നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിവിധ സ്കൂൾപ്രവർത്തനങ്ങൾ:

എൻ എം എം എസ് പ്രത്യേക പരിശീലനം

"ഒരു വീട്ടിൽ ഒരു സ്കോളർഷിപ്പ്" എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിന്റെ ഭാഗമായി:എൻ എം എം എസ് എക്സാം എഴുതാൻ താല്പര്യമുള്ള മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് പ്രത്യേക ക്ലാസ്സുകളും പരീക്ഷകളും കഴിഞ്ഞ 10 വർഷമായി അദ്ധ്യാപകരുടെ മേൽ നോട്ടത്തിൽ നടന്നു വരുന്നു. 100 ലധികം വിദ്യാർത്ഥികൾ എല്ലാ വർഷവും ക്ലാസ്സുകളിൽ പങ്കെടുക്കാറുണ്ട്.പരീക്ഷാർത്ഥികളെ മീഡിയം തിരിച്ചു 3 രീതിയിലാണ് ക്ലാസ്സ്‌ കൊടുത്ത് വരുന്നത്.

1. സ്കൂളിലെ അദ്ധ്യാപകർ ആഴ്ചയിൽ രണ്ട് ദിവസം 2 മണിക്കൂർ വീതം ക്ലാസ്സ്‌ നൽകി വരുന്നു.

2. മുൻ‍ വർഷങ്ങളിൽ സ്കോളർഷിപ്പ് നേടിയ കുട്ടികൾ എല്ലാ ഞായറാഴ്‍ചകളിലും ക്ലാസ്സ്‌ കൊടുക്കുന്നു.

3. പുറത്തു നിന്നുള്ള സബ്ജെക്ട് എക്സ്പേർട്സിനെ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു ക്ലാസ്സ്‌ എന്ന രീതിയിൽ നൽകുന്നു.

4. എല്ലാ ദിവസവും രാവിലെ 6മണി മുതൽ സ്കോർഷിപ്പ് എഴുതുന്ന വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സമർത്ഥരായവരെ കൊണ്ട് ക്ലാസ്സ്‌ നൽകി വരുന്നു.

പരീക്ഷയ്ക്കുള്ള അപേക്ഷ നൽകുന്നതിലും, പരീക്ഷാർത്ഥികളെ പരീക്ഷയെഴുതുന്ന സെന്ററിലേക്കും തിരികെയുമെത്തിക്കുന്നതിനും അദ്ധ്യാപകർക്ക് ചുമതല നൽകുന്നതുൾപ്പെടെ മുഴുവൻ കാര്യങ്ങളിലും വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളിലെ എൻ എം എം എസ് എക്സാം വിംഗ് പ്രവർത്തിച്ചു വരുന്നു. ഗ്രാമീണാന്തരീക്ഷത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികളിൽ നിന്നും എല്ലാവർഷവും നാലും അഞ്ചും പേർക്ക് സ്കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിയാറുണ്ട്. 2020-21 വർഷത്തിൽ 12 പേർക്ക് സ്കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ വർഷം തനതു പ്രവർത്തനങ്ങളോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശാനുസരണമുള്ള പ്രത്യേക പരിശീലന പരിപാടികളും നടത്തി വരുന്നു.

സ്പാർക്ക് (ഒരു സൃഷ്ട്യുൻമുഖ പ്രത്യേക പരിശീലന സംഘം)

പിന്തുണാ സമിതികൾ

സ്കൂൾ ജാഗ്രതാസമിതി, സ്കൂൾ വികസന സമിതി, സദ്ഭാവനാ സമിതി, ജനാതിപത്യ വേദി എന്നിവ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യാപികാദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതിയുടെ മേൽ നോട്ടത്തിൽ; ആവശ്യമായ വിദ്യാർത്ഥികർക്ക് കൗൺസിലിംഗ് നൽകാറുണ്ട്. കായികാദ്ധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഭാവനാ സമിതി, സ്കൂൾ അച്ചടക്കം നിലനിർത്തുന്നതിൽ നിസ്തുലമായ സേവനം നടത്തി വരുന്നു. പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ, വാർഡ് മെമ്പർ, പി.ടി.എ ചെയർമാൻ, മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങിയ സ്കൂൾ വികസന സമിതി, സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ജനാധിപത്യ വേദിയുടെ കീഴിൽ ക്ലാസ്സ് സഭകൾ നടന്നു വരുന്നു.

സഹകരണ സംഘം

വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി സ്കൂൾ സ്റ്റോർ പ്രവർത്തിക്കുന്നു. ത്രിവേണി നോട്ടുബുക്കുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്തു വരുന്നത് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് താങ്ങായി മാറുന്നു.

അക്കാദമിക് കൗൺസിൽ

സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്താനും ആസൂത്രണം ചെയ്യാനുമായി സ്കൂൾ എസ്.ആർ.ജി വളരെ സജീവമായി പ്രവർത്തിക്കുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി, അക്കാദമിക് കൗൺസിലും വിവിധ വിഷയ സമിതികളും സമയബന്ധിതമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, അവ പ്രാവർത്തികമാക്കുകയും ചെയ്യുന്നു. എസ്.എസ്.എൽ.സി. വിദ്യാർത്ഥികളെ വിവിധ ക്ലബ്ബുകളായി തിരിച്ച് ക്ലാസ്സുകൾ നൽകുന്നു. പഠന പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ കുറെ വർഷങ്ങളായി ഉയർന്ന സുസ്ഥിര വിജയം കൈവരിക്കാൻ സ്കൂളിന് സാധിക്കുന്നു.

ഐ.ടി

സ്കൂളിലെ അദ്ധ്യാപകനും കൈറ്റ് സംസ്ഥാന മാസ്റ്റർ ട്രെയിനറുമായ ബി.എം ബിജു സാറിന്റെ നേതൃത്വത്തിൽ, എൽ പി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള അദ്ധ്യാപകർക്കായുള്ള വിവിധ ഐ.ടി കോഴ്‍സുകൾക്ക് സ്കൂൾ വേദിയാവാറുണ്ട്.

ഉച്ച ഭക്ഷണം

സർക്കാരിന്റെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി എട്ടാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു. കൂടാതെ ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു. ഗ്രാമാന്തരീക്ഷത്തിൽ നിന്നും വരുന്ന നിർധനരായ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹമായി മാറുന്നു.

2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 

2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ