പിണറായി വിജയൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{prettyurl|Pinarayi Vijayan}} {{Infobox person | name = പിണറായി വിജയൻ | image = Pinarayi.JPG | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പിണറായി വിജയൻ
പ്രമാണം:Pinarayi.JPG
ജനനം (1944-03-21) മാർച്ച് 21, 1944 (വയസ്സ് 80)
പിണറായി
ഭവനംപിണറായി
മുൻഗാമിഉമ്മൻ ചാണ്ടി
ജീവിത പങ്കാളി(കൾ)ടി. കമല
കുട്ടി(കൾ)വിവേക് കിരൺ, വീണ
ഒപ്പ്
പ്രമാണം:Pinarayi Vijayan Signature.png

കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിൽ രണ്ടാം തവണ 2021 മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, ഐ.ടി, എയർപേർട്ട്‌, മെട്രോ റെയിൽ, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, ഇൻഫോർമേഷൻ ആൻറ്‌ പബ്ലിക്‌ റിലേഷൻ, ഷിപ്പിങ്ങ്‌ ആൻറ്‌ നാവിഗേഷൻ തുടങ്ങി മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളുടെയും ചുമതലയാണ് മുഖ്യമന്ത്രി വഹിക്കുന്നത്.[1][2] [3]ആദ്യ തവണ 2016 മേയ് 25-നാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ആഭ്യന്തരം, വിജിലൻസ്, ഐ.ടി., യുവജനക്ഷേമം, അച്ചടി, എന്നീ വകുപ്പുകളുടെ ചുമതലയും കൈകാര്യം ചെയ്യ്തു. 2021 മേയ് 20ന് ഇടതു മുന്നണിക്ക് ലഭിച്ച തുടർഭരണത്തിലൂടെ രണ്ടാമതും മുഖ്യമന്ത്രി ആയി സ്ഥാനമേറ്റു നിലവിൽ സി.പി.ഐ.(എം)-ന്റെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ, 1998 മുതൽ 2015 വരെ പാർട്ടിയുടെ കേരളം ഘടകം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. കേരളത്തിൽ ഏറ്റവും അധികം കാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുള്ളതും പിണറായി വിജയനാണ്. കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയൻ സി.പി.ഐ.(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം കണ്ണൂർ സെൻട്രൽജയിലിൽ രാഷ്ട്രീയ തടവുകാരനായിരുന്നു.

1970-ൽ, 26മത്തെവയസ്സിൽ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ കേരള നിയമസഭയിൽ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 1998 വരെ ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തു.[4] ഈ കാലഘട്ടത്തിൽ കേരളത്തിലെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും, കേരള സംസ്ഥാന വൈദ്യുതി ബോർഡ്ന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു.[5].

ജീവിതരേഖ

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പിണറായി പഞ്ചായത്തിൽ കള്ള്-ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും ഇളയ മകനായി പിണറായി വിജയൻ 1945 മേയ് 24-ന്‌ ജനിച്ചു.[6] കുമാരനും നാണുവും ജ്യേഷ്ഠൻമാരാണ്. പതിനാല് സഹോദരങ്ങളിൽ രണ്ട് പേരൊഴികെ ബാക്കി എല്ലാവരും മരിച്ചു. രണ്ടാമത്തെ സഹോദരനായിരുന്ന കുമാരനിലൂടെയാണ് വിജയൻ കമ്മ്യൂണിസ്റ്റായത്. പിണറായി ശാരദ വിലാസം എൽ പി സ്കൂളിലും പെരളശേരി ഗവ.ഹൈസ്കൂളിലുമായി വിദ്യാഭ്യാസം. സ്കൂൾ ഫൈനലിനു ശേഷം ഒരു വർഷം നെയ്ത്ത് തൊഴിലാളിയായി. പിന്നീടാണ് പ്രീ- യൂണിവേഴ്സിറ്റി കോഴ്സിന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേർന്നത്.[7]

സ്വകാര്യ ജീവിതം

തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക് കിരൺ, വീണ എന്നിവർ മക്കൾ.[8]

രാഷ്ട്രീയ ജീവിതം

പ്രമാണം:Pinarayi vijayan klf.jpg
പിണറായി വിജയൻ കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (2017)

വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വന്നു. എസ്.എഫ്.ഐ യുടെ പൂർവ്വിക സംഘടനയായ കെ.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിന് പഠിക്കുമ്പോൾ കെ.എസ്.എഫ് ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. തുടർന്ന് നിരവധി വിദ്യാർത്ഥി സമര മുന്നേറ്റങ്ങളിൽ നേതൃത്വം വഹിച്ചു. വൈകാതെ കെ.എസ്.എഫ് ന്റെ സംസ്ഥാന സെക്രട്ടറിയായി. തലശ്ശേരി കോടതിയ്ക്ക് സമീപം പിണറായി വിജയൻ നയിച്ച വിദ്യാർത്ഥി മാർച്ചിനു നേരെ പോലീസ് നടത്തിയ ലാത്തി ചാർജ്ജ് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. പിണറായി ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കളെ പോലീസ് മൃഗീയമായി തല്ലിയപ്പോൾ സമീപത്തുള്ള കടലിൽ ചാടിയാണ് വിജയൻ അന്ന് രക്ഷപെട്ടത്. കെ.എസ്.വൈ.എഫിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻറായും പ്രവർത്തിച്ചു.[9]

1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ പിണറായി വിജയൻ 1967-ൽ സി.പി.എം തലശ്ശേരി മണ്ഡലം സെക്രട്ടറിയായി. 1968-ൽ മാവിലായിൽ നടന്ന കണ്ണൂർ ജില്ല-പ്ലീനറി സമ്മേളനത്തിൽ വച്ച് സി.പി.എം കണ്ണൂർ ജില്ലക്കമ്മറ്റി അംഗമായി.1972-ൽ സി.പി.എം. കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അംഗമായ പിണറായി വിജയൻ 1978-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിലെത്തി. സി.പി.എമ്മിൻ്റെ കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്ന് 1986-ൽ പിണറായി വിജയൻ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി. 1989-ൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പ്രവർത്തനം പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെൻറർ കേന്ദ്രീകരിച്ചായി.

1998 സെപ്റ്റംബറിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ അന്തരിച്ചതിനെ തുടർന്ന് വൈദ്യുതി മന്ത്രി സ്ഥാനം രാജിവയ്ച്ച് പാർട്ടിയുടെ അമരത്ത് എത്തി. പിന്നീട് 2002-ലെ കണ്ണൂർ സമ്മേളനവും 2005-ലെ മലപ്പുറം സമ്മേളനവും 2008-ലെ കോട്ടയം സമ്മേളനവും 2012-ലെ തിരുവനന്തപുരം സമ്മേളനവും പിണറായി വിജയനെ തന്നെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26-ന് പോളിറ്റ് ബ്യൂറോയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടു.[10] പിന്നീട്‌ 2007 ഒക്ടോബർ 1-ന് പിണറായി വിജയനെ പോളിറ്റ് ബ്യൂറോയിൽ തിരിച്ചെടുത്തു.[11] 2012 ഫെബ്രുവരി 10-ന് തുടർച്ചയായി നാലാം തവണയും സി.പി.എം. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.[12] പിണറായി വിജയനും ഇ.കെ. നായനാരുമാണ് ഏറ്റവും കൂടൂതൽ പ്രാവശ്യം പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടവർ. 2015-ൽ ആലപ്പുഴയിൽ വച്ച് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിനെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റു.

1970-ൽ ഇരുപത്തിയാറാം വയസിൽ നിയമസഭയിൽ അംഗമായ പിണറായി വിജയൻ പാർലമെൻ്ററി രംഗത്തും മികവ് തെളിയിച്ചു. 1970, 1977, 1991 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ കൂത്ത്പറമ്പിൽ നിന്നും 1996-ൽ പയ്യന്നൂരിനെ പ്രതിനിധീകരിച്ചും നിയമസഭയിലെത്തി. 1996-2001 ലെ ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുതി-സഹകരണ വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു പിണറായി വിജയൻ.

1998-ൽ കൽക്കട്ടയിൽ വച്ച് നടന്ന സി.പി.എമ്മിന്റെ പതിനാറാമത് പാർട്ടി കോൺഗ്രസിലൂടെ പാർട്ടിയുടെ കേന്ദ്രകമ്മറ്റി, പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2016-ൽ നടന്ന പതിനാലാം കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ധർമടത്ത് നിന്ന് മത്സരിച്ച് ജയിച്ചു. നിയമസഭയിൽ ഇടതുമുന്നണിയ്ക്ക് ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് 2016 മെയ് 25 ന് കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു.[13]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [14] [15]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 ധർമ്മടം നിയമസഭാമണ്ഡലം പിണറായി വിജയൻ സി.പി.ഐ.എം, എൽ.ഡി.എഫ് സി രഘുനാഥ്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്.
2016 ധർമ്മടം നിയമസഭാമണ്ഡലം പിണറായി വിജയൻ സി.പി.ഐ.എം, എൽ.ഡി.എഫ് മമ്പറം ദിവാകരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്.
1996 പയ്യന്നൂർ നിയമസഭാമണ്ഡലം പിണറായി വിജയൻ സി.പി.എം, എൽ.ഡി.എഫ് കെ എൻ കണ്ണോത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്.
1991 കൂത്തുപറമ്പ് നിയമസഭാമണ്ഡലം പിണറായി വിജയൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പി. രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1977 കൂത്തുപറമ്പ് നിയമസഭാമണ്ഡലം പിണറായി വിജയൻ സി.പി.ഐ.എം., എൽ.ഡി.എഫ്. അബ്ദുൾ ഖാദർ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി.
1970 കൂത്തുപറമ്പ് നിയമസഭാമണ്ഡലം പിണറായി വിജയൻ സി.പി.ഐ.എം., എൽ.ഡി.എഫ്. തായത്ത് രാഘവൻ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി.

ലാവ്‌ലിൻ കേസ്

1996 മുതൽ 1998 കാലഘട്ടത്തിൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി മന്ത്രിയായിരിക്കുമ്പോൾ, ലാവലിൻ കമ്പനിയുമായി നടന്ന സർക്കാർ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ടായി. ഇതിനെ തുടർന്ന് യു. ഡി. എഫ് ഭരണകാലത്ത് സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുകയും പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു [16]. എന്നാൽ പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ പിണറായി വിജയനെ ഒൻപതാം പ്രതിയായി ചേർക്കുകയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടുകയും ചെയ്തു. സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യമുന്നണി മന്ത്രിസഭ സഭ അതിന് അനുമതി നിഷേധിച്ചെങ്കിലും അന്നത്തെ കേരളാ ഗവർണ്ണർ ആർ.എസ്. ഗവായി അദ്ദേഹത്തെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി നൽകി. മഹാരാഷ്ട്രയിൽ തന്റെ മകന്റെ തിരഞ്ഞെടുപ്പു വിജയത്തിന് കോൺഗ്രസ് സഹായം ഉറപ്പുവരുത്താൻ ആർ.എസ്‌. ഗവായ്‌ യു. ഡി. എഫ് നേതാക്കളുടെ ഇംഗിതത്തിനൊത്ത് ചെയ്തതാണിതെന്നു സിപിഐ(എം) ആരോപിച്ചിരുന്നു. കേരളാ ഗവർണ്ണറുടെ ഈ തീരുമാനത്തെ പിണറായി വിജയൻ സുപ്രീംകോടതിയിൽ ചോദ്യംചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ പിണറായി വിജയൻ ലാവലിൻ ഇടപാടിൽ സാമ്പത്തികലാഭം ഉണ്ടാക്കിയതിനു തെളിവ് ലഭിച്ചിട്ടില്ലന്ന് സി.ബി.ഐ കോടതിയിൽ സത്യവാങ്മൂലം നൽകുകയുണ്ടായി[17][18].

തുടർന്ന് കേസിന്റെ വിചാരണ നടന്നിരുന്ന തിരുവനന്തപുരം സി.ബി.ഐ. കോടതിയിൽ പിണറായി വിജയൻ ഉൾപ്പെടെ ഏഴുപേർ വിടുതൽ ഹർജി സമർപ്പിച്ചു. അത് പരിഗണിച്ച കോടതി പിണറായി വിജയനെ കേസിൽ പ്രതിചേർത്ത് വിചാരണ തുടരാനുള്ള വസ്തുതകൾ സി.ബി.ഐ. സമർപ്പിച്ച കുറ്റപത്രത്തിൽ അടങ്ങിയിട്ടില്ലെന്ന് കണ്ടെത്തുകയും അഴിമതി, അധികാരദുർവിനിയോഗം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങൾ അടങ്ങിയ കുറ്റപത്രം തന്നെ നിലനിൽക്കില്ലെന്നും പ്രസ്താവിച്ചു. [19] നിലവിൽ ഈ സിബിഐ നൽകിയ അപ്പീലിൽ സുപ്രീം കോടതി പിണറായി വിജയന് നോട്ടീസ് അയച്ചിരിക്കുകയാണ്.

രണ്ടാമൂഴം 2021

അഞ്ച് വർഷ കാലാവധി പൂർത്തിയാക്കി അധികാരത്തുടർച്ച നേടിയ ആദ്യ കേരള മുഖ്യമന്ത്രി എന്ന ചരിത്രനേട്ടത്തിനുടമയായ പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ രണ്ടാം തവണ 2021 മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, ഐ.ടി, എയർപേർട്ട്‌, മെട്രോ റെയിൽ, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, ഇൻഫോർമേഷൻ ആൻറ്‌ പബ്ലിക്‌ റിലേഷൻ, ഷിപ്പിങ്ങ്‌ ആൻറ്‌ നാവിഗേഷൻ തുടങ്ങി മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളുടെയും ചുമതലയാണ് മുഖ്യമന്ത്രി വഹിക്കുന്നത്.[1][2] മുഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.

വിമർശനങ്ങൾ

  • കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകക്കേസിലെ പ്രതികളിലൊരാളാണ് പിണറായി വിജയൻ. 1969 ഏപ്രിൽ 28 ന് വാടിക്കൽ രാമകൃഷ്ണനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ ഈ കേസിൽ, തെളിവുകളുടെ അഭാവത്തിൽ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയെങ്കിലും, കണ്ണൂരിലെ സി.പി.ഐ (എം) -ആർ.എസ്.എസ് സംഘട്ടനങ്ങളുടെ അക്രമാസക്തമായ സ്വഭാവം ചിത്രീകരിക്കാൻ രാഷ്ട്രീയ എതിരാളികൾ ഈ സംഭവം ഉയർത്തിക്കാണിക്കാറുണ്ട്. ഈ സംഘട്ടനങ്ങളിൽ നാളിതു വരെ ഇരുന്നൂറിൽ പരം ആളുകൾ, ഇരു ഭാഗത്തുമായി കൊല്ലപ്പെട്ടിട്ടുണ്ട്.[20][21]
കരാറിനെക്കുറിച്ച് ആരോപണമുണ്ടായതിനെ തുടർന്ന് യു. ഡി. എഫ് ഭരണകാലത്ത് സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുകയും പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് ഇത് വീണ്ടും അന്വേഷിക്കാൻ സി.ബി.ഐ-യെ ഏൽപിക്കാൻ യു. ഡി. എഫ് തീരുമാനിച്ചു.  തുടർന്ന് സി.ബി.ഐ. പിണറായി വിജയനെ ഒൻപതാം പ്രതിയായി ചേർക്കുകയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടുകയും ചെയ്തു. അഡ്വേക്കേറ്റ് ജനറലിന്റേയും, കേരളാ മന്ത്രിസഭയുടേയും ഉപദേശം മറികടന്ന് അന്നത്തെ കേരളാ ഗവർണ്ണർ ആർ.എസ്‌. ഗവായ്‌ സ്വന്തം നിലയിൽ പ്രോസിക്യൂട്ട്[‌ ചെയ്യാൻ അനുമതി നൽകി. മഹാരാഷ്ട്രയിൽ തന്റെ മകന്റെ തിരഞ്ഞെടുപ്പു വിജയത്തിന് കോൺഗ്രസ് സഹായം ഉറപ്പുവരുത്താൻ ആർ.എസ്‌. ഗവായ്‌ യു. ഡി. എഫ് നേതാക്കളുടെ ഇംഗിതത്തിനൊത്ത് ചെയ്തതാണിതെന്നു ആരോപണമുയർന്നു. കേരളാ ഗവർണ്ണറുടെ ഈ തീരുമാനത്തെ പിണറായി വിജയൻ സുപ്രീംകോടതിയിൽ ചോദ്യംചെയ്തു.  അന്വേഷണത്തിലൂടെ പിണറായി വിജയൻ അഴിമതി നടത്തിയില്ലെന്നു തെളിഞ്ഞതിനു ശേഷം സി.ബി.ഐ തന്നെ അപ്രകാരം കോടതിയിൽ സത്യവാങ്‌മൂലം നൽകുകയുണ്ടായി[22][23]. അടിസ്ഥാനരഹിതമായ   ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ   വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണു കേസിനു പിന്നിൽ എന്ന് സി.പി.ഐ.(എം) ആരോപിക്കുന്നു[24][25].
 
  • 2007 ഫെബ്രുവരി 16ന് ചെന്നൈ വിമാനത്താവളത്തിൽ വച്ച് സുരക്ഷാ പരിശോധനക്കിടെ പിണറായി വിജയന്റെ ബഗേജിൽ നിന്നും 5 വെടിയുണ്ടകൾ ഉദ്യോഗസ്ഥർ കണ്ടെടുക്കുകയുണ്ടായി. ലൈസൻസിന്റെ പകർപ്പ് ഫാക്സ് ആയി ലഭിച്ചതിനു ശേഷം ഉദ്യോഗസ്ഥർ അദ്ദേഹത്തെ പോകാൻ അനുവദിച്ചു.[26]
  • തൊഴിലാളി നേതാവായി ഉയർന്നുവന്ന പിണറായിയുടെ മകന്റെ ബർമിങ്ഹാം യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസവും മകളുടെ സ്വാശ്രയ കോളേജിലെ പഠനവുമെല്ലാം അദ്ദേഹത്തിനെതിരെയുള്ള മറ്റു വിമർശനങ്ങളിൽ ചിലതാണ്‌. [27]. എന്നാൽ കേരള ആദായ നികുതി വകുപ്പ് 2008 ജനുവരിയിൽ ഹൈക്കോടതിക്ക് നൽകിയ സത്യവാങ്ങ്‌മൂലത്തിൽ പിണറായിയുടെ മകന്റെ ബർമിങ്ങ്ഹാം സർവ്വകലാശാലയിലെ പഠിപ്പിന് പിണറായി വിജയൻ വക സാമ്പത്തിക സഹായമൊന്നും നൽകുകയുണ്ടായില്ല എന്ന വ്യക്തമാക്കുകയുണ്ടായി.[28]
  • കേരളത്തിലെ ചില മുഖ്യധാരാ പത്ര-ദൃശ്യ മാധ്യമങ്ങളുടെ ഭാഗമായി സി.പി.ഐ.(എം)-നെതിരെ ഒരു ശക്തമായ മാധ്യമസിന്റിക്കേറ്റ് പ്രവർത്തിക്കുന്നതായി അദ്ദേഹം കരുതുന്നു. അത് ചില ഉദാഹരണസഹിതം അദ്ദേഹം പ്രസ്താവിച്ചതിനാൽ ആ പത്ര-ദൃശ്യ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തിന് എതിരെ ശക്തമായ വിമർശങ്ങളുണ്ടായി . [അവലംബം ആവശ്യമാണ്]


  • മാധ്യമസിന്റിക്കേറ്റിനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനയെ, മാതൃഭൂമി പത്രാധിപനെതിരായ ഭീഷണിപ്പെടുത്തലായി ചിത്രീകരിച്ച് പത്രാധിപരുടെ ഗിൽഡ് അപലപിച്ചിരുന്നു. [29][30]
  • പിണറായി വിജയൻ കൊട്ടാരതുല്യമായ വീട് നിർമ്മിച്ചതിനെപ്പറ്റി അന്വേഷിക്കാൻപോയ നാലു സഖാക്കളെ സസ്‌പെന്റ് ചെയ്തുകൊണ്ടാണ് പിണറായി വിജയൻ തനിക്കെതിരായ വിമർശനത്തെ അടിച്ചമർത്തിയത് എന്ന ആരോപണം വലിയ വിവാദം ആയിരുന്നു. ഒരു തൊഴിലാളി നേതാവിന് ഇത്രയും വലിയ വീട് പണിതത്തിനെ കുറിച്ചു പാർട്ടിയിൽ തന്നെ നിരവധി വാക്കേറ്റങ്ങൾക്കു കാരണം ആയി. 4 സഖാക്കളെ സി.പി.ഐ.എം പുറത്താക്കിയത് വേറെ കാരണങ്ങളായിരുന്നു എന്നതായിരുന്നു പിന്നീടുള്ള പത്രറിപ്പോർട്ട്.[31] .

അവലംബം

  1. 1.0 1.1 ഫലകം:Cite web
  2. 2.0 2.1 ഫലകം:Cite web
  3. ഫലകം:Cite web
  4. http://specials.manoramaonline.com/News/2017/ldf-government-anniversary/index.html
  5. https://english.mathrubhumi.com/news/kerala/pinarayi-turns-76-today-and-it-is-a-special-day-1.5690611
  6. ഫലകം:Cite web
  7. ഫലകം:Cite web
  8. ഫലകം:Cite web
  9. http://www.rediff.com/news/2007/may/26ker.htm
  10. http://www.rediff.com/news/2007/oct/01cpm.htm
  11. ഫലകം:Cite web
  12. https://www.mathrubhumi.com/mobile/specials/politics/pinarayi-vijayan
  13. http://www.ceo.kerala.gov.in/electionhistory.html
  14. http://www.keralaassembly.org
  15. ഫലകം:Cite web
  16. പിണറായി വിജയൻ ഉൾപ്പെട്ട പണമിടപാടിന് തെളിവില്ല സിബിഐ മാധ്യമം ദിനപത്രം, 18 ഏപ്രിൽ 2010; ശേഖരിച്ചത് 29 ഏപ്രിൽ 2010ഫലകം:Dead link
  17. ഫലകം:Cite web
  18. ലാവലിൻ കേസിൽ പിണറായി ഉൾപ്പെടെയുള്ളവരുടെ ഹർജി അനുവദിച്ചുഫലകം:പ്രവർത്തിക്കാത്ത കണ്ണി
  19. ഫലകം:Cite web
  20. പിണറായി വിജയൻ ഉൾപ്പെട്ട പണമിടപാടിന് തെളിവില്ല സിബിഐ മാധ്യമം ദിനപത്രം, 18 ഏപ്രിൽ 2010; ശേഖരിച്ചത് 29 ഏപ്രിൽ 2010
  21. ഫലകം:Cite web
  22. ഫലകം:Cite web
  23. ഫലകം:Cite web
  24. ഫലകം:Cite web
  25. http://thatsmalayalam.oneindia.mobi/news/2008/02/14/51199.htmlഫലകം:പ്രവർത്തിക്കാത്ത കണ്ണി
  26. ഫലകം:Cite webഫലകം:പ്രവർത്തിക്കാത്ത കണ്ണി
  27. http://www.thehoot.org/web/home/story.php?storyid=2608&pg=1&mod=1&sectionId=2
  28. http://www.financialexpress.com/news/CPIM-mouth-piece-snipes-at-Editors-Guild/204556/
  29. http://www.indianexpress.com/news/why-none-dares-talk-about-pinarayi/473293/0

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:S-start ഫലകം:S-off ഫലകം:S-bef ഫലകം:S-ttl ഫലകം:S-aft ഫലകം:S-end ഫലകം:Current Indian chief ministers ഫലകം:CMs of Kerala ഫലകം:Fourteenth KLA ഫലകം:Commons category

"https://schoolwiki.in/index.php?title=പിണറായി_വിജയൻ&oldid=1752610" എന്ന താളിൽനിന്ന് ശേഖരിച്ചത്