കാർഷിക ക്ലബ് ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി

16:12, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmadatharakkani (സംവാദം | സംഭാവനകൾ)

കൺവീനർ മാർ

ലാലു സാർ

മിനി ടീച്ചർ

.കാർഷിക ക്ലബ് സ്കൂൾ കാർഷിക ക്ലബ്ബായ 'പച്ചമുളക് 'സ്ഥല പരിമിതികൾക്കിടയിലും ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. 2018-- 19 മുതൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.പെരിങ്ങമ്മല കൃഷിഭവനുമായി സഹകരിച്ച് ചടയമംഗലം അഗ്രോ സെന്റർ ഉൽപാദിപ്പിച്ച വിവിധയിനം തൈകൾ ഗ്രോബാഗിൽ നടക്കുകയുണ്ടായി. ഏകദേശം 250 ഗ്രോബാഗുകളിൽ പച്ചമുളക്, തക്കാളി, അമര, വെണ്ട,വെള്ള വഴുതന തുടങ്ങിയ വിവിധ ഇനങ്ങൾ കൃഷി ചെയ്തു.സ്കൂളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന് ഇത് ഏറെ സഹായകമായി.ഏറ്റവും ആകർഷകമായത് നെൽകൃഷിയാണ്. 25 ഗ്രോബാഗിൽ ഞാറ് നട്ടു. കുട്ടികളെ നെൽകൃഷി പരിചയപ്പെടുത്തുക യുണ്ടായിപൂർണമായും ജൈവരീതയാണ് അവലംബിക്കുന്നത്. പ്ലാസ്റ്റിക് രഹിത സ്കൂൾ ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നത് കൊണ്ടും സ്ഥലപരിമിതി മൂലവും ഇപ്പോൾ മൺചട്ടിയിൽ കൃഷിചെയ്തുവരുന്നു.പാലോട് മേളയിൽ ക്ലബ്ബിന്റെനേതൃത്വത്തിൽ ഒരു സ്റ്റാൾ പ്രദർശിപ്പിക്കാറുണ്ട്.പെരിങ്ങമ്മല പഞ്ചായത്ത് ഏർപ്പെടുത്തിയ ഏറ്റവും നന്നായി കൃഷി ചെയ്ത സ്കൂളുകൾക്കുള്ള സമ്മാനം നമുക്ക് കിട്ടുകയുണ്ടായി. ഈ കൊറോണാ കാലത്തും ജലദൗർലഭ്യം ഉണ്ടായിട്ടും കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷികൾ നന്നായി തുടർന്നുവരുന്നു. കൃഷിഭവന്റെ സഹായം ഈ പഠനകാലയളവിലും നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി..

കൊയ്ത്തുത്സവം
സമഗ്ര പച്ചക്കറി വികസന പദ്ധതി
സമഗ്ര പച്ചക്കറി വികസന പദ്ധതി
സമഗ്ര പച്ചക്കറി വികസന പദ്ധതി
സമഗ്ര പച്ചക്കറി വികസന പദ്ധതി
സമഗ്ര പച്ചക്കറി വികസന പദ്ധതി
2019-20 കൃഷിയും വിളവെടുപ്പും
2019-20 കൃഷിയും വിളവെടുപ്പും 1
2019-20 കൃഷിയും വിളവെടുപ്പും 12