ക്കൂട്ടിലെ പുസ്തകങ്ങൾ സൗകര്യപ്രദമായി സ്വതന്ത്രമായ രീതിയിൽ വായിക്കുവാനുള്ള അവസരം കുട്ടികൾക്ക് നൽകുന്നു. എന്റെ മരം എന്റെ ജീവൻ നട്ടു നനച്ചു വളർത്തണം നമ്മൾ നല്ല നാളെകൾ പൂവിടാൻ എന്ന ആശയത്തിലൂന്നി ഓരോ കുട്ടികളും തങ്ങളുടെ ചങ്ങാതിയായി ഒരു മരം അവരുടെ വീടുകളിൽ നട്ടു സംരക്ഷിച്ചു വരുന്നു. ലിറ്റിൽ ജേർണലിസ്റ്റ് യൂണിറ്റ് കൺവീനറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് അവരുടെ സമീപപ്രദേശങ്ങളിൽ നേരിടുന്ന ഏതെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ച് വീഡിയോ വാർത്തയായി റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും മികച്ച വാർത്തകൾ വിദ്യാലയ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തു