അസംപ്ഷൻ യു പി എസ് ബത്തേരി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380 (സംവാദം | സംഭാവനകൾ) (→‎ഐ.ടി. @ അസംപ്ഷൻ - കൈറ്റ് കിഡ്സ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഐ.ടി. @ അസംപ്ഷൻ - കൈറ്റ് കിഡ്സ്

കൈറ്റ് കിഡ്സ് 2021 -2022

ഐ.ടി ലാബ്

ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ് ഉണ്ട്. IT മേഖലയിൽ വലിയ ഒരു കുതിച്ചു ചാട്ടമാണ് കോവിഡ് കാലത്ത് സംഭവിച്ചത്. ഒരു പത്തു വർഷം കഴിയുമ്പോൾ മാത്രം സംഭവിക്കേണ്ടിയിരുന്ന ഒരു വലിയ മാറ്റമാണ് ഈ കാലഘട്ടത്തിൽ സംഭവിച്ചത്. അതുകൊണ്ട് തന്നെ ഈ കാലത്ത് നടന്ന IT ക്ലബിൻ്റെ പ്രവർത്തനങ്ങളും അത്തരത്തിലായിരുന്നു. സാങ്കേതികമായി വളരെയധികം മുന്നേറ്റം സംഭവിച്ച ഈ കാലഘട്ടത്തിൽ യൂട്യൂബ് മേഖലയിൽ കൂടുതൽ പ്രോത്സാഹനം നൽകി. സ്കൂളിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ നിർമ്മിക്കുകയും കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി കുട്ടികളുടെ നേതൃത്വത്തിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. സ്കൂളിന് സ്വന്തമായി വെബ് സൈറ്റ് നിർമ്മിക്കുകയും ചെയ്തു. നിരവധി ഓൺലൈൻ പ്രോഗ്രാമുകൾ ലോക്ഡൗൺ കാലഘട്ടത്തിൽ നടത്തപ്പെടുകയുണ്ടായി.

വിദ്യാകിരണം
        ഓഫ് ലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾത്തന്നെ കുട്ടികളെ മലയാളം ടൈപ്പിങ്ങ് പരിശീലിക്കുന്നതിനായി ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും ഡിയോ ജോൺ എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ പരിശീലനം നടത്തുകയും ചെയ്തു വരുന്നു.
      വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച 13 ലാപ്ടോപ്പുകൾ IT ക്ലബിൻറ നേതൃത്വത്തിൽ വിതരണം ചെയ്യുകയും വിദ്യാകരണം പദ്ധതിയിൽപ്പെട്ട കുട്ടികൾക്ക് ബത്തേരി മുൻസിപ്പാലിറ്റി നൽകിയ മേശയും കസേരയും കൃത്യമായി വിതരണം ചെയ്യുകയും ചെയ്തു.
         സ്കൂളിൻ്റ IT പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഫെബ്രുവരി ഇരുപത്തഞ്ചാം തിയ്യതി കൈറ്റിൽ നിന്നും മനോജ് സാർ സ്കൂൾ സന്ദർശിക്കുകയും എല്ലാം കണ്ട് ബോധ്യപ്പെടുകയും നല്ല ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
      കുട്ടികൾ സ്കൂളിൽ എത്തിയതോടെ കൂടുതൽ പ്രവർത്തനങ്ങൾ IT ക്ലബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികും  ചെയ്യുന്നു.

2019 -2020 കൈറ്റ് കിഡ്സ്

ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി മിനി ടീച്ചർ - നെ പി.ടി.എ നിയമിച്ചിട്ടുണ്ട്. കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തിൽ നടത്തപ്പെട്ട കളിപ്പെട്ടി & ഇ - വിദ്യ എന്ന കമ്പ്യുട്ടർ പരിശീലനത്തിൽ നമ്മുടെ വിദ്യാലയത്തിലെ അധ്യാപകർ എല്ലാവരും പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു.

2019-20 അധ്യയന വർഷത്തെ ഐ ടി ക്ലബ് (കൈറ്റ് കിഡ്സ്) ജൂലൈ 5 ന് ഉദ്ഘാടനം ചെയ്തു. കൈറ്റ് കിഡ്സ് -ന്റെ ഭാരവാഹികളായി സഞ്ജയ് കൃഷ്ണ, വരദ്വാജ്. അൻസൽ വി. ജോസഫ്, അൻസ എന്നിവരെ തിരഞ്ഞെടുത്തു. കൈറ്റ് ഹൈടെക് ലാബ് പ്രോജക്റ്റിന്റെ ഭാഗമായി (http://www.kite.kerala.gov.in) ഒരു നല്ല ഐ,റ്റി ലാബ് ക്രമീകരീക്കാൻ അസംപ്ഷൻ എ.യു.പി സ്കൂളിന് സാധിച്ചിട്ടുണ്ട്. ആഗസ്റ്റ് 5 -ന് കൈറ്റിന്റെ ഹൈടെക് ലാബ് പദ്ധതി പ്രകാരം 16 ലാപ്പ്ടോപ്പുകളും, 16 സ്പീക്കറുകളും, 6 പ്രൊജക്ടറുകളും അസംപ്ഷൻ എ.യു.പി സ്കൂളിന് ലഭിച്ചു. 1400 -ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ കലാലയം അവർണ്ണനീയമായ ആനന്ദത്തിൽ ആറാടിയ ദിവസമാണിന്ന്.

അതാത് ക്ലാസ്സിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ, മിനി ടീച്ചറുടെ സഹായത്തോടെ കമ്പ്യൂട്ടർ പഠനം വളരെ ഭംഗിയായി മുമ്പോട്ടുപോകുന്നു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തോടുള്ള താത്പര്യം വളരെ വലുതാണ്. ഓണാഘോഷത്തോടനുബന്ധിച്ച് 5,6,7 ക്ലാസുകളിലെ വിദ്യാർത്ഥികൾ വളരെയധികം ഉത്സാഹത്തോടെ IT -LABൽ വിവിധ തരം digital പൂക്കളങ്ങൾ നിർമ്മിച്ചു.
ഡിജിറ്റൽ പൂക്കളം


കൈറ്റ് സന്ദർശനം 25.09.2019

കൈറ്റ് വയനാട് ജില്ലാ ആസ്ഥാനത്തുനിന്നും ബഹു. സാവിയോ സർ, അസംപ്ഷൻ എ.യു.പി സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ധേശങ്ങൾ നൽകുകയും ചെയ്തു.

ഐ.ടി മേള

അസംപ്ഷൻ എ.യു.പി സ്കൂളിന്റെ ഐ.ടി പ്രവർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട പങ്കാളിത്തം ഐ.ടി മേളയിലുണ്ട്. ഐ.ടി മേളയിൽ യു.പി സ്കൂളുകൾക്ക് 3 ഇനങ്ങളാണുള്ളത് .

*മലയാളം ടൈപ്പിംഗ്

  • ഡിജിറ്റൽ പെയ്‍ന്റിംഗ്
  • ക്വിസ് മത്സരം


2019 - 20 അധ്യയന വർഷത്തെ ബത്തേരി ഉപജില്ലാ ഐ.ടി മേളയിൽ 3 ഇനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. മലയാളം ടൈപ്പിംഗിന് വരദ്വാജ്, ഡിജിറ്റൽ പെയ്‍ന്റിംഗിന് സഞ്ജയ് കൃഷ്ണ, ക്വിസ് മത്സരത്തിന് അൻസൽ വി. തേക്കുങ്കൽ എന്നിവരാണ് മാറ്റുരച്ചത്. മലയാളം ടൈപ്പിംഗിനും, ഡിജിറ്റൽ പെയ്‍ന്റിംഗിനും എ ഗ്രേഡോടെ ഒന്നാം സഥാനവും, ക്വിസ് മത്സരത്തിന് എ ഗ്രേഡോടെ രണ്ടാം സഥാനവും നേടിയതിലൂടെ ബത്തേരി ഉപജില്ലാ ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് അസംപ്ഷൻ കി‍‍ഡ്സ് സ്വന്തമാക്കി. മൂന്നുപേ‍ർക്കും അഭിനന്ദനങ്ങൾ.

എംഎൽഎ ഫണ്ടു വഴി 9 ലാപ്പുകൾ

എംഎൽഎ - യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അസംപ്ഷൻ എയുപി സ്കൂളിന് അനുവദിച്ച തുക വഴി 9 ലാപ്പ്ടോപ്പുകൾ ഡിസംബർ മാസാവസാനം സ്കൂളിൽ ലഭിച്ചു.