ഗവ. എച്ച് എസ് തോൽപ്പെട്ടി/ഒപ്പം-കൗൺസിലിങ സ‍ർവ്വീസ്

14:28, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15075 (സംവാദം | സംഭാവനകൾ) ('==ആമുഖം== വളർന്നു വരുന്ന കുട്ടികളുടെ ശാരീരിക വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആമുഖം

വളർന്നു വരുന്ന കുട്ടികളുടെ ശാരീരിക വളർച്ചയെ പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് മാനസിക വളർച്ച. കൗമാരപ്രായക്കാരായ കുട്ടികളിലെ പ്രശ്നങ്ങൾ പല വിധമാണ്. കൗമാരക്കാരായ കുട്ടികളിൽ മാനസികമായു ശാരീരികമായും സാമൂഹികമായും ഉന്നമനത്തിലേക്ക് എത്തിക്കാൻ വിദ്യാലയത്തിൽ മതിയായ ക്രമീകരണങ്ങൾ ആവശ്യമാണ്. വിദ്യാലയത്തിൽ വനിതാശിശു വികസന വകുപ്പ് നിയമിച്ചിരിക്കുന്ന പരിശാലനം നേടിയ മുഴുവൻ സമയ കൗൺസിലറിന്റെ സേവനം ലഭ്യമാണ്. കോവിഡ് അടച്ചിടൽ സമയത്തും വിദ്യാലയം തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചപ്പോളും നടത്തിയ പ്രധാനപ്രവർത്തനങ്ങൾ താഴെ നൽകുന്നു.

ആരോഗ്യബോധവൽക്കരണ ക്ലാസ്സ്

കോവിഡ് മഹാമാരിയെ തുടർന്ന് ഒക്ടോബർ 24 നു സ്കൂൾ തുറക്കലനോടനുബന്ധിച്ച് കുട്ടികളിലും മാതാപിതാക്കളിലും ഉണ്ടായ ആശങ്കകൾ ദുരീകരിക്കുന്നതിന്റെ ഭാഗമായി അപ്പപ്പാറ എഫ് .എച്ച്. സി ലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഗസ്റ്റിൻ ആരോഗ്യബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

2021 നവംബർ 14 'children's day' യുടെ ഭാഗമായി കുട്ടികളിലെ കലാപരമായ കഴിവുകളെ കോർത്തേണക്കികൊണ്ട് 'ഓർമകളിലെ ചാച്ചജി' എന്നാ മാസിക ശ്രീ. ഗിരീഷ് സർ നേതൃത്വത്തിൽ പ്രകാശനം ചെയ്തു.ഇതുമുലം കുട്ടികളിലെ ആത്മവിശ്വാസം കൂട്ടുവാനും അവരിലെ കഴിവുകളെ കണ്ടെത്താനും സാധിച്ചു.


എല്ലാ വർഷവും നാം ഡിസംബർ 1 എയ്ഡ്‌സ് ദിനമായി ആചാരിക്കുകയാണ്. അതുകൊണ്ടുതന്നെ ഓരോ ക്ലാസ്സുകളിലും എയ്ഡ്‌സ്നെ കുറിച്ച്,എയ്ഡ്‌സ് വരാനുള്ള കാരണം, എങ്ങനെ ഒഴിവാക്കാം, ചികിത്സരീതികൾ എയ്ഡ്‌സ്നെ കുറിച്ചുള്ള തെറ്റിധാരണകൾ എങ്ങനെ ഒഴിവാക്കാം എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടത്താൻ സാധിച്ചു.

ഫിൽഡ് വിസിറ്റിംഗിന്റെ ഭാഗമായി SC, ST കുട്ടികൾ പഠിക്കുന്ന കോളനികൾ കണ്ടെത്തി അനിമിയ പോസ്കോ ആക്ട്, ചൈൽഡ് മാര്യേജ് ആക്ട്, തുടങ്ങിയ വിഷയങ്ങളെ പറ്റി ക്ലാസ്സ്‌ സംഘടിപ്പിച്ചു.

                  അതുപോലെ  തന്നെ,തീരെ  ഇൻട്രോവെർറ്റായ കുട്ടികളെ കണ്ടെത്തുകയും ഓരോ  കോളനികളിൽ  നിന്നും ഒരു കുട്ടിയെ ലീഡറായി  തിരഞ്ഞെടുത്ത് പഠന വകല്യമുള്ള  കുട്ടികളെ കണ്ടെത്തി പഠന കേന്ദ്രങ്ങളുടെ  സഹായത്തോടെ  അവർക്കു വേണ്ട നേതൃത്വവും സഹായങ്ങളും ഒപ്പം നിന്നുകൊണ്ട് തന്നെ കൊടുക്കുവാനും ഇതുമുലം അവരിലെ   സാമൂഹിക  ഇടപെടൽ, സഹകരണങ്ങളിൽ കൂടുതൽ  മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു.
                    ആദിവാസി മേഖലയിൽ   താമസിക്കുന്ന  18 വയസിനു  താഴെയുള്ള  കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തുനിന്നുള്ള കൊഴിഞ്ഞു പോക്ക് ഇപ്പോഴും വളരെ ഗൗരവ പ്രശ്നമുള്ളതാണ്.

അംഗൻവാടിതലങ്ങളിൽ കൗമാരക്കാർക്കായിട്ടുള്ള വർണക്കൂട്ട് എന്നാ ക്ലബ്ബിന്റെ ഭാഗമായി സ്കൂളിലെ ആദിവാസി കുട്ടികൾക്കു മുൻഗണന കൊടുത്തുകൊണ്ട് അവരുടെ കൂട്ടായിമ്മയിലൂടെ സാമൂഹിക, മാനസിക, ശാരീരിക ആരോഗ്യത്തെപ്പറ്റിയുള്ള അവബോധം കൂട്ടികളിലും അവരിലൂടെ പൊതുസമൂഹത്തിലും എത്തിക്കാനും അതുപോലെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ പോകുന്ന കുട്ടികളിൽ മദ്യം,ബാലവിവാഹം, ബാലവേല എന്നി പ്രശ്നങ്ങളിലേക്ക് എത്തിച്ചേരാതിരിക്കാനും സാധിക്കുന്നുണ്ട്.


നമ്മുടെ വീടുകളിൽ സ്ത്രീകളും കുട്ടികളും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ അതിക്രമങ്ങളെ നേരിടാൻ നമുക്ക് ലഭ്യമായ അവകാശങ്ങളും സംരക്ഷണ നിയമങ്ങളും നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഗാർഹിക പീഡന നിരോധന നിയമവുമായി ബദ്ധപ്പെട്ട് സ്കൂളിൽ കുട്ടികളെ വെച്ചുകൊണ്ട് ഫ്ലാഷ് മൊബ് സംഘടിപ്പിച്ചു.ഇത് കുട്ടികളെ കൂടുതൽ ബോധവൽക്കരിക്കാൻ സാധിച്ചു.

പോഷകാഹാരത്തിന്റെ ആവശ്യകത ഓർമ്മിപ്പിച്ചുകൊണ്ട് കുട്ടികളിലെ വിളർച്ച തടയുന്നതുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്താൻ സാധിച്ചു.


കേരളത്തിലെ വിദ്യാഭ്യാസരീതി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയതിൻറ ഭാഗമായി കുട്ടികൾക്കിടയിൽ വർദ്ധിച്ചു വന്ന മൊബൈൽ ഫോണിൻറെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗം കുറക്കാൻ ക്ലാസ്സുകളിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്ത്രീധന നിരോധനം, ഗാർഹികപീഡന നിരോധനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുകയും ഹാഷ് ടാഗ് ക്യാമ്പയിൻ നടത്തുകയും ചെയ്തു.

              മാർച്ച്‌ 8 ലോക  വനിതാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ  സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ മുൻനിർത്തികൊണ്ട് കുട്ടികൾ മൈയിം, ഡാൻസ് എന്നിവ അവതരിപ്പിക്കുകയും, ഈ  വർഷത്തെ വനിതാദിന സന്ദേശം കുട്ടികളിലേക്ക്  നല്ലരീതിയിൽ എത്തിക്കുവാൻ അധ്യാപകരുടെ സഹകരണത്തോടെ സാധിച്ചു.
    കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് വേണ്ടി ആർത്തവ  ശുചിത്വവും പോഷണവും  എന്നാ വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. ഇത് കുട്ടികളുടെ സംശയങ്ങളെ ദുരീകരിക്കുവാൻ  സാധിച്ചു.

സ്കൂളിലെ മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ഇൻഡിവിജ്വൽ കൗൺസിലിങ് ,ഗ്രൂപ്പ് കൗൺസിലിങ്, അവയർനസ് പ്രോഗ്രാംസ്, ഹൗസ് വിസിറ്റ് തുടങ്ങിയവ നടത്തിവരുന്നു. ആവശ്യമായ സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നു