മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/പ്രവർത്തനങ്ങൾ/ഹിന്ദി ക്ലബ്
ഹിന്ദി ക്ലബ്ബ്
2021 --- 22 അധ്യയനവർഷത്തിലെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ മാസം രണ്ടാം തീയതി ബുധനാഴ്ച ഓൺലൈനായി ഹിന്ദി ക്ലബ്ബിന്റെ യോഗം സംഘടിപ്പിച്ചു. യോഗത്തിൽ അഞ്ചു മുതൽ പ്ലസ് ടു തലം വരെയുള്ള ഹിന്ദി ക്ലബ്ബിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു. അതിൽ നിന്നും കുട്ടികളുടെ ഭാഗത്തുനിന്ന് ഹിന്ദി ക്ലബ്ബിന്റെ കൺവീനർ ആയി 9ബി യിൽ പഠിക്കുന്ന ഫാത്തിമ നസ്രിൻ എന്ന കുട്ടിയെ തെരഞ്ഞെടുത്തു. പിന്നീട് ഓരോ ക്ലാസ്സുകളിൽ നിന്നും ഹിന്ദി ക്ലബ്ബിലെ കുട്ടികളുടെ പേരുകൾ രേഖപ്പെടുത്തി. തുടർന്ന് ഓരോ മാസവും നടത്താനുള്ള പരിപാടികളുടെ അവലോകനം നടത്തി.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ തരത്തിലുള്ള പോസ്റ്റുകളും പ്ലക്കാർഡുകളും തയ്യാറാക്കി.
ജൂലൈ 31- പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് വിവിധ പോസ്റ്ററുകളും പ്ലക്കാർഡുകളും ഡോക്യുമെന്ററി കളും തയ്യാറാക്കി. കൂടാതെ ക്വിസ് മത്സരവും നടത്തി. ക്വിസ് മത്സരത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ചു. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് ട്രോഫിയും കൊടുത്തു.
ഓഗസ്റ്റ് മാസത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത പ്രധാന വ്യക്തികളെ സംബന്ധിച്ച് പ്രസംഗം തയ്യാറാക്കി. ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനം നൽകി.
സെപ്റ്റംബർ : സെപ്റ്റംബർ 14 ഹിന്ദി ദിന ത്തോടനുബന്ധിച്ച് യു പി ,ഹൈസ്കൂൾ തലത്തിൽ കവിതാ മത്സരവും പ്രസംഗ മത്സരവും നടത്തി.
ഒൿടോബർ :
ഒക്ടോബർ 2 ഗാന്ധിജയന്തിയോടാനുബ ന്ധിച്ച് വിവിധ പോസ്റ്ററുകളും പ്രബന്ധരചന കളും നടത്തി.
നവംബർ: നവംബർ മാസത്തിൽ ശിശുദിനത്തോടനുബന്ധിച്ച് നേതാജിയെ സംബന്ധിച്ചുള്ള പോസ്റ്ററുകൾ പ്ലക്കാർഡുകൾ എന്നിവ ഉണ്ടാക്കി.
ഡിസംബർ: ഡിസംബർ മാസത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് പോസ്റ്റർ തയ്യാറാക്കി.
ജനവരി : ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, പ്ലക്കാർഡ്, പ്രസംഗം എന്നിവ തയ്യാറാക്കി.