ജി എച്ച് എസ് എസ് കുഞ്ഞിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
ജി എച്ച് എസ് എസ് കുഞ്ഞിമംഗലം
വിലാസം
കുഞ്ഞിമംഗലം

കണ്ണൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-2016Sindhuarakkan





ചരിത്രം

കുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ല്‍ നാല് ഡിവിഷനുകളും നൂറ് വിദ്യാര്‍ത്ഥികളുമായാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ശില്പകലകള്‍ക്ക്  പ്രത്യേകിച്ചും ഓട്ടുപാത്ര നിര്‍മ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയില്‍ തലയുയര്‍ത്തിനില്ക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍. പ്രവര്‍ത്തന മികവിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചതോടെ 1977 ല്‍ സ്കൂളില്‍ സെഷണല്‍ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ ഫലമായി 1977 ല്‍ സെഷണല്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

സുസജ്ജമായ ലബോറട്ടറികള്‍, മികച്ച കമ്പ്യൂട്ടര്‍ ലാബുകള്‍, ഐ.സി.ടി.ക്ലാസ് റൂമുകള്‍,സുസജ്ജമായ ജലവിതരണ സംവിധാനം,മികച്ച പാചകപ്പുര,വൈദ്യുതീകരിച്ച ക്ലാസ്റൂമുകള്‍, പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് റൂം,ഗേള്‍സ് ഫ്രന്‍ലി ടോയ് ലറ്റുകള്‍, ഹൈ സ്കൂള്‍ -ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ബ്ലോക്കുകള്‍.....

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. സയന്‍സ് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, ഐ.ടി ക്ലബ്ബ്, ഊര്‍ജസംരക്ഷണ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്,

മുന്‍ സാരഥികള്‍

ഹെഡ് മാസ്റ്റര്‍മാര്‍

1.ബാലന്‍ മാസ്റ്റര്‍ 2.കുറുപ്പ് മാസ്റ്റര്‍ 3.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ 4.രാമചന്ദ്രന്‍ മാസ്റ്റര്‍ 5.സുലോചന ടീച്ചര്‍ 6.രാജലക്ഷ്മി ടീച്ചര്‍ 7.വൈ.വി.കണ്ണന്‍ മാസ്റ്റര്‍ 8.ഈച്ച രാജന്‍ മാസ്റ്റര്‍ 9.ജയലക്ഷ്മി ടീച്ചര്‍ 10.ശ്യാമള ടീച്ചര്‍

പ്രിന്‍സിപ്പാള്‍

1.സൈബുന്നീസ ടീച്ചര്‍ 2.പ്രഭാകരന്‍ മാസ്റ്റര്‍ 3.എം.വിജയന്‍ മാസ്റ്റര്‍ 4.അജിതകുമാരി ടീച്ചര്‍ 5.നാരായണന്‍ മാസ്റ്റര്‍ 6.സൈബുന്നീസ ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്റര്‍ Late( പ്രശസ്ത ശില്പി) ചിത്രകാരന്‍ ഗണേഷ് കുമാര്‍ ,​എം.കെ.രാഘവന്‍ (എം.പി.)

വഴികാട്ടി

കണ്ണൂര്‍ - പയ്യന്നൂര്‍ ദേശീയപാതയില്‍ ഏഴിലോട് ഇറങ്ങുക.കുഞ്ഞിമംഗലം റോഡില്‍ 1.25 കി.മീ.സഞ്ചരിച്ചാല്‍ സ്കൂളിലെത്താം. പയ്യന്നൂരില്‍നിന്നും ഹനുമാരമ്പലം വഴി പഴയങ്ങാടിയിലേക്ക് പോകുന്ന ബസ്സില്‍ കയറി ആണ്ടാംകോവില്‍ സ്റ്റോപ്പിലിറങ്ങിയും സ്കൂളിലേക്ക് എത്താം.