• ഉറുദു  ക്ലബ്
  • ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടി കളിൽ കുട്ടികൾ പങ്കെടുക്കുകയും, നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. നവംബർ 9 ലോക ഉറുദു ദിനത്തിന്റെ ഭാഗമായി അല്ലാമ ഇഖ്ബാൽ സ്റ്റേറ്റ് ലെവൽ ഉർദു ടാലന്റ് മീറ്റ് 2021- 22 എ പ്ലസ് കരസ്ഥമാക്കിയവർ 1. ആസിയാ ലിബ കെ 5എ 2. ഫാത്തിമാ നീഷ്മ 5ഡി 3. സഫദാ  എം. 6 ബി 4. മുഹമ്മദ് ജവാദ് 6ബി ഫെബ്രുവരി 15 ദേശീയ ഉറുദു ദിനത്തോടനുബന്ധിച്ച് മിർസ ഗാലിബ് എക്സലൻസി ടെസ്റ്റ് സ്റ്റേറ്റ് ലെവൽ മത്സരത്തിൽ എ ഗ്രേഡ് നേടിയത് അസ്യ ലിബ കെ 5ബി ദേശീയ ഉറുദു ദിനത്തോടനുബന്ധിച്ച് സ്കൂൾതലത്തിൽ കവിതാലാപന മത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി.
  • ബാലസഭ
  • ഓരോ അധ്യയന വർഷാരംഭത്തിൽ തന്നെ ബാലസഭയുടെ ഉദ്ഘാടനം നടത്താറുണ്ട്.അതിനു മുന്നോടിയായി ഓരോ ക്ലാസിലും ബാലസഭാ സെക്രട്ടറി തെരഞ്ഞെടുക്കുന്നു. ബാലസഭ ക്ലാസ് ടീച്ചറുടെ സഹായത്തോടെ,കുട്ടികൾ തന്നെയാണ് നടത്താറ്.ചില ബാല സഭകളിൽ പ്രത്യേക തീം നൽകിയും നടത്തുന്നുണ്ട്.സഭയിലൂടെ ഓരോ കുട്ടിയുടെയും അഭിരുചികൾ മനസ്സിലാക്കി അവർക്ക് പ്രത്യേകം ക്ലാസുകൾ നൽകാറുണ്ട്.കുട്ടികളോട് നന്നായി ഇടപെടാൻ കഴിയുന്ന പ്രഗൽഭരായവർ വന്നു അവർക്ക് ക്ലാസ്സെടുത്തു കൊടുക്കാറുണ്ട്.
  • ആലിഫ് അറബിക് ക്ലബ്ബ്
  • അധ്യയന വർഷാരംഭത്തിൽ തന്നെ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു വായനാദിനത്തോടനുബന്ധിച്ച് വായനാമത്സരം, അറബി പുസ്തകം വായിക്കൽ,റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയ ദിവസങ്ങളിൽ ക്വിസ് മത്സരം കൂടാതെ ഓരോ ദിനാചരണങ്ങളും അറബി ഭാഷയുമായി ബന്ധപ്പെട്ട് നടത്തുന്നു. ക്ലബ്ബിൽ എല്ലാ കുട്ടികളും മെമ്പർ മാരാണ് ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് പ്രവർത്തനങ്ങൾ ക്ലബ്ബിൽ നൽകുന്നു. അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് പദകേളി പദപയറ്റ് പദനിർമ്മാണം ക്വിസ് കവിതാപാരായണം കയ്യെഴുത്ത് കഥപറയൽ കാലിഗ്രാഫി പോസ്റ്റർ സംഭാഷണം തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു ഡിസംബർ 18 ലെ അറബി അസംബ്ലിയിൽ സമ്മാനവിതരണവും നടത്താറുണ്ട്. സ്കൂൾ റേഡിയോയിൽ കവിത ഗാനം പ്രസംഗം കഥപറയൽ അറബി ഭാഷയുടെ പ്രാധാന്യങ്ങൾ എന്നീ പരിപാടികൾ ഉണ്ടായിരിക്കും. അന്നേദിവസം അറബി ഭാഷാ പഠന സാമഗ്രികളുടെ പഠനോത്പന്ന പ്രദർശനവും നടത്താറുണ്ട്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം