എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ടൂറിസം ക്ലബ്ബ്
പഠനവിനോദയാത്ര
പഠനത്തിന് മുൻതൂക്കം നൽകിക്കൊണ്ട് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും പ്രോജക്ട് പ്രവർത്തനത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ഒപ്പം വിനോദവും കൂടി ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിൽ ക്രമികരിച്ചിരിക്കുന്ന ഒരു പഠന വിനോദയാത്ര എല്ലാവർഷവും സംഘടിപ്പിച്ചുവരുന്നു.
കാർഷിക കോളേജ് വെള്ളായണി
7 ,8 ക്ലാസുകളിലെ വിദ്യാർത്ഥിനികളുമായി എല്ലാവർഷവും പഠന യാത്ര നടത്തി വരുന്നു. മണ്ണ് മ്യൂസിയം ,വെർമിക മ്പോസ്റ്റ് നിർമ്മാണ യൂണിറ്റ്, വിള മ്യൂസിയം, ടിഷ്യൂ കൾച്ചർ ലാബ്, കൂൺ ലാബ് എന്നിവ സന്ദർശിച്ചു. കൃഷിയിലെ നൂതന വിദ്യ കളായ ബഡ്ഡിoഗ്, ലെയറിംഗ്, ഗ്രാഫ്റ്റിങ്ങ് എന്നിവ വിദ്യാർത്ഥിനികൾക്ക് പരിചയപ്പെടുത്തി.