ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/പരിസ്ഥിതി ക്ലബ്ബ്
ജൂൺ 5 പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ അവരുടെ വീടുകളിൽ ചെടി നടുകയും ഫോട്ടോ എടുത്തു പരിസ്ഥിതി സന്ദേശമെഴുതി ക്ലാസ് ഗ്രൂപ്പിൽ ഫോട്ടോ ഇടുകയും ചെയ്തു .വൈകുന്നേരം പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനും പത്തിരിപ്പാല സ്കൂളിലെ അദ്ധ്യാപകനുമായ സുനിൽ സർ ഡിജിറ്റൽ പ്ലാറ്റഫോമിലൂടെ ക്ലബ്ബിന്റെ ഉത്ഘാടനം നടത്തുകയും പരിസ്ഥതിദിന സന്ദേശം നല്‌കുകയും ചെയ്തു . കൂടാതെ "വിതൈ പന്ത് " നിർമ്മാണത്തെ കുറിച്ച് വിവരിക്കുകയും ചെയ്തു. പരിസ്ഥിതി ക്ലബ് അംഗങ്ങൾ ഈ പ്രവർത്തനം നടത്തി .