(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
വന്നെത്തി വീണ്ടുമൊരു വൻദുരന്തം
പകരുന്ന പടരുന്ന വ്യാധിയെ
കോറോണയെന്നു നാമം വിളിച്ചിടുന്നു .
ആരു നിനക്കീ ജന്മം നൽകി
ആരു നിനക്കീ ശക്തി നൽകി
മനുഷ്യകുലം മുടിച്ചിടുന്ന നിൻറെ
നാശം വിതക്കും ഞങ്ങൾ
മുഖം മറച്ചും കൈ കഴുകിയും
നാമാവശേഷംമാക്കിടും നിന്നെ
പ്രളയം പോലും നേരിട്ട
വാൻ വിജയഗാഥ ഞങ്ങളുടേത്
തകരില്ല ഞങ്ങൾ തളരില്ല ഞങ്ങൾ
നേരിടും കരാളുറപ്പോടെ