എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ എല്ലാ വർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി വരുന്നു .സർഗവാസനയും സാങ്കേതികത്വവും സമന്വയിപ്പിച്ചു കൊണ്ട് വിദ്യാർഥിനികൾ തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിനുകൾ അവരെ വിവര സങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ ഫലപ്രദമായി പ്രയോജനപെടുത്താൻ പര്യാപ്തമായ പ്രവർത്തന കൂട്ടായ്മയുടെ പ്രകടന സാക്ഷാത്ക്കാരമായി വിശേഷിപ്പിക്കാം .സാഹിത്യ അഭിരുചിയുള്ള ലിറ്റിൽ കൈറ്റുകൾ മാത്രമല്ല മറ്റ് വിദ്യാർഥിനികളുടെ സർഗാത്മക സൃഷ്ടികളും ഉൾപ്പെടുത്താൻ മാഗസിൻ നിർമ്മാണ പ്രവർത്തനത്തിൽ ശ്രദ്ധിക്കാറുണ്ട് .തൻ്റെ സൃഷ്ടികൾ വർണ്ണ ചാതുര്യത്തോടെ ഡിജിറ്റൽ മാഗസിനുകളിൽ പ്രത്യക്ഷപെടുന്നത് കാണുമ്പോൾ എഴുത്തിൻ്റെ ഭാവാനാ ലോകത്തേക്ക് വീണ്ടും ഇറങ്ങി ചെല്ലാൻ ഓരോ വിദ്യാർഥിനിയും ശ്രമിക്കുന്നു എന്നുള്ളതാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിൻ്റെ ആവശ്യകതയും നേട്ടവും .ഓരോ വർഷവും പിന്നിടുമ്പോൾ അതാത് വർഷത്തിൻ്റെ പ്രത്യേകതകൾ എഴുത്തിൻ്റെ രീതിയിൽ നേടിയ പുരോഗതി അതിലുപരി ഒരു സർഗാത്മക സൃഷ്ടി നടത്തി എന്നുള്ള ആത്മസംതൃപ്തി ഇവ പ്രദാനം ചെയ്യാൻ ഡിജിറ്റൽ മാഗസിൻ നിർമാണം എന്ന പ്രവർത്തിന് സാധ്യമാകുന്നു .അതിലുപരി സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്യുന്നതിലൂടെ ഇത്തരം സൃഷ്ടികൾ കാലങ്ങൾ പിന്നിട്ടാലും ഗുഹാതുരത്വം തുളുമ്പുന്ന ഓർമ്മപെടുത്തലുകളായി എന്നെന്നും ഒളിമങ്ങാതെ നിലനിൽക്കുകയും ചെയ്യുന്നു