ജി.എച്ച്.എസ്.എസ് നാവായിക്കുളം/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇത് നാവായിക്കുളത്തിന്റെ 'അമ്മ വിദ്യാലയം. നാട്ടു മനുഷ്യരെ വിദ്യയുടെ തിരുമുറ്റങ്ങൾക്ക് അകലേയ്ക്കു മാറ്റി നിർത്തപ്പെട്ടിരുന്ന ഇരുണ്ടകാലത്ത് അക്ഷരവിദ്യ സ്വപ്നം കണ്ടവർക്കൊക്കെയും എഴുതിപഠിക്കുവാൻ പൊതു ഇടമായി നിലകൊണ്ട ചരിത്രപ്പഴമ ഈ അക്ഷര മുത്തശ്ശിയുടെ പാരമ്പര്യമാണ്. രാജകീയ വിളംബരങ്ങൾക്ക് കേൾവിപ്പെട്ട ഈ സാംസ്കാരിക മണ്ണിന്റെ എല്ലാ ചലനങ്ങളിലും ഈ സ്കൂൾ നിറഞ്ഞുനിൽക്കുന്നു. മലയാളത്തിന്റെ മഹാകവി ആയിരുന്ന ശ്രീ എം വി അപ്പൻ തുടങ്ങിയ ഉന്നത ശീർഷരായ ഗുരുവര്യന്മാർ ഈ കലാലയത്തിന് പെരുമറ നൽകി കടന്നു പോയവരാണ്. വിംജാന ശേഖരണത്തിന്റെ - മനുഷ്യ നന്മയുടെ- സംസ്കാരത്തിന്റെ കാളിമുറ്റങ്ങൾ തീർത്ത് ബാല്യ കൗമാര കൗതുകങ്ങളുടെ തുടിപ്പ് ഹൃദയത്തിൽ ഏറ്റുവാങ്ങി യവ്വനം തുടിക്കുന്ന അക്ഷര മുത്തശ്ശിയായി ഇന്നും വിജയഗാഥകൾ രചിച്ചുകൊണ്ടേയിരിക്കുന്നു.




