എ എം യു പി എസ് മാക്കൂട്ടം/എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി

23:11, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0....' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി

വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തുന്നതിനും കീടനാശികളുടെ സാന്നിധ്യമില്ലാത്ത നാടൻ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയും കുന്ദമംഗലം ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കിയ മറ്റൊരു തനതു പ്രവർത്തനം 'എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി' എന്ന പദ്ധതി സ്കൂളിൽ ആരംഭിച്ചു. എല്ലാ വിദ്യാർത്ഥികളും അവരുടെ വീടുകളിൽ ഗ്രോ ബാഗുകളിലോ ചെറിയ ചാക്കുകളിലോ പച്ചക്കറി തൈകൾ നട്ട് വളർത്തി പരിചരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വെണ്ട, വഴുതിന, പടവലം, മുളക്, തക്കാളി, ചീര തുടങ്ങിയവയായിരുന്നു പ്രധാനമായും ഉൾപ്പെടുത്തിയിരുന്ന പച്ചക്കറിയിനങ്ങൾ. എല്ലാ വിദ്യാർത്ഥികൾക്ക് മുളപ്പിച്ച തൈകൾ നൽകുകയും ഗ്രോബാഗ് ഒരുക്കൽ, തൈ നടൽ, നനയ്ക്കൽ, വളപ്രയോഗം എിവയിൽ പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. സ്വന്തമായി വിത്തുകൾ മുളപ്പിച്ചതും പ്രാദേശിക കർഷകരിൽ നിന്നും വാങ്ങിയതും ഉൾപ്പെടുത്തിയായിരുന്നു വിതരണം ചെയ്തിരുത്. വിദ്യാർത്ഥികൾ ഗ്രോബാഗുകളിൽ നിറക്കുന്നതിന് വേണ്ടി അവരവരുടെ വീടുകളിൽ നിന്ന് അനുയോജ്യമായ മണ്ണ് ഒരുക്കുന്നത്, ഗ്രോ ബാഗുകളിൽ നിറയ്ക്കുന്നത്, തൈകൾ നടുന്നത്, പരിചരണം തുടങ്ങിയവയുടെ ചിത്രങ്ങളെടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കൂവെച്ചു. രക്ഷിതാക്കളിൽ നിന്നും നിർലോഭമായ പിന്തുണ ലഭിച്ചതിനാൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഈ പദ്ധതി ആവേശപൂർവം ഏറ്റെടുത്തു വിജയിപ്പിച്ചു.