ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചതോടെ സ്കൂൾ ചരിത്രത്തിൽ വേറിട്ടൊരു വഴിത്താരയ്ക്കു തുടക്കമായി.തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞുതുടങ്ങിയത് ഈ കാലഘട്ടത്തിലാണ്.

പ്രവർത്തനങ്ങളെ കുറിച്ച് കൂടുതലറിയാനായി താഴെയുള്ള പ്രവർത്തനങ്ങളിൽ ക്ലിക്ക് ചെയ്യുക



പ്രവ‍ർത്തനങ്ങൾ 2019-2020

  • നവീനം
  • ഷീ ക്യാമ്പ്
  • പോസിറ്റീവ് പാരന്റിംഗ്
  • ഹാപ്പി ലേണിങ്

ജാഗ്രതാ മതിൽ

  • സ്കൂളിലും പരിസരങ്ങളിലും പുകയിലവിരുദ്ധ വികാരം പ്രകടമാക്കാനായി എൻ.എസ്.എസ് വോളണ്ടിയേഴ്സ് സ്കൂളിന്റെ മതിലിൽ ചിത്രം വരച്ചു.വിമുക്തി പദ്ധതിയുടെ ഭാഗമായി രണ്ടു ചുവരുകളിലായിട്ടാണ് ചിത്രം വരച്ചത്.ഒന്ന് ജീവിതശൈലിരോഗവുമായി ബന്ധപ്പെട്ടതും മറ്റേത് ലഹരിവിമുക്ത ആശയവുമായി ബന്ധപ്പെട്ടതുമാണ്. 2020 നവംബർ18 മുതൽ 21 വരെ നടന്ന സ്കിൽ ഡെമൺസ്ട്രേഷൻ ട്രെയിനിംഗിൽ അലങ്കാരമത്സ്യ കൃഷിയ്ക്കായി 15000രൂപ വി.എച്ച്.എസ്.ഇയിലെ അനൂപിന് ലഭിച്ചു.സ്റ്റേറ്റ് ലെവലിൽ തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിൽ ഉൾപ്പെട്ടുവെന്നത് സ്കൂളിന് അഭിമാനകരമായി.

സ്കിൽ മാഗസിൻ

  • കുട്ടികളിലെ സർഗവൈഭവം വിളിച്ചോതുന്ന ഒന്നാണ് സ്കിൽ മാഗസിൻ.ഇതിൽ കുട്ടികളുടെ സർഗവാസനകൾ കഥകളായും കവിതകളായും ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. മ്യൂസിക് ദിനം മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മ്യൂസിക് ദിനം ആചരിച്ചു.കുട്ടികളിൽ സമാധാനപൂർണമായ ജീവിതത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി കൊടുക്കാൻ മ്യൂസിക് ദിനത്തിന് സാധിച്ചിട്ടുണ്ട്.സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും അവശതയിലായിരിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയും പുനരധിവസിപ്പിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ മഹിളാമന്ദിരം.എൻ.എസ്.എസുകാർ ഇവിടെ സന്ദർശിക്കുകയും എല്ലാവർക്കും ഓണക്കോടി നൽകികൊണ്ട് അവരോടുള്ള സ്നേഹവും പരിഗണയും കരുതലും അറിയിക്കുകയും ചെയ്തു.

പ്രവ‍ർത്തനങ്ങൾ 2020-2022

  • ഫെയ്സ് റ്റുു ഫേയ്സ്
  • സൈബർ ബോധവത്ക്കരണം
  • നവീനം
  • ഷീ ക്യാമ്പ്
  • പോസിറ്റീവ് പാരന്റിംഗ്
  • ലൈഫ് സ്കിൽ കൗണ്സിലിംഗ്

അധ്യാപകർ

പേര് വിഷയം
സൂസൻ വിൽഫ്രഡ്[1] ഫിസിക്സ്
മഞ്ജുഷ കെ പി കെമിസ്ട്രി
ജയലക്ഷ്മി ജെ ആർ ബയോളജി
അനന്തലക്ഷ്മി പി[2] കണക്ക്
അനിതകുമാരി ജെ എൽ ഇഡി
ശ്രീജ എൽ എ ഇംഗ്ലീഷ്
മജ്ജുഷ എ ആർ[3] വി.ടി അഗ്രികൾച്ചർ
ആശ വി.ടി.നേഴ്സിംങ്
റീനാ സത്യൻ[4] വി.ടി.എഫ്.ടി.സി.പി
ബിജുകുമാർ വി എൻ വി.ഐ അഗ്രികൾക്കർ
രേണു ജി എൽ വി.ഐ അഗ്രികൾക്കർ
ഷിംന എം വി ഐ എഫ്.ടി.സി.പി
സാബു വി വി എൽ ടി എ അഗ്രികൾച്ചർ
ശ്രീവിദ്യ എൽ ടി എ അഗ്രികൾച്ചർ
സജ്ജീവ്‍കുമാർ എൽ പി എൽ ടി എ എഫ്.ടി.സി.പി
അജിത വി എസ് എൽ ടി എ നേഴ്സിംങ്
പുനിത ജാസ്‍മിൻ എൽ ടി എ നേഴ്സിംങ്
എഡ്‍വിൻ ക്ലർക്ക്
നിഖില രാജു ഒ എ

ഭൗതിക സൗകര്യങ്ങൾ

വെളിച്ചവും കാറ്റുമുള്ള ക്ലാസ് റൂമുകൾ

സയൻസ് ലാബ്

മറ്റു ലാബുകൾ

മികവുകൾ

എൻ.എസ്.എസ്

കാരുണ്യവും സാമൂഹികപ്രതിബന്ധതയുമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി സാമൂഹികസേവനം ലക്ഷ്യമാക്കി നാഷണൽ സർവീസ് സ്കീം യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു.കഷ്ടതയും ദുരിതവും അനുഭവിക്കുന്നവർക്കും അശരണർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും കൈത്താങ്ങായി പ്രവർത്തിക്കാൻ എൻ.എസ്.എസ് യൂണിറ്റിന് സാധിച്ചിട്ടുണ്ട്.വിവിധ ദിനാചരണങ്ങളും വിശേഷദിവസങ്ങളും അതാതിന്റെ പ്രാധാന്യത്തോടെ നടത്താറുണ്ട്.എൻ.എസ്.എസ് കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്ന ശ്രീമതി.അനന്തലക്ഷ്മി ടീച്ചറിന്റെ മികവുറ്റ നേതൃത്വത്തിലാണ് യൂണിന്റെ സജീവമായ പ്രവർത്തനം നടക്കുന്നത്.വിശദവിവരങ്ങൾക്കായി ക്ലിക്ക് ചെയ്യണേ.എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾ

അസാപ്

ഹയർസെക്കൻഡറിയിൽ നടപ്പിലാക്കിയ അസാപ് വിഎച്ച്എസ്ഇ യിലും പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് അധിക തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നു.ഗ്രാമീണമേഖലയിൽ കുട്ടികളിലെ സ്കിൽ ഡെവലപ്പ്മെന്റിന് അസാപിന് വലിയ പങ്കുണ്ട്.സ്കൂളിൽ വി.എച്ച്.എസ്.സി വിഭാഗത്തിൽ അസാപ് വലിയ മാറ്റങ്ങൾക്ക് കാരണമായി.ഇംഗ്ലീഷ് ഭാഷയിലുള്ള ഇന്ററാക്ഷൻ,വിവിധ സ്കില്ലുകളുടെ പ്രോത്സാഹനം എന്നിവ കുട്ടികളിൽ ആത്മവിശ്വാസം വളർത്തി.

കരിയർ ഗൈഡൻസ്

എത്ര പഠിച്ചാലും യുവാക്കളുടെ മുന്നിലെ ചോദ്യമാണ് ജോലിസംബന്ധമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ടത്.ഏത് വിഷയും പഠിക്കണം ഏതാണ് ജോലിസാധ്യതയുള്ളത്,അല്ലെങ്കിൽ തങ്ങൾക്ക് അനുയോജ്യമായതേത് എന്നിങ്ങനെയുള്ള കാര്യങ്ങൾ തിരിച്ചറിയാൻ കരിയർ ഗൈഡൻസ് സഹായിച്ചു വരുന്നു.ജോലിസാധ്യതകൾ പരിചയപ്പെടാനും ഇതുവഴി സാധ്യമാകും.

സൗഹൃദ ക്ലബ്

ടീനേജ് എന്നത് സൗഹൃദത്തിന് വലിയ പ്രാധാന്യം നൽകുന്ന പ്രായമാണെങ്കിലും ശരിയായ സൗഹൃദം തിരഞ്ഞെടുക്കുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.ഈ സാഹചര്യത്തിലാണ് സൗഹൃദക്ലബിന്റെ പ്രാധാന്യം.ക്രിയാത്മകമായ ഇടപെടലും പരസ്പരം വളരാൻ സഹായിക്കുന്ന കരുതലും കുട്ടികൾക്ക് നൽകലാണ് ക്ലബിന്റെ ലക്ഷ്യം.

ലഹരിവിരുദ്ധ ക്ലബ്

സമൂഹം ഇന്ന് വെല്ലുവിളി നേരിടുന്ന ഒരു വിഷയമാണ് ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.ലഹരി കുടുംബങ്ങളിൽ മാത്രമല്ല താളപ്പിഴയ്ക്ക് കാരണമാകുന്നത്,സ്കൂളുകളും സമൂഹവും കൂടെ ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നുവെന്നതിനാൽ തന്നെ അടിയന്തരപ്രാധാന്യമുള്ള ഒരു വിഷയമാണിത് എന്നതിനാൽ ക്ലബിന്റെ പ്രവർത്തനങ്ങളും പ്രാധാന്യമർഹിക്കുന്നു.കൗമാരപ്രായമെന്നത് വിവേകത്തെക്കാളുപരി വികാരത്തിന് പ്രാധാന്യം നൽകുന്നതായതിനാൽ സുഹൃത്‍വലയങ്ങളും നൈരാശ്യവുമൊക്കെ വേഗത്തിൽ ഈ പ്രായക്കാരെ ലഹരിയിലേയ്ക്ക് തള്ളിവിടാം.ജീവിതം തന്നെ നശിച്ചുപോകാവുന്ന തരത്തിൽ ലഹരിയ്ക്കടിമയായി ജീവിതം നശിപ്പിക്കാതിരിക്കാൻ കുട്ടികൾക്ക് വേണ്ട മുൻകരുതൽ നൽകലാണ് ക്ലബിന്റെ ഉദ്ദേശ്യം.

സംരഭകത്വ വികസനക്ലബ്

വൊക്കേഷണൽ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നവർക്ക് സംരഭകത്വം ഏറ്റെടുക്കാനും വളരാനും ഒരു പ്രേത്സാഹനമാണിത്.

ചിത്രശാല

വി.എച്ച്.എസ്.ഇ വിഭാഗത്തെ കുറിച്ചറിയാം ചിത്രങ്ങളിലൂടെ

അവലംബം

  1. സമർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന ഈ അധ്യാപിക പ്രിൻസിപ്പൽ എന്ന നിലയിൽ സ്തുത്യർഹമായ സേവനം തുടരുന്നു.
  2. എൻ.എസ്.എസ് യൂണിറ്റിന്റെ കരുത്തുറ്റ സാരഥി
  3. സീനിയർ അസിസ്റ്റന്റ്
  4. എസ്.ഐ.റ്റി.സി