സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ചരിത്രം

നിശബ്ദ താഴ്വാരത്തിന്റെ കൈവഴിയായി ഒഴുകിയെത്തുന്ന നെല്ലിപ്പുഴയുടെയും പശ്ചിമഘട്ട മലനിരകളിലെ ശിരുവാണി മലയിൽ നിന്നുത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പുലിശ്ശേരി എന്ന ഗ്രാമപ്രദേശത്തിന്റെ ഹൃദയ ഭാഗത്തായി തലയുയർത്തി നിൽക്കുന്ന അറിവിൻ സൗധമാണ് സെന്റ് . മേരീസ് യു .പി സ്കുൂൾ.

ഭൗതികസൗകര്യങ്ങൾ

 ശാന്തസുന്ദരവും മനോഹരവുമായ അന്തരീക്ഷം, കാറ്റും വെളിച്ചവും നിർലോഭം ലഭിക്കുന്ന വിശാലമായ ക്ലാസ്സ്മുറികൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസ്, വിശാലമായ കളിസ്ഥലം, കംപ്യൂട്ടർലാബ്, പഠനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നൂതന സാങ്കേതിക ഉപകാരണങ്ങളായ പ്രോജെക്ടറുകൾ, ലാപ്‌ടോപ്പുകൾ, ലൈബ്രറി - റീഡിങ്‌റൂം, വിശാലവും ശുചിത്വപൂർണവുമായ ഊട്ടുപുര, സയൻസ്, സോഷ്യൽ, ഗണിത ലാബുകൾ, വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നിർവഹിക്കുന്ന ക്ലബ്ബുകൾ, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, ഫസ്റ്റ്എയ്ഡ് സൗകര്യങ്ങളോടുകൂടിയ സിക്‌ റൂം, പ്രീ പ്രൈമറി വിഭാഗത്തിനുള്ള പ്രത്യേക കെട്ടിടവും കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഈ അക്ഷരമുറ്റം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ് : സൊസൈറ്റി ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ്.ഫ്രാൻസിസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ അദ്ധ്യാപകന്റെ പേര് കാലഘട്ടം
1 രാമൻകുട്ടി ഗുപ്തൻ 1973-1976
2 ഗോവിന്ദൻകുട്ടി മാസ്റ്റർ 1976-1985
3 ശാരദാമ്മ പി 1985-19991
4 പി ബാലസുബ്രഹ്മണ്യൻ 1991-2019
staff 2021


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മണ്ണാർക്കാട് ടൗണിൽ നിന്നും ടിപ്പു സുൽത്താൻ റോഡ് വഴി ബസ് /ഓട്ടോ മാർഗം എത്തിച്ചേരാം (3.2 k.m)
  • മണ്ണാർക്കാട് കോടതിപ്പടി ഒന്നാംമൈൽ - കൂമ്പാറ വഴി ബസ് /ഓട്ടോ മാർഗം എത്തിച്ചേരാം (2.3 k.m)
  • കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ നിന്നും ചിറക്കൽപ്പടി വഴി ബസ് /ഓട്ടോ മാർഗം എത്തിച്ചേരാം (5.9k.m)

{{#multimaps:10.958495796761856, 76.46426708187917|zoom=16}}