കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അക്കാദമികം

മാനേജ്‍മെന്റ്
ആദ്യ കാലങ്ങളിൽ വിദ്യാലയത്തിന്റെ നടത്തിപ്പ് ശ്രീ. കെ കേളപ്പന്റെ നേതൃത്വത്തിലായിരുന്നു.  പിന്നീട്, സ്ഥലം സർക്കാരിന് കൈമാറുകയുണ്ടായതോടെ 1981നുശേഷം ഇതൊരു സർക്കാർ വിദ്യാലയമാണ് . ഹൈസ്‌കൂൾ വിഭാഗം പൊതുവിദ്യാഭ്യാസത്തിനു കീഴിലും പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസ്സുകൾ  ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി  വിഭാഗത്തിനും കീഴിലുമായി പ്രവർത്തിച്ചു വരുന്നു
ജീവനക്കാർ സംബന്ധിച്ച വിവരങ്ങൾ
ക്രമ നമ്പർ തസ്തിക സംബന്ധിച്ച വിവരം ജീവനക്കാരുടെ എണ്ണം 

സംബന്ധിച്ച വിവരം

01 ഹെഡ്മാസ്റ്റർ 01
02 അധ്യാപകർ 28
03 ക്ളർക്ക് 01
04 പ്യൂൺ & FTM 02
അകെ ജീവനക്കാരുടെ എണ്ണം 32
സ്‌കൂളിന്റെ മുൻസാരഥികൾ
ക്രമ

നമ്പർ

പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം ക്രമ

നമ്പർ

പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം ക്രമ

നമ്പർ

പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 എ സി പ്രേംരാജ് 2021 9 സൈതലവി പി 2013 17 പി ജെ ജോർജ് 2000
2 ഹരിദാസൻ പിഎം 2020 10 കമലം കെ കെ 2009 18 കെ കെ രാമചന്ദ്രൻ നായർ 1999
3 പ്രമോദ് അവുണ്ടിതറക്കൽ

( ഇൻ ചാർജ് )

2020 11 നന്ദിനി കെ 2009 19 എം  കെ രാമചന്ദ്രൻ 1999
4 സുരേന്ദ്രൻ പി വി 2018 12 സുമതി കെ 2006
5 സുനിജ 2017 13 അബൂബക്കർ എൻ 2006
6 സുബൈദ 2017 14 മോഹനൻ പി വി   2005
7 ഗിരീഷ് യു എം 2015 15 പി ഗോപാലൻകുട്ടി 2002
8 ലത കെ വി 2014 16 ഗോവിന്ദൻ സിവി 2001

ഉയരെ പദ്ധതി: പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് മാനസികമായ പിന്തുണയുറപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ഒരു അധ്യാപകൻ രണ്ടുപേരെ എന്ന രീതിയിൽ ദത്തെടുക്കുന്നു. പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ജീവിതസാഹചര്യം തിരിച്ചറിഞ്ഞു അവർക്കാവശ്യമായ പഠനപിന്തുണ നൽകുകയാണ് അധ്യാപകരുടെ കർത്തവ്യം . 2021 -22 അക്കാഡമിക് വർഷം  അൻപതോളം വിദ്യാർത്ഥികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

മിനിമം ലെവൽ ലേർണിംഗ് മൊഡ്യൂൾ : കോവിഡിനുശേഷം സ്‌കൂൾ അധ്യയനം മുൻപത്തെപ്പോലെ തന്നെ ആരംഭിച്ചിരിക്കുകയാണല്ലോ. മാർച്ച് ഏപ്രിൽ മാസങ്ങളിലായി എസ് എസ് എൽ സി പൊതുപരീക്ഷയും നടക്കുന്നതാണ്. എന്നാൽ, കോവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യം പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്‌. ക്‌ളാസ് റൂമുകളിലെ പഠനപ്രക്രിയകളിലൂടെ  ലഭിക്കുന്ന നേരനുഭവങ്ങളും തത്സമയ പഠനക്കുറിപ്പുകളും വിവിധ ഓൺലൈൻ മീഡിയകളിലൂടെയുള്ള അധ്യയനത്തിനു ഫലപ്രദമായി നല്കാൻ കഴിയുകയില്ല- യെന്നതു ചില കുട്ടികളിലെങ്കിലും പഠനവിടവുകൾ സൃഷിക്കുകയുണ്ടായിട്ടുണ്ട്. ഇപ്പോഴുള്ള സ്‌കൂൾ അധ്യയനത്തിലൂടെ ഇത്തരം പഠനവിടവുകൾ നികത്താൻ അധ്യാപകർ ഏറെ പരിശ്രമിക്കുന്നുമുണ്ട്. എങ്കിലും, പരിമിതമായ സമയം പരീക്ഷാതയ്യാറെടുപ്പുകൾക്കു ഏറെ പ്രയാസം സൃഷ്ടിക്കുന്നു.

ഇത്തരമൊരുസാഹചര്യത്തിൽ എസ് എസ് എൽ സി പൊതു പരീക്ഷയെ മുൻനിർത്തി കുറഞ്ഞ സമയംകൊണ്ട്  ഫലപ്രദമായി അധ്യയനം നടത്തുന്നതിനും പഠനക്കുറിപ്പുകളുടെ അഭാവം പരിഹരിക്കുന്നതിനും വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങളെ സംബന്ധിച്ചു ഒരു പൊതുധാരണ ഉളവാക്കുന്ന- തിനും കെ.എം.ജി.വി.എച്.എസ്സ്.എസ്സിലെ അധ്യാപകർ തയ്യാറാക്കിയ ഒരു പരിശീലന മൊഡ്യൂളാണിത്‌ . ഇതിന്റെ തുടർച്ചയെന്നോണം ക്‌ളാസ്സുകളിൽ അധിക പരിശീലന ചോദ്യങ്ങളും പ്രവർത്തനങ്ങളുംകൂടി നൽകുമ്പോൾ പൊതു പരീക്ഷയിൽ മികച്ച വിജയം തന്നെ നേടാൻ കഴിയും.