ജി.എൽ.പി.എസ് തരിശ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എസ് എസ്
ഓരോ വർഷവും ഈ സ്കൂളിലെ എൽ എസ് എസ് കുട്ടികളുടെ വിജയം കൂടി കൊണ്ടിരിക്കുകയാണ്.
ഏറ്റവും അവസാനം 2019- 20 അധ്യയനവർഷത്തിലെ റിസൾട്ട് വന്നപ്പോൾ 33 എൽ എസ് എസോടെ ജില്ലയിൽ തന്നെ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ഇതിനുപിന്നിൽ അധ്യാപകരുടെ നിരന്തര പരിശ്രമവും പ്രോത്സാഹനവും അവർക്ക് നൽകുന്നുണ്ട്. മിഷൻ എൽഎസ്എസ് എന്ന പദ്ധതിയാണ് ഇതിനായി സ്കൂളിൽ നടത്തിവരുന്നത്. കൂടുതൽ കുട്ടികൾക്ക് എൽഎസ്എസ് നേടുക
ലക്ഷ്യമാണ് ഈ മിഷൻ എൽ എസ് എസിൽ ഉള്ളത്
അധ്യയന വർഷം | എൽ എസ് എസ് കിട്ടിയവരുടെഎണ്ണം |
2015-16 | 4 |
2016-17 | 14 |
2017-18 | 17 |
2018-19 | 23 |
2019-20 | 33 |
സ്ലേറ്റ്
ഡയറ്റ് മലപ്പുറം നടത്തിയ ഒന്നാം ക്ലാസ്സ് മികവിലേക്ക് പദ്ധതിൽ Trail- ആയി
ഈ വിദ്യാലയം തെരെഞ്ഞെടുക്കുകയും പ്രസന്റേഷൻഅവതരിപ്പിക്കുകയും ചെയ്തു. അധ്യാപകർക്ക് ഓരോ വിഷയത്തിലും മികച്ച ട്രെയിനിങ് നൽകി. അത് ഒന്നാം ക്ലാസിൽ നടപ്പിലാക്കുകയും അതിന്റെ സെമിനാർ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ഈ പദ്ധതി നടപ്പിലാക്കാൻ വണ്ടൂർ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക സ്കൂൾ ആണ് ജി എൽ പി എസ് തരിശ്
എന്റെ മലയാളം
നാലാംതരത്തിലെ ഭാഷാ പ്രവർത്തനങ്ങളുടെ ഭാഗമായി Diet അവതരിപ്പിച്ച എന്റെ മലയാളം പദ്ധതി സ്കൂളിൽ നടപ്പാക്കുകയും Diet - ൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിൽ കുട്ടികൾക്ക് മലയാളത്തിൽ ഒരുപാട് അനുഭവങ്ങൾ പകർന്നു നൽകാനും അധ്യാപകർക്ക് പരിശീലനം നൽകി അവരെ കൂടുതൽ കഴിവുള്ളവർ ആക്കി തീർക്കുകയും ചെയ്തു. അതിന്റെ മികവുകൾ കുട്ടികളിൽ പ്രയോഗിക്കാനും കഴിഞ്ഞു.
ഹരിത വിദ്യാലയം
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ഉയർന്ന മാർക്ക് നേടുകയും ചെയ്തു. കുട്ടികളുടെ പ്രകടനത്തെ പറ്റി ജൂറി നല്ല വിലയിരുത്തൽ ആണ് നടത്തിയത്..
കുട്ടികളുടെ വർദ്ധനവ്
ഓരോ വർഷവും കുട്ടികളുടെ എണ്ണം വലിയതോതിൽ കൂടിക്കൊണ്ടിരിക്കുന്നു.2012ൽ 425 കുട്ടികളാണെങ്കിൽ 2021ൽ 750 കുട്ടികൾ വരെ ആയി തീർന്നു. അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും ഓരോവർഷവും ഒരുപാട് കുട്ടികൾ ഇവിടെ പ്രവേശിച്ചു കൊണ്ടിരിക്കുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും അറിഞ്ഞുകൊണ്ടാണ് കുട്ടികൾ ഇവിടെ അഡ്മിഷൻ നേടുന്നത് .
അക്കാദമിക വർഷം | കുട്ടികളുടെ എണ്ണം | ||
---|---|---|---|
2019-20 | 675 | ||
2020-21 | 691 | ||
2021-22 | 750 |