എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


അംഗീകാരങ്ങൾ

♣ എനർജി ക്ലബ്ബ് ജില്ലാതലത്തിൽ നടത്തിയ ഊർജ്ജ ഉപഭോഗം സർവ്വേയിൽ മുന്നൂറ്റി എഴുപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു രണ്ടാം സ്ഥാനത്തിനർഹരായി.

♣ എനർജി ക്ലബ്ബിലെ പ്രവർത്തനമികവ് പരിഗണിച്ച് ഇ എം സി യിൽ നിന്നും 2kw ന്റെ സോളാർ പാനൽ ലഭിച്ചു.


♣ 2016-17 അക്കാദമിക വർഷത്തിലെ പ്രവർത്തനമികവിന് സീഡ് ക്ലബ്ബിലെ ഹരിത ഔഷധം പദ്ധതിയിൽ നിന്നും ഷീൽഡും സർട്ടിഫിക്കറ്റും ലഭിച്ചു.

♣പ്രവൃത്തി പരിചയ മേളയിൽ എല്ലാ വർഷവും സംസ്ഥാന തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് ലഭിക്കാറുണ്ട്.നെറ്റ് നിർമ്മാണം. ഗാർമെന്റ്നിർമ്മാണം, ബഡ്ഡിങ് ഗ്രാഫ്റ്റിങ് എന്നിവയിലാണ് സമ്മാനം ലഭിക്കാറുള്ളത്.

♣തായ്ഖൊൺഡൊ മത്സരത്തിൽ തുടർച്ചയായി സംസ്ഥാന തലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.പൂജ പി ആർ, നീതു കെ, ശ്രീലക്ഷ്മി എം പി, പാർവണേശ്വരി എന്നിവർക്കാണ് അർഹത ലഭിക്കാറള്ളത്,

♣2015-16 വർഷത്തിൽ ശാസ്ത്രമേളയിൽ ടീച്ചിംങ് എയിഡ് വിഭാഗത്തിൽ ശ്രീമതി ബബിതടീച്ചർ സംസ്ഥാനതലത്തിൽ പങ്കെടുത്തു.

♣ 2012-13 അക്കാദമിക വർഷത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മികവിന് ഭൂമിമിത്ര അവാർഡ് ലഭിക്കുകയുണ്ടായി.

♣2012-13 വർഷത്തിൽ തന്നെ സാമൂഹ്യ വനം വകുപ്പിന്റെ വനമിത്ര അവാർഡും ലഭിച്ചു.

♣ കുട്ടികൾ നിർമ്മിച്ച വൃശ്ചികത്തിലെ ആൽമരം എന്ന ഹ്രസ്വചിത്രത്തിന് ബാലൻ കെ നായർ ഫിലിം ഫെസ്റ്റിവൽ അവാർഡ് ,നീലക്കുറിഞ്ഞി അവാർഡ് എന്നിവ ലഭിച്ചു.. ഡൽഹിയിൽ നടന്ന വാതാവരൺ ഫില്ം ഫെസ്റ്റിവലിൽ പങ്കെടുത്ത്ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് അർഹത നേടി.

ചിത്രശാല

 
അനുപ്രിയ കെ ആർ- ജില്ലയിലെ മികച്ച സീഡ് റിപ്പോർട്ടർ(2018-19)
 
അഖില സി സി - ശാസ്ത്രരംഗം പ്രശ്നോത്തരി ഉപജില്ലാതലം -ഒന്നാം സ്ഥാനം, മലയാളം ഉപന്യാസ രചന - ഉപജില്ലാ രണ്ടാം സ്ഥാനം
 
ആർദ്ര വി ജയരാജ് - സീഡ് - എന്റെ കൃഷിത്തോട്ടം- രണ്ടാം സ്ഥാനം, പ്രസംഗ മത്സരം - ആസാദി കാ അമൃത് മഹോത്സവ് ഉപ ജില്ലാതലം - മൂന്നാം സ്ഥാനം, സംസ്കൃതം പ്രസംഗ മത്സരം - ജില്ലാതലം - ഒന്നാം സ്ഥാനം, ശാസ്ത്ര രംഗം പ്രോജക്റ്റ് - ഉപജില്ലാതലം - രണ്ടാം സ്ഥാനം
 
പാർവ്വതി പി ആർ - വൈലോപ്പിള്ളി-മുല്ലനേഴി കവിതാലാപന മത്സരം - ഒന്നാം സ്ഥാനം,  സംസ്കൃത അക്കാദമിക് കൗൺസിൽ തൃശൂർ വിദ്യാഭ്യാസ ജില്ല ,രാമായണ പാരായണം-രണ്ടാം സ്ഥാനം, ഗാനാലാപനം -മൂന്നാം സ്ഥാനം, തൃശ്ശൂർ കോർപ്പറേഷൻ വിജ്ഞാനോത്സവം -എ ഗ്രേഡ് , കസ്തൂർബ വിജ്ഞവാടി അടാട്ട് ശിശുദിന ക്വിസ് , ഗദ്യപാരായണം - ഒന്നാം സ്ഥാനം