ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട് / എസ്.പി.സി.
എസ് പി സി പദ്ധതിയുടെ ആരംഭകാലത്ത് തന്നെ ഈ സ്കൂളിലെ എസ് പി സി യൂണിറ്റ് അനുവദിക്കപ്പെട്ടു. 2012 ൽ ആരംഭിച്ച എസ് പി സി യൂണിറ്റിൻ്റെ ഒരു ബാച്ചിൽ ഉള്ള ആകെ കേഡറ്റുകളുടെ എണ്ണം 44 ആണ് ( 22 പെൺകുട്ടികൾ 22 ആൺകുട്ടികൾ).
സ്കൂൾ തലത്തിൽ ഹെഡ്മാസ്റ്റർ / ഹെഡ്മിസ്ട്രസ് പോലീസ് ഡിപ്പാർട്ട്മെന്റ് നിന്നും എസ് എച്ച ഒ യും സ്കൂൾ തല നേതൃത്വം വഹിക്കുന്നു.
കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റ് നിന്ന് ഡി ഐ ഡബ്ലിയു , ഡി ഐ എന്നിവരും സ്കൂൾതലത്തിൽ സി പി ഒ , എ സി പി ഒ എന്നിവരും പ്രവർത്തിച്ചുവരുന്നു.
എസ് പി സി സിലബസിന്റെ ഭാഗമായ കമ്മ്യൂണിറ്റി പ്രോഗ്രാമുകൾക്ക് അതീവ പ്രാധാന്യമാണ് ഈ യൂണിറ്റ് നൽകിവരുന്നത്.
i. KERALA AGAINST ADDICTION പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ദിനത്തിലെ പോസ്റ്റർ പ്രദർശനം, "ലഹരിക്കെതിരെ അണിചേരൂ ജീവിതം ലഹരിയാക്കൂ" എന്ന പേരിൽ നടത്തിയ ലഹരിക്കെതിരായ ഒപ്പുശേഖരണം, ലഹരിക്കെതിരായ പ്ലക്കാർഡുമായി കൂട്ടയോട്ടം, എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ വിവരിക്കുന്ന ക്ലാസുകൾ എന്നിവ അവയിൽ ചിലതാണ്.
ii. ‘MY TREE MY DREAM’ പദ്ധതിയുടെ ഭാഗമായി അധ്യയന വർഷ ആരംഭം മുതൽ തന്നെ കുട്ടികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിഷം തീണ്ടാത്ത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനായി ജൈവ കൃഷിയിൽ പരിശീലനം നൽകിവരുന്നു. കേഡറ്റുകളുടെ വീടിന്റെ പരിസരത്ത് നടുന്നതിനായി വൃക്ഷത്തൈകൾ വിതരണം ചെയ്തിട്ടുണ്ട്.
iii. Friend at home പദ്ധതിയുടെ ഭാഗമായി നെടിയവിള, ജ്ഞാനസെൽവം സ്മാരക വൃദ്ധസദനം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികൾക്ക് ആവശ്യ സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തിട്ടുണ്ട്.
iv.നിയമ ബോധവൽക്കരണത്തിന്റെ ഭാഗമായി 'Aspects of law' എന്ന വിഷയവുമായി ബന്ധപ്പെട്ട് ആര്യനാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പലതവണ നിയമ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
v. ശുഭയാത്ര പദ്ധതിയുടെ ഭാഗമായി വാഹനയാത്രികർക്ക് ശരിയായ ഡ്രൈവിംഗ് രീതികളെ പറ്റി ബോധവൽക്കരണം നടത്തുകയും,കേഡറ്റുകൾക്ക് ട്രാഫിക് നിയമത്തിൽ പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
vi. ENVIRONMENTAL PROTECTION എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസുകളും പ്രകൃതി പഠന ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. പരിസരശുചീകരണം, വൃക്ഷത്തെനടൽ, ജൈവകൃഷി എന്നിവ നടപ്പിലാക്കി.
vii. TOTAL HEALTH സാദ്ധ്യമാക്കുന്നതിനായി ശാരീരിക പരിശീലനം , ആരോഗ്യസംരക്ഷണം, പ്രഥമശുശ്രൂഷ, യോഗ, പരേഡ്, കരാട്ടെ ക്ലാസ് എന്നിവ ടൈംടേബിൾ പ്രകാരം കൃത്യമായി നടത്തി വരുന്നു.
വ്യക്തിത്വവികസനം, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും പലതവണയായി നൽകിയിട്ടുണ്ട്.
നാളിതുവരെയും എസ് പി സി പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളോട് പൂർണമായും നീതിപുലർത്തുന്ന പ്രവർത്തനങ്ങൾ യൂണിറ്റ് നടപ്പാക്കിയിട്ടുണ്ട്.